കിഴവനും
കടലും
ഗിഫു മേലാറ്റൂര്‍
ജീവിത പരീക്ഷണങ്ങളെ ക്ഷമയോടെയും സഹനത്തോടെയും നേരിടണമെന്ന ഗുണപാഠം പകരുന്ന ഉദ്വേഗജനകമായ കഥ. ദൈവവിധിക്കപ്പുറം മറ്റു തീര്‍പ്പുകള്‍ക്കൊന്നും നമ്മുടെ ജീവിതത്തില്‍ സ്ഥാനമില്ലെന്ന് ഉദ്ഘോഷിക്കുന്നആഖ്യാനം.
₹80.00 ₹75.00
പറയിപെറ്റ
പന്തിരുകുലം
കെ. രാധാകൃഷ്ണന്
ചിത്രീകരണം: ദേവപ്രകാശ്
കേരളത്തിലെങ്ങും പ്രചാരം നേടിയ പറയിപെറ്റ പന്തിരുകുലം എത്ര അറിഞ്ഞാലും വറ്റാത്ത കഥകളുടെ അക്ഷയഖനിയാണ്. അഗ്നിഹോത്രിയും പാക്കനാരും നാറാണത്തു ഭ്രാന്തനും കാരയ്ക്കലമ്മയും പെരുന്തച്ചനും വായില്ലാക്കുന്നില്ലപ്പനുമെല്ലാം ഉള്‍പ്പെടുന്ന ഈ വിസ്മയലോകം സാമൂഹികമായ മൂല്യബോധം എല്ലാ തലമുറകള്‍ക്കും പകര്‍ന്നുനല്‍കുന്നു. പന്തിരുകുലത്തിന്റെ പിതാവായ വരരുചിയുടെയും അദ്ദേഹത്തിന്റെ അച്ഛനായ വിദ്യാസാഗരന്റെയും അറിയപ്പെടാത്ത അദ്ഭുതകഥകള്കൂടി ഉള്‍പ്പെടുന്ന ഈ പുസ്തകം കഥകളുടെ പുതുലോകത്തിലേക്ക് നമ്മെ നയിക്കുന്നു.
₹290.00 ₹250.00
ബൈബിള്‍
കഥകള്‍
കുട്ടികള്‍ക്ക്
പുനരാഖ്യാനം: സുജമോള്‍ ജോസ്
ചിത്രങ്ങള്‍: റോണി ദേവസ്യ
ബൈബിള്‍ കഥകളുടെ ലളിതമായ പുനരാഖ്യാനം.
ശാശ്വതമായൊരു ദീപസ്തംഭം പോലെ മാനവരാശിയുടെ മനസ്സില്‍ പ്രഭചൊരിയുന്ന ബൈബിള്‍ കഥകള്‍. കുട്ടികള്‍ക്കായി ലളിതമായ ഭാഷയില്‍. പുനരാഖ്യാനം ചെയ്തിട്ടുള്ള ഈ കഥകള്‍ ബൈബിള്‍ എന്ന മഹദ്ഗ്രന്ഥത്തിലെ സന്ദേശവും നന്മയും പകര്‍ന്നുനല്‍കുന്നു.
₹300.00 ₹255.00
കഥപറയുന്ന
ഗ്രഹങ്ങള്‍
ഷാക്കിര്‍ തോട്ടിക്കല്‍
ഇരുണ്ട ആകാശത്ത് അമ്പിളിമാമനൊപ്പം തിളങ്ങുന്ന അനേകം വിളക്കുകളുണ്ട്. അവയെല്ലാം നക്ഷത്രങ്ങളാണെന്നാണ് നമ്മുടെ വിചാരം. യഥാര്‍ഥത്തില്‍, കോടാനുകോടിവരുന്ന ആ പ്രകാശപ്പൊട്ടുകളില്‍ ഭൂമിയെപ്പോലുള്ള കുറച്ച് ഗ്രഹങ്ങളുമുണ്ട്. അവ സൂര്യനെ വലയംവച്ച് സൗരയൂഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അവയുടെ കഥകളാണ് ഈ പുസ്തകത്തിലുള്ളത്.
₹75.00 ₹70.00
പത്മനാഭന്റെ
കുട്ടികള്‍
ടി പത്മനാഭന്
കുട്ടികളെക്കുറിച്ചുള്ള കഥകള്‍ മലയാളത്തിലധികമില്ല. അവരുടെ ദുരിതങ്ങളെക്കുറിച്ച് ആധിപിടിക്കുന്ന ഒരു കലാഹൃദയം വെളിപ്പെടുന്നത് പത്മനാഭന്റെ കഥകളിലാണ്. അവരുടെ ദൈന്യവും നിഷ്കളങ്കതയും പൊലിഞ്ഞുപോകുന്ന സ്വപ്നങ്ങളും അനുഭവപ്പെടുത്തിത്തരുന്ന ആ കഥാശില്പങ്ങള് നമ്മുടെ മന സ്സില്‍ സൃഷ്ടിക്കുന്നത് ഒരുതരം പവിത്രമായ വ്യാകുലതയാണ്. പലപ്പോഴും അവ നമ്മുടെ നിസ്സഹായത ബോധ്യപ്പെടുത്തുകയും സ്വന്തം മനസ്സില്‍ നോക്കി ശിലാപ്രതിമപോലെയിരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. അവതാരികയില്‍ ഡോ. ഡി. ബഞ്ചമിന് വാക്കുകള്‍കൊണ്ടു സൃഷ്ടിക്കാനാകുന്ന സൗന്ദര്യത്തിന്റെ പാരമ്യം വെളിപ്പെടുത്തുന്ന ‘കഥയുടെ കുലപതി’ ജീവശ്വാസമൂതിയ കുറെ കുരുന്നുകള്‍ ഓടിക്കളിക്കുന്ന അങ്കണമാണിത്. കുട്ടികള്‍ കഥാപാത്രമാകുന്ന, കുട്ടികളുടെ ജീവിതം നിറഞ്ഞുനില്ക്കുന്ന, കുട്ടികളുടെ സാന്നിധ്യം അവിസ്മരണീയമാക്കുന്ന 34 കഥകളുടെ സമാഹാരം. എഴുത്തുകാരന്റെ ഉള്‍വെളിച്ചമാണ് ഈ ചെറുപൈതങ്ങളിലും ജ്വലിക്കുന്നത്. ബാലകരുടെ ഭാവപ്രപഞ്ചവും ഭാവനാസാമ്രാജ്യവും പടുക്കുന്ന ഈ രചനകളില്‍ കഥാകാരന് അവരുടെ പൊട്ടിച്ചിരികളെ, അമര്‍ ത്തിക്കരച്ചിലുകളെ, അതിമോഹങ്ങളെ, വാചാലമൗനങ്ങളെ ഒക്കെ തൊട്ടുത ലോടുകയാണ്, ഒരു പിതാവിന്റെ സ്നേഹവാത്സല്യങ്ങളോടെ.
₹300.00 ₹260.00
ഓന്താശാനും
സുന്ദരി
പൂമ്പാറ്റയും
ഗിഫു മേലാറ്റൂര്‍
രസികന്മാരായ മനുഷ്യരും മൃഗങ്ങളും പക്ഷികളും വൃക്ഷങ്ങളും കഥാപാത്രങ്ങളായി വരുന്ന കുഞ്ഞുകഥകളുടെ സമാഹാരം. വായനക്കാരുടെ ഇളംമനസ്സുകളിലേക്ക് സദ്ഗുണങ്ങളും നല്ലശീലങ്ങളും എളുപ്പത്തില്‍ പകരാന്‍ കഴിയുന്ന ഭാഷ. കുട്ടികളുടെ എഴുത്തുകാരന് ഗിഫു മേലാറ്റൂരിന്റെ വേറിട്ട പുസ്തകം.
₹120.00 ₹100.00
യു എ ഖാദര്‍
ബാലസാഹിത്യകൃതികള്‍
സമ്പൂര്‍ണ്ണം
യു.എ. ഖാദര്‍ എന്ന എഴുത്തുകാരണവര്‍ കുട്ടികള്‍ക്കുമുന്നില്‍ ചൊരിഞ്ഞഅക്ഷരമുത്തുകളാകെ ശേഖരിച്ചിരിക്കുകയാണ് ഈ ഖജാനയില്‍. സ്നേഹവാത്സല്യങ്ങളുടെ തൂലികത്തുമ്പിനാല്‍ ആ മഹാകഥാകാരന് വരും തലമുറകളുടെ ഹൃദയത്തകിടില്‍ സദ്ചിന്തകളുടെ മായാലിപികള്‍ കോറിവരയുന്നു; ബാലകരുടെ മനസ്സിനെ വെടിപ്പാക്കുന്നു; അവരുടെ ശിരോലിഖിതംതന്നെ മാറ്റിയെഴുതുന്നു. ഇളം കവിളുകളില്‍ ചുംബനവും കുഞ്ഞുനെറുകുകളില്‍ അനുഗ്രഹവുമായി മാറുന്ന ഈ കഥകളും നോവലുകളും അറിയാലോകങ്ങളിലേക്ക്, കാണാക്കാഴ്ചകളിലേക്ക് കുരുന്നുകളെ ഒരു മാന്ത്രികപ്പരവതാനിയിലേറ്റി കൊണ്ടുപോകുന്നു.
₹240.00 ₹210.00
ഉറുമ്പുകഥകള്‍
കെ. സുജിത് കുമാര്‍
ചിത്രീകരണം: ദേവപ്രകാശ്
ഉറുമ്പിനെപ്പോലുള്ള പത്ത് കുഞ്ഞിക്കഥകള്‍ വരിവരിയായി കൂടിച്ചേരുന്ന ഉറുമ്പുകഥകള്‍. ചോണനുറുമ്പും കട്ടുറുമ്പും നെയ്യുറുമ്പുമെല്ലാം സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, ഒരുമയുടെ വിത്തുകളുമായി ഈ കഥകളിലൂടെ ഇളംമനസ്സുകളിലേക്ക് അരിച്ചിറങ്ങുന്നു.
രസകരമായ കഥകളിലൂടെയും ചിത്രങ്ങളിലൂടെയും ഉറുമ്പുലോകത്തെ കുട്ടിസ്സഞ്ചാരങ്ങള് സാധ്യമാക്കുന്ന പുസ്തകം.
₹100.00
വിശ്വസ്ത നായ്ക്കളുടെ
വീരകഥകള്‍
സിപ്പി പള്ളിപ്പുറം
ചിത്രീകരണം: ദേവപ്രകാശ്
വിശ്വസ്തരായ ഇരുപത്തിയഞ്ച് നായ്ക്കളുടെ വീരേതിഹാസങ്ങള്‍
നായ്ക്കള്‍ വിശ്വസ്തതയുടെ പ്രതീകങ്ങളാണ്. വിശ്വസ്തരും വീരന്മാരുമായ ഇരുപത്തിയഞ്ച് നായ്ക്കളുടെ കഥകളാണ് ഈ പുസ്തകത്തിലുള്ളത്. ബാലഭൂമിയില്‍ സൂപ്പര്‍ ഡോഗ്സ് എന്ന പേരില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ത്തന്നെ വായനക്കാരുടെ പ്രശംസയും അഭിനന്ദനങ്ങളും ഇവയ്ക്ക് ധാരാളമായി ലഭിച്ചിരുന്നു. ഈ കഥകളോരോന്നും മനുഷ്യര്‍ക്ക് പ്രധാനപ്പെട്ട ജീവിതപാഠമായിത്തീരും.
₹230.00 ₹196.00
ജിന്നുക്കുന്നിലെ
മാന്ത്രികന്
മുഖ്താര്‍ ഉദരംപൊയില്‍
കുട്ടികള്‍ക്കുള്ള നോവല്‍
പുഴയും കുന്നുകളും മരങ്ങളും നക്ഷത്രങ്ങളുമൊക്കെ അടങ്ങുന്ന ഒരു പ്രപഞ്ചം കുട്ടികളുടേതാക്കി മാറ്റുന്ന ഒരു മായിക നോവലാണ് ജിന്നുകുന്നിലെ മാന്ത്രികന്. എലികളെ കുഴലൂതി കൊണ്ടുപോകുന്ന മാന്ത്രികനെപ്പോലെ കഥ പറഞ്ഞ് കുട്ടികളെ ഒരു മായികലോകത്തേക്ക് കൊണ്ടുപോകുകയാണ് മുഖ്താര്‍ ഉദരംപൊയില്‍. കുട്ടികള്‍ക്ക് ഇതൊരു പ്രിയപ്പെട്ട ഗ്രന്ഥമായിരിക്കും എന്നതില്‍ സംശയമില്ല.
₹135.00 ₹115.00
സ്റ്റാര്‍ട്ട്
ആക്ഷന്‍
ക്യാമറ
നിതാന്ത് എല്‍. രാജ്
കാഴ്ചക്കാരനു മുന്നില്‍ അത്ഭുതങ്ങളുടെ ചെപ്പ് തുറക്കുകയായിരുന്നു സിനിമ. സമൂഹമനസ്സിനെ നിശിതവിമര്ശനങ്ങള്കൊണ്ട് പൊള്ളലേല്‍പ്പിച്ച സിനിമയെന്ന മാധ്യമം പുതിയ കാലത്തിന്റെ ഏറ്റവും ഉയര്‍ന്ന സാധ്യതയാണ്. സാങ്കേതികമായ ഒരുല്പന്നം മാത്രമല്ല സര്‍ഗ്ഗാത്മകതയും സിനിമയുടെ സൗന്ദര്യമായി മാറുന്നുണ്ട്. കണ്ടും കേട്ടും അനുഭവങ്ങള്‍ കണ്ടെത്തിയും കാലത്തിനൊപ്പവും കാലാതീതമായും സഞ്ചരിക്കുന്ന സിനിമയെന്ന കല രൂപപ്പെടുന്ന വഴികളും അതിന്റെ ചരിത്രവും വര്‍ത്തമാനവും ഒന്നിച്ചു ചേരുന്ന വായനാനുഭവം.
₹140.00 ₹120.00
ഉമക്കുട്ടിയുടെ
വിചാരങ്ങള്‍
സിദ്ധാര്ത്ഥന് മാടത്തേരി
ഉമക്കുട്ടി നിഷ്കളങ്കയായ ഒരു ബാലികയാണ്. അവളുടെ ബാല്യത്ത ന് ഹരം പകരാന്‍ അവള്‍ക്ക് അച്ഛനും അമ്മയും അമ്മാവനും ഏറെ പ്രിയപ്പെട്ട മുത്തശ്ശിയുമുണ്ട്. കളിക്കാന്‍ കൂട്ടുകാരും അറിയാന്‍ ഒരു പാട് കാര്യങ്ങളുമുണ്ട്. ഗ്രാമാന്തരീക്ഷത്തില്‍ മുത്തശ്ശിക്കഥകള്‍ കേട്ടും കളിച്ചും സഹജീവികളുടെ ദുഃഖത്തില്‍ പങ്കുകൊണ്ടുമാണ് അവള് വളര്‍ന്നത്. ലോലമനസ്സിനുടമയായ ഉമക്കുട്ടി മറ്റുള്ളവരുടെ പ്രയാസ ങ്ങളും ദുഃഖങ്ങളും കാണുമ്പോള്‍ വേദനിക്കും. തന്റെ കൊച്ചു പ്രായ ത്തില്‍ തന്നെ സമൂഹത്തില്‍ കാണുന്ന അനീതിയെയും പ്രകൃതി വിരു ദ്ധമായ പ്രവര്‍ത്തനങ്ങളെയും അവള് നെറ്റി ചുളിച്ചു കൊണ്ട് നോക്കി കാണും. അതെന്താണ് അങ്ങനെ? അത് ശരിയാണോ? എന്നിങ്ങനെ ഒരുപാടു കാര്യങ്ങള്‍ അവള് ചിന്തിച്ചു കൊണ്ടിരിക്കും. ഏത് കാര്യ ങ്ങള്‍ക്കും ഒപ്പം നില്ക്കുന്ന മുത്തശ്ശി പോലും ചിലപ്പോള്‍ അവളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ച് പോകും. അങ്ങനെയൊക്കെയാണങ്കിലും ഒരു ഘട്ടത്തില്‍ അവളുടെ സുഗമമായ ജീവിത പന്ഥാവില്‍ വിധി ഏല്‍പ്പിക്കുന്ന ആഘാതം താങ്ങാനാകാതെ അവള് തളര്‍ന്നു പോകുന്നു.
₹150.00 ₹128.00
കുട്ടിശങ്കരന്റെ
യാത്രകള്‍
മനു ജോസഫ്
ന്നിട്ട് ന്താ ഉണ്ടായേ മാണിമുത്തീ?
ന്താ… ഉണ്ടാവാ പുഴയങ്ങനെ ഒഴുകി. കിന്നരിത്തത്തയും കൂട്ടുകാരും
പുഴയൊഴുകിയ വഴിയേ പറന്നു. അന്നന്നുള്ള വിശേഷങ്ങളെല്ലാം
വൈകുന്നേരം ആകുമ്പോഴേക്കും സഭയിലെത്തിച്ചു.
അയ്യോ…നാണിമുത്തി ഒരു കാര്യം പറയാന്‍ മറന്നൂലോ….കുട്ട്യോളെ….
പുഴ യാത്ര പോകുന്നതില്‍ ഏറെ സങ്കടപ്പെട്ട ഒരാളുകൂടെ ഉണ്ടാ
യിരുന്നു ആ കാട്ടില്‍.
അതാരാ നാണിമുത്തീ….വട്ടംകൂടിയിരുന്നവരുടെയെല്ലാം സ്വരം
ഒരേ താളത്തിലായിരുന്നു.
കുഞ്ഞനാന…. നാണിമു്തതി മോണകാട്ടി ചിരിച്ചു.
₹170.00 ₹145.00
നമ്മള് കേട്ടുവളര്‍ന്ന
അമ്മൂമ്മക്കഥകള്‍
സതി രവീന്ദ്രന്
കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും മാനസികവികാസത്തിനും അമ്മൂമ്മക്കഥകള്‍ക്ക് വലിയ സ്ഥാനമുണ്ട്. തലമുറകളായി പകര്‍ന്നുകിട്ടിയ അമ്മൂമ്മക്കഥകളുടെ വിശിഷ്ട സമാഹാരം.
₹120.00 ₹100.00
വരരുചിപ്പെരുമയും
വിസ്മയകഥകളും
ഡോ. കെ ശ്രീകുമാര്‍
ചിത്രീകരണം: എന്‍.ടി. രാജീവ്
പറയിപെറ്റ പന്തിരുകുലത്തിലൂടെ മലയാളികള്‍ക്ക് പരിചിതനായ വരരുചിയെക്കുറിച്ചുള്ള അജ്ഞാതകഥകളുടെ ഈ സമാഹാരം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമാണ്. അതിപ്രശസ്തമായ നൂറില്‍പ്പരം ബാലസാഹിത്യസൃഷ്ടികളുടെ കര്‍ത്താവായ
ഡോ. കെ. ശ്രീകുമാറിന്റെ അഖ്യാനത്തില്‍ വരരുചിക്കഥകള് കുട്ടികളിലേക്കെത്തുമ്പോള്‍ അത് മൂല്യബോധമുള്ള ഒരു
തലമുറയെ വാര്ത്തെടുക്കാനുതകുമെന്നുറപ്പ്.
മൂലകഥയോട് നീതിപുലര്‍ത്തിക്കൊണ്ടുള്ള
അതിമനോഹരവും ലളിതവുമായ പുനരാഖ്യാനം.
₹180.00 ₹155.00
ബീര്‍ബല്‍
കഥകള്‍
കരീം പീടികയ്ക്കല്‍
മഹാനായ അക്ബര്‍ ചക്രവര്‍ത്തിയുടെ രാജസദസ്സിലെ നവരത്നങ്ങളില്‍ പ്രമുഖനും ഹാസ്യസമ്രാട്ടുമായിരുന്ന ബീര്‍ബലിന്റെ, പൊട്ടിച്ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥകളുടെ സമാഹാരം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ വായിച്ചാസ്വദിക്കാവുന്ന കൃതി.
₹499.00 ₹430.00
ജംഗിള്‍
ബുക്സ്
റ്യുഡ്യാര്ഡ് കിപ്ലിങ്
റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ വിഖ്യാത കൃതിയായ ജംഗിള്‍ ബുക്കിന്റെ മലയാള പരിഭാഷ. 1894 ല്‍ ആദ്യമായി പ്രസിദ്ധീകൃതമായ ഈ കൃതിയുടെ നിരവധി ആഖ്യാനങ്ങള്‍, അച്ചടി മാധ്യമത്തിലും ദൃശ്യ മാധ്യമത്തിലും, ലോകത്തെ ഏതാണ്ടെല്ലാ ഭാഷകളിലും ഇന്ന് ലഭ്യമാണ്. കാട്ടിലെ മൃഗങ്ങള്‍ക്കൊപ്പം വളര്‍ന്ന മൗഗ്ലിയെന്ന കുട്ടിയിലൂടെ ആവിഷ്കൃതമാകുന്ന വനജീവിതത്തിലെ സൗഹൃദവും സംഘര്‍ഷവും നിറഞ്ഞ അവിസ്മരണീയ കഥയാണ് ജംഗിള്‍ ബുക്ക്. കഥാകൃത്തും നോവലിസ്റ്റുമായ കെ ആര് മല്ലികയുടെ ഹൃദ്യമായ പരിഭാഷ.
₹370.00 ₹315.00
പണ്ട്
പണ്ട്…
ഗ്രേസി
പുരാണേതിഹാസങ്ങളിലെയും ഐതിഹ്യങ്ങളിലെയും രസകരങ്ങളായ കഥകളുടെ സമാഹാരം. ഓരോ കഥയും കുട്ടികള്‍ക്ക് അനായാസം
വായിച്ചുപോകാവുന്ന വിധത്തില്‍ അത്യന്തം
ലളിതമായും അതീവ ഹൃദ്യമായും കഥാകാരി
ഗ്രേസി അവതരിപ്പിച്ചിരിക്കുന്നു.ചിത്രങ്ങള്‍
ദേവപ്രകാശ്
₹150.00 ₹128.00
പെണ്‍കുട്ടിയും
കൂട്ടരും
ഗ്രേസി
പെന്‍സില്‍. റബ്ബര്‍, പുസ്തകങ്ങള്‍, ഏട്ടന്, മിന്നാമിനുങ്ങ്. പുച്ചക്കുറിഞ്ഞി, പക്ഷികള്‍ എന്നിങ്ങനെ ഒട്ടേറെ കൂട്ടരാണ് പെണ്‍കുട്ടിയുടെ ലോകത്തുള്ളത് . കഥയ്ക്കുള്ളില്‍ത്തന്നെ കൗതുകമുണര്‍ത്തുന്ന കഥകളുമുണ്ട്. കൊച്ച് കൊച്ച് അനുഭവങ്ങളിലൂടെ ബാല്യകാലത്തിന്റെ വിസ്മയത്തിലേക്കിറങ്ങിച്ചെല്ലാന് ഈ നോവല്‍ കുട്ടികളെ പ്രചോദിപ്പിക്കുകതന്നെ ചെയ്യും. കുട്ടികളില്‍ ചില തിരിച്ചറിവുകളുണ്ടാക്കാന് മാത്രമല്ല . അവരുടെ ഭാവന വികസിപ്പിക്കുവാനും ഈ രചനയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമേതുമില്ല. പ്രസിദ്ധ എഴുത്തുകാരിയായ ഗ്രേസി കഥപറയുന്ന രീതിയാകട്ടെ കുട്ടികള്‍ക്ക് അതീവഹൃദ്യമായി അനുഭവപ്പെടും. മികച്ച വായനാനുഭവം നല്കുന്ന ഈ നോവല്‍ കുട്ടികളുടെ ഓര്‍മ്മയില്‍ നിന്ന് അത്രയെളുപ്പമൊന്നും മാഞ്ഞുപോവുകയില്ല.
₹140.00 ₹120.00
The Tower of Nero (The Trials of Apollo Book 5)
Riordan Rick
It’s time to face the final trial . . . The battle for Camp Jupiter is over. New Rome is safe. Tarquin and his army of the undead have been defeated. Somehow Apollo has made it out alive, with a little bit of help from the Hunters of Artemis. But though the battle may have been won, the war is far from over. Now Apollo and Meg must get ready for the final – and, let’s face it, probably fatal – adventure. They must face the last emperor, the terrifying Nero, and destroy him once and for all. Can Apollo find his godly form again? Will Meg be able to face up to her troubled past? Destiny awaits . . .
₹599.00 ₹540.00
The Christmas Pig
Rowling J.K
One boy and his toy are about to change everything… Jack loves his childhood toy, Dur Pig. DP has always been there for him, through good and bad. Until one Christmas Eve, something terrible happens – DP is lost. But Christmas Eve is a night for miracles and lost causes, a night when all things can come to life… even toys. And Jack’s newest toy – the Christmas Pig (DP’s annoying replacement) – has a daring plan: Together they’ll embark on a magical journey to seek something lost, and to save the best friend Jack has ever known… A heartwarming, page-turning adventure about one child’s love for his most treasured thing, and how far he will go to find it. A tale for the whole family to fall in love with, from one of the world’s greatest storytellers. A gorgeously gifty hardback, with full-colour jacket and featuring 9 black and white spreads and decorative inside art from renowned illustrator, Jim Field.
₹599.00 ₹540.00
മഴവില്‍ നിറമുള്ള
ശലഭങ്ങള്‍
എ.എ ജലീല്‍ കരുനാഗപ്പള്ളി
വര്‍ണങ്ങള്‍ ചാലിച്ച നിഷ്കളങ്കമായ ലോകമാണ് കുട്ടികളുടേത്. അവര്‍ക്ക് നേര്‍വഴി കാട്ടാന്‍ ഉപദേശം മാത്രം പോരാ. സന്മാര്‍ഗച്ചുവയുള്ള കഥകള്‍ അവരുടെ സ്വഭാവത്തില്‍ തെളിമ കൂട്ടുകയും മോശം ശീലങ്ങളെ തിരുത്തുകയും ചെയ്യും. അത്തരം ചില കഥകളാണ് ഈ പുസ്തകത്തിലുള്ളത്.. കുഞ്ഞുമനസ്സുകളില്‍ ആവേശവും കൗതുകവുമുണര്ത്തുന്നതോടൊപ്പം കൂട്ടുകാരില്‍ ഉണ്ടാകേണ്ട ഊഷ്മളമായ ബന്ധവും, അപരനോടുള്ള അനുതാപവും, നേര്പഥങ്ങളെ കുറിച്ചുള്ള തട്ടി ഉണര്ത്തലുകളുമെല്ലാം ഈ കഥകള്‍ക്ക് വിഷയമാണ്.
₹75.00
₹350.00 ₹315.00
Grandparents’ Bag of Stories
Sudha Murty
From the author of Grandma’s Bag of Stories
It’s 2020 and children are stuck indoors as the novel coronavirus finds its way into India. A nationwide lockdown is announced and amidst the growing crisis, Ajja and Ajji welcome their grandchildren and Kamlu Ajji into their house in Shiggaon.
From stitching masks, sharing household chores, preparing food for workers to losing themselves in timeless tales, the lockdown turns into a memorable time for the children as they enter the enchanting world of goddesses, kings, princesses, serpents, magical beanstalks, thieves, kingdoms and palaces, among others. The myriad stories told by their grandparents become the biggest source of joy, making the children compassionate, worldly-wise and more resilient than ever.
Following the trail of the best-selling Grandma’s Bag of Stories, India’s favourite author Sudha Murty brings to you this collection of immortal tales that she fondly created during the lockdown period for readers to seek comfort and find the magic in sharing and caring for others. Wonderfully woven in her inimitable style, this book is unputdownable and perfect for every child’s bookshelf!
₹250.00 ₹225.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us