Shopping cart

Sale!

Nineteen 19

Category:

19

മേതില്‍

ലോകം സ്വയമൊരു ഏകാന്തതയായി മാറിയ സമയത്തിന്റെ സാമൂഹിക മനഃശാസ്ത്ര വിശകലനം ഈ ആഖ്യാനത്തില്‍ കാണാം. പ്രാക്തനസ്മരണകളുടെയും ആഗോളബാധയുടെ കാലത്തെ വൈയക്തികാനുഭവങ്ങളുടെയും ശാസ്ത്ര നിരീക്ഷണങ്ങളുടെയും അങ്ങനെ പലതിന്റെയും മൊണ്ടാഷാണ് ’19’
– ഷിജു ജോസഫ് (ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്)

കോവിഡ്-19 ബാധിച്ച് തീവ്രപരിചരണക്കട്ടിലില്‍ ഓക്‌സിജന്‍ കുഴലുകളാല്‍ ബന്ധിതനായിക്കിടന്ന ഓര്‍മ്മകള്‍, ’19’ ലൂടെ കടന്നുപോകുമ്പോള്‍ സമാന്തരമായി ചില നിമിഷങ്ങളില്‍ എന്നില്‍ കൊള്ളിയാന്‍പോലെ മിന്നി; കിടക്കയ്ക്ക് സമീപം വന്ന് പിന്‍വാങ്ങിയ പിംഗളകേശിനിയും. കഥയോ കവിതയോ നോവലോ മഹാമാരിക്കാല വിശകലനമോ എന്ന് വകതിരിക്കാനാവാത്ത ഈ രചന കോവിഡ് ദുരിതകാലത്തിന്റെ ഏറ്റവും തിളക്കമുള്ള സാംസ്‌കാരിക ഈടുവെപ്പാണ്. ആകസ്മികതയുടെ അനുഗ്രഹം. വൈരുദ്ധ്യാത്മകതയുടെ ഉത്പന്നം.
– എം. എ. ബേബി

‘കോവിഡ് നമ്മുടെ എല്ലാ മൂല്യങ്ങളെയും പുനര്‍നിര്‍വ്വചിക്കും’ എന്നെഴുതിയിരുന്നു മേതില്‍ രണ്ടായിരത്തി പത്തൊമ്പതിന്റെ അവസാനദിവസങ്ങളിലൊന്നില്‍. ആ പുനര്‍നിര്‍വ്വചനത്തിന്റെ അടരുകളിലൂടെയുള്ള വിസ്മയകരമായ ഒരു സഞ്ചാരമാണ് 19. ആ ഏകാന്തയാത്രയില്‍ വിജനതകളിലെ അടക്കംപറച്ചില്‍ മേതില്‍ കേട്ടുതുടങ്ങുന്നു, സ്പര്‍ശനം നിരോധിക്കപ്പെട്ട വസ്തുക്കള്‍ വെറും ഉപരിതലങ്ങള്‍ മാത്രമായി ചുരുങ്ങുന്നത് കാണുന്നു, ഒച്ചകളില്‍ ഉലയുന്ന മെഴുകുതിരിനാളങ്ങളുടെ ചലനം പിന്‍പറ്റുന്നു, മറ്റാരുടെയോ സ്വപ്നം ഒളിച്ചുകാണുന്നതുപോലൊരു നിഗൂഢസുഖത്തോടെ ഭൂമിയുടെ ഒരതീതതലം തനിക്കുമാത്രം കഴിയുന്നൊരു ഗദ്യത്തില്‍ പകര്‍ത്തുന്നു…
– സുഭാഷ് ചന്ദ്രന്‍

 

215.00

Buy Now

Author: Maythil Radhakrishnan

Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Nineteen 19”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.