നിത്യജാഗ്രതയുടെ നിരന്തരമായ പുതുക്കലിന്റെ പേരാണ് നാരായണഗുരു. സംസ്‌കൃതത്തിലും മലയാളത്തിലും തമിഴിലും മഹത്തരമായ കൃതികളെഴുതിയിട്ടും ഒരു കാവ്യപ്രസ്ഥാനത്തിലും സ്ഥാനം ലഭിക്കാതെപോയ മഹാകവി. മനോഹരവും ഗഹനവും അത്രയും പരിഷ്‌കൃതവുമായിരുന്നു ഗുരുകാവ്യങ്ങൾ. അത്ഭുതപ്പെടുത്തുന്ന ബിംബങ്ങൾ, ആനന്ദിപ്പിക്കുന്ന വാക്കിന്റെ ഖനികൾ, ഗൗരവമേറിയ ആശയങ്ങൾ. ദൈവത്തെ കപ്പലോട്ടക്കാരനാക്കിയ, ജരാനരയെ ജയിലും റെയിലുമായി ഉപമിച്ച ആധുനികതയുടെ അനന്തവെളിച്ചം തൂവിയ കവി. ഗുരുകാവ്യങ്ങളിലെ സ്ത്രീഭാവനകൾ, ആധുനികത, ചരിത്രം, ദാർശനികവ്യഥകൾ തുടങ്ങിയവയെ കണ്ടെടുക്കുകയാണ് ഈ പുസ്തകം.
₹150.00Original price was: ₹150.00.₹128.00Current price is: ₹128.00.