Shopping cart

Sale!

Dostoevsky Bhoothavishtante Chhayapadam

Category:

ദസ്തയേവ്‌സ്‌കി
ഭൂതാവിഷ്ടന്റെ ഛായാപടം

പി.കെ രാജശേഖരന്‍

മലയാളത്തിലെ ദസ്തയേവ്‌സ്‌കി പഠനങ്ങളിലെ ഉയര്‍ന്ന ശിരസ്സാണ് പി.കെ. രാജശേഖരന്റെ ഈ ഗ്രന്ഥം. ദസ്തയേവ്‌സ്‌കിയെ ഒരു രചയിതാവ് എന്നതിനപ്പുറം ഭാവനാബന്ധങ്ങള്‍, പരിഭാഷകള്‍, സിദ്ധാന്തവിചാരങ്ങള്‍ എന്നിങ്ങനെ പല രൂപത്തില്‍ തുടര്‍ജീവിതം
കൈവന്ന ഒരു വിപുലപാരമ്പര്യമായി പരിഗണിക്കുകയാണ് രാജശേഖരന്‍ ചെയ്യുന്നത്. ഇരട്ട, കുറ്റവും ശിക്ഷയും, കരാമസോവ് സഹോദരന്മാര്‍ എന്നീ നോവലുകളെക്കുറിച്ചുള്ള സൂക്ഷ്മവിചിന്തനങ്ങളും, ദസ്തയേവ്‌സ്‌കിയെക്കുറിച്ചുള്ള പഠനങ്ങള്‍വഴി ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യ-സംസ്‌കാര ചിന്തയിലെ മഹാപ്രഭാവമായിത്തീര്‍ന്ന മിഹയില്‍ ബഹ്ചിന്റെ വിചാരലോകത്തിന്റെ വെളിച്ചവും, ദസ്തയേവ്‌സ്‌കി പരിഭാഷയുടെ ചരിത്രവും ഇടകലര്‍ന്നൊഴുകുന്ന അനന്യമായ രചനയാണിത്. ദസ്തയേവ്‌സ്‌കിയുടെ ഭാവപ്രപഞ്ചത്തിന്റെ സങ്കീര്‍ണ്ണതകളും ഇരുള്‍വഴികളും ഈ പഠനത്തില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുന്നു. സ്വര്‍ഗ്ഗവും നരകവും ഒരുമിച്ചു പേറിയ ഇരട്ട ജന്മങ്ങളായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍, ഈ അടിസ്ഥാനതത്ത്വത്തിലൂടെ ദസ്തയേവ്‌സ്‌കിയിലേക്ക് പുതിയൊരു വഴി തുറക്കുകയാണ് രാജശേഖരന്‍.
-സുനില്‍ പി. ഇളയിടം

ദസ്തയേവ്‌സ്‌കിയുടെ കൃതികളിലൂടെയും പരിഭാഷാ ചരിത്രത്തിലൂടെയും ഒരു നിരൂപകന്‍ നടത്തുന്ന സര്‍ഗ്ഗാത്മകസഞ്ചാരം.

 

210.00

Buy Now

Author: Rajashekharan P.K

Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Dostoevsky Bhoothavishtante Chhayapadam”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.