Author: Renjith Krishnamohan
KURUVADESHAM
Original price was: 19.95$.17.95$Current price is: 17.95$.
കുറുവദേശം
രഞ്ജിത് കൃഷ്ണമോഹന്‍
കുറുവദേശത്തിന്റെ പഴമ്പുരാണം അങ്ങനെ വിശ്വസിക്കാനാവാത്ത വിധം കിടക്കുകയാണ്. ഏതാണ്ട് അമ്പത് വര്‍ഷത്തെ കഥയാണിത്. അതിന് മുന്‍പുള്ള പല മിത്തുകളും ചരിത്രവും ഇതില്‍ പങ്കാളികളാവുന്നു. നൂറ്റാണ്ടുകള്‍ക്കിടയില്‍ ദേശത്ത് ആളിപ്പടര്‍ന്ന ചതിയാണിതിന് കാരണം.’കുറുവദേശത്തിന്റെ അടിമത്തം തകര്‍ക്കപ്പെടും, യുക്തിഭദ്രമായ ജനം വരും. എന്നാല്‍, തലമുറകളുടെ ശാപം അവരെ പിന്തുടരും. ഭരണത്തിനും അധികാരത്തിനും ഇടയ്ക്ക് നടക്കുന്ന വടംവലികളില്‍ ശ്വാസംകിട്ടാതെ ജനം പിന്നെയും വലയും. അത് ആരുടെയും തെറ്റല്ല. പ്രകൃതിയുടെ നിയമമാണ്. അപ്രതീക്ഷിതമായ മാറ്റങ്ങളൊന്നും സ്ഥായിഭാവത്തില്‍ നില്‍ക്കില്ല. വിശ്വാസങ്ങളും ആചാരങ്ങളും ഇഷ്ടാനുസരണം എഴുതപ്പെടുകയും അത് വിശ്വാസത്തിലെടുക്കുന്ന മൂഢജനം ജനിക്കുകയും ചെയ്യും.







