തര്ഹീല്
ഹക്കിം ചോലയില്
ചിതറപ്പെട്ടു കിടക്കുന്ന ഒരു സമൂഹത്തിന്റെ കഥ ചിതറിയ ചിന്തകളിലൂടെ വ്യത്യസ്ത അടരുകളിലൂടെ വീണ്ടെടുക്കുന്ന നോവല്. അന്താരാഷ്ട്രതലത്തില് ഊറിക്കൊണ്ടിരുക്കുന്ന യുദ്ധഭീതിയും വിലക്കുകളും സമാനതകളില്ലാത്ത അഭയാര്ത്ഥി പ്രവാഹങ്ങളുമെല്ലാം നോവലിന്റെ അന്തരീക്ഷത്തേയും കലുഷമാക്കുന്നുണ്ട്. ഇറാന്, ഇറാഖ്, സിറിയ, ഈജിപ്ത്, ട്യുണീഷ്യ, ലെബനോന്, തുര്ക്കി, ബഹ്റൈന്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങള് മുല്ലപ്പൂവിപ്ലവത്തിന്ശേഷം കൈവരിക്കുന്ന രാഷ്ട്രീയ മാനമാണ് പ്രധാനമായും തര്ഹീല് എന്ന നോവല് പ്രതിപാദിക്കുന്നത്. കൂടുതല് ആഴത്തിലുള്ളതും ബഹുമുഖവുമായ വായനകള് ആവശ്യപ്പെടുന്ന ഈ കൃതി വരും കാലങ്ങളില് മലയാള സാഹിത്യഭൂപടത്തില് തന്റേതായ ഒരിടം കണ്ടെത്തുമെന്ന കാര്യത്തില് തര്ക്കമില്ല. – ഒ രഘുനാഥന്
₹220.00 ₹190.00
ഏകാന്തതയുടെ
മ്യൂസിയം
അനില് കുമാര് എം.ആര്
The Bookകണ്ടമ്പററി ന്യൂസ് എന്ന ഇംഗ്ലിഷ് പത്രത്തിലെ എന്റര്ടെയ്ന്മെന്റ് ഡസ്കില് സാഹിത്യവിഭാഗം എഡിറ്റോറിയല് ഹെഡ് ആയ സിദ്ധാര്ത്ഥന് യാദൃച്ഛികമായി എക്സ് എന്നൊരാള് നടത്തുന്ന എക്സ്കവേഷന്സ് എന്നൊരു ബ്ലോഗ് കാണാനിടയാകുന്നു. അതില് എക്സിന് തെരുവില്നിന്നു ലഭിച്ച ഡിടിപി ചെയ്ത ചിലനോവല്ഭാഗങ്ങള് പ്രസിദ്ധീകരിച്ചിരിക്കുന്നു.ആ ഡിടിപി കോപ്പിയില് ചോരപ്പാടുകളുണ്ടായിരുന്നത്രേ. അത് ഗബ്രിയേല് ജോസഫ് കട്ടക്കാരന് എന്ന ആംഗ്ലോഇന്ത്യന് എഴുത്തുകാരന്റെ ദേശത്തെപ്പറ്റി പറഞ്ഞ ആയിരം നുണകള് എന്ന ഇംഗ്ലിഷ് നോവലിന്റെ മലയാളവിവര്ത്തനഭാഗങ്ങളാണെന്ന് സിദ്ധാര്ത്ഥന് കണ്ടെത്തുന്നു. മഞ്ഞ-വെള്ള എന്നീ പേരുകളുള്ള ഇരട്ടഗ്രാമത്തില് റൈറ്റേഴ്സ് ബംഗ്ലാവ് എന്ന കൊളോണിയല് ഭവനത്തിലാണ് ആ എഴുത്തുകാരന് താമസിക്കുന്നതെന്നു മനസ്സിലാക്കി, സിദ്ധാര്ത്ഥന് അയാളെയും തേടി യാത്രയാവുന്നു. ആ യാത്രയിലുണ്ടാകുന്ന വിചിത്രവും നിഗൂഢവുമായ അനുഭവങ്ങളാണ് ഉദ്വേഗജനകമായ ഈ നോവല്.
₹750.00 ₹640.00
അധികാരവും
ഭാഷയും
പി.എം ഗിരീഷ്
വിമര്ശനാത്മകവ്യവഹാരാപഗ്രഥനത്തെ പരിചയപ്പെടുത്തുന്ന മലയാളത്തിലെ ആദ്യത്തെ പുസ്തകം. എണ്പതുകള്ക്കുശേഷം ആഗോളതല
ത്തില് സംഭവിച്ച മാറ്റങ്ങള് വിശദീകരിക്കാന് പര്യാപ്ത
മായ ഭാഷാശാസ്ത്രരീതിയാണ് വിമര്ശനാത്മകഭാഷാ
ശാസ്ത്രം. സാമൂഹികമാറ്റങ്ങളെയും അധികാരബന്ധ
ങ്ങളെയും വിശദീകരിക്കാനുള്ള ഭാഷാപരമായ ഉപാധിയാണ് വിമര്ശനാത്മകവ്യവഹാരാപഗ്രഥനമെന്ന്
വ്യക്തമാക്കുന്ന കൃതി.
₹170.00 ₹150.00
ലന്തന്ബത്തേരിയിലെ
ലുത്തിനിയകള്
എന്.എസ് മാധവന്
മത്തേവുസാശാരി കിടന്നുകൊണ്ടു പ്രാര്ത്ഥിച്ചു: ”ഉടയവനേ, ചത്തുചീഞ്ഞിട്ടും മാര്ത്തയുടെയും മറിയയുടെയും സഹോദരന് ലാസറി നെ ഉയര്ത്തെഴുന്നേറ്റിയവനെ, ഒരിക്കല് ഒരിക്കല് മാത്രം, നിന്റെ അത്ഭുതപ്രവര്ത്തനം എന്നിലും നടത്തിടണമേ.” ആദ്യത്തെ ഇടിയുടെ പ്രകാശത്തില് കായലിലെ തുരുത്തുകള് ഉച്ചവെയിലിലെന്നപോലെ തിളങ്ങി. ദൈവത്തിന്റെ ഭാഷ ഇടിവെട്ടാണെന്ന് അപ്പന് തോന്നിയിരുന്നു. പറുദീസായില്നിന്ന് ആദമിനെയും ഹവ്വയെയും പുറത്താക്കിയേപ്പാള്, ബാബിലോണ് ഭാഷ കലക്കിയപ്പോള്, മോശയ്ക്കു കല്പനകള് നല്കിയപ്പോള് ദൈവം സംസാരിച്ചിരിക്കുക ഇടിവെട്ടിലൂടെ ആയിരിക്കും. ആകാശത്തില് കുറുകെയുള്ള ഒരു മിന്നലിന്റെ ചലനത്തില് മത്തേവുസാശാരി ഇടിവെട്ടിന്റെ ചു്യുു വായിച്ചു: ”എഴുന്നേല്ക്ക്.” ”കര്ത്താവേ,” അപ്പന് പറഞ്ഞു: ”നിന്റെ മദ്ധ്യസ്ഥ തയില് എന്റെ അരയില് വീണ കനലിന് കടപ്പാട്.” മത്തേവുസാശാരി മറ്റില്ഡയെ വിളിച്ചുണര്ത്തി: ”കുറച്ചുകഴിഞ്ഞപ്പോള് ഞാന് ഉണ്ടായി.”
₹310.00 ₹270.00
അരികു ഫ്രെയ്മുകള്
മുരളീധരന് തറയില്
ആനന്ദം, അടുപ്പം, തൃഷ്ണ, ശരീരം തുടങ്ങിയ പരിഗണനകളെ മുന്നിര്ത്തി ആണത്തത്തെയും താര നിര്മ്മിതിയെയും പ്രാദേശികതയെയുമൊക്കെ പഠനവിധേയമാക്കുന്ന ഈ പുസ്തകത്തിലെ ലേഖനങ്ങള് മലയാള സിനിമാപഠന രംഗത്ത് വഴിത്തിരിവുണ്ടാക്കിയവയാണ്. ക്വിയര് കാഴ്ചയും കാഴ്ചപ്പാടുകളും ആദ്യമായി കൊണ്ടു വന്നതിലൂടെ ഇവ ലിംഗപദവീ – ലൈംഗികതാ പഠനമേഖലയിലും പുതിയ വഴിത്തിരിവുകളുണ്ടാക്കിയിട്ടുണ്ട്.
₹300.00 ₹255.00
ജനപ്രിയ
സിനിമ
വിചാരങ്ങളും
വിനിമയങ്ങളും
എഡിറ്റര്: സ്റ്റാലിന് ദാസ്
സംസ്കാര പഠനത്തിന്റെ അന്വേഷണ വിഷയങ്ങളില് ഏറെ പ്രാധാന്യമുള്ള ഒരു പഠന മേഖല ജനപ്രിയസിനിമയുടേതാണ്. ജനപ്രിയസിനിമയേയും ജനപ്രിയസിനിമ രൂപപ്പെടുത്തുന്ന സവിശേഷ സംസ്കാരത്തേയും സാമൂഹിക സ്ഥാപനങ്ങള്, പ്രത്യയശാസ്ത്ര പ്രയോഗങ്ങള്, ലിംഗ പദവീ ബന്ധങ്ങള്, പ്രതിനിധാന ക്രമങ്ങള് തുടങ്ങിയ സാംസ്കാരിക നിര്മ്മിതികളുടെ പശ്ചാത്തലത്തില് വിശകലനം ചെയ്യുന്ന ചലച്ചിത്ര പഠനങ്ങളുടെ സമാഹാരം.
₹239.00 ₹205.00
ആത്മകഥ
കെ.ആര് ഗൗരിയമ്മ
കേരളീയ രാഷ്ട്രീയത്തില് തിളങ്ങുന്ന നക്ഷത്രം കെ.ആര്.ഗൗരിയമ്മയുടെ ആത്മകഥയുടെ ആദ്യഭാഗം. ജീവിതം സമരമാര്ഗ്ഗമാക്കിയ ഒരു സ്ത്രീയുടെ അനുഭവങ്ങളുടെ തീക്കനലുകള്.ലാത്തിക്ക് കുഞ്ഞുങ്ങളെ പ്രസവിപ്പിക്കാന് കഴിയുമായിരുന്നെങ്കില് എനിക്ക് ഒട്ടേറെ കുഞ്ഞുങ്ങളുണ്ടാവുമായിരുന്നു എന്ന പറയുന്ന അനുഭവത്തിന്റെ പൊള്ളല്.
മൂന്നാം പതിപ്പ്
1919 ജൂലായ് മാസം തിരുവോണം നാളില് കളത്തില് പറമ്പില് രാമന്റെയും പാര്വതിയമ്മയുടെയും മകളായി ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് വില്ലേജില് ജനിച്ചു. തുറവൂര് തിരുമല ദേവസ്വം സ്കൂളിലും, ചേര്ത്തല ഇംഗ്ലീഷ് സ്കൂളിലുമായി സ്കൂള് വിദ്യാഭ്യാസം. എറണാകുളം മഹാരാജാസിലും, സെന്റ് തെരേസാസിലുമായി ബിരുദ പഠനം. തുടര്ന്ന് തിരുവനന്തപുരം ഗവ. ലോ കോളേജില് നിന്നും നിയമബിരുദം. വിദ്യാര്ഥി രാഷ്ട്രീയത്തിലൂടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയും ജനസേവനരംഗത്തിറങ്ങി. സ്ത്രീകള്ക്ക് പ്രാമുഖ്യമില്ലാതിരുന്ന കേരള രാഷ്ട്രീയത്തിലിടം നേടിയത് ട്രേഡ് യൂണിയന്-കര്ഷകപ്രസ്ഥാന പ്രവര്ത്തനങ്ങളിലൂടെയാണ്. ദീര്ഘകാലം കേരള കര്ഷകസംഘം പ്രസിഡന്റായിരുന്നു. 1952-ലും 54-ലും തിരു-കൊച്ചി നിയമസഭയില് വലിയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. 1957-ല് കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭയില് റവന്യു മന്ത്രിസ്ഥാനം അലങ്കരിച്ചു. വിവാദമായ കാര്ഷികപരിഷ്കരണ നിയമം പാസ്സാക്കിയത് ഈ സമയത്താണ്. ഇതേ വര്ഷം തന്നെയായിരുന്നു. പ്രമുഖ നേതാവും മന്ത്രിയുമായിരുന്ന ടി.വി.തോമസ്സുമായുള്ള വിവാഹം. 1964 ല് പാര്ട്ടിവിഭജനത്തിനുശേഷം പുതുതായി രൂപീകരിക്കപ്പെട്ട സി.പി.ഐ (എം) ല് ഗൗരിയമ്മ ചേര്ന്നു. രാഷ്ട്രീയ സാമൂഹിക രംഗങ്ങളില് നിരവധി ഉന്നതസ്ഥാനങ്ങള് അലങ്കരിച്ചിട്ടുള്ള ഗൗരിയമ്മ ഇരുപതു കൊല്ലത്തോളം മഹിളാസംഘത്തിന്റെ പ്രസിഡന്റും സെക്രട്ടറിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1967,80,87 കാലത്ത് ഇടതുപക്ഷ മന്ത്രിസഭകളില് അംഗമായി. 1987-ല് വനിതാ കമ്മീഷന് നിയമവും അഴിമതി നിരോധന നിയമവും പാസ്സാക്കി. 1994-ല് സി.പി.ഐ (എം) ല് നിന്നു പുറത്താക്കപ്പെട്ടു. തുടര്ന്ന് ജനാധിപത്യ സംരക്ഷണ സമിതി രൂപീകരിച്ചു. ജെ. എസ്. എസ്, യു. ഡി. എഫിന്റെ ഘടകകക്ഷിയാകുകയും, 2001-ല് യു. ഡി. എഫ് മന്ത്രിസഭയില് ഗൗരിയമ്മ കൃഷിമന്ത്രിയായി സേവനം അനുഷ്ഠിക്കുകയും ചെയ്തു. 1977ലും 2006ലും ഒഴികെ എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചു. ഇപ്പോള് ജെ. എസ്. എസ്. ജനറല് സെക്രട്ടറിയാണ്.
₹420.00 ₹360.00
മലയാള
ബാലസാഹിത്യ
ചരിത്രം
ഡോ.കെ. ശ്രീകുമാര്
മലയാള ബാലസാഹിത്യശാഖയുടെ നാളിതുവരെയുള്ള ഗതിവിഗതികള് അന്വേഷികകുന്ന ആധികാരികവും സമഗ്രവുമായ ബൃഹദ്ഗ്രന്ഥം. മലയാളത്തിലെ ആദ്യ സമ്പൂര്ണ്ണ ബാലസാഹിത്യ ചരിത്രം; എം.ടി.യുടെ അവതാരികയോടെ.
രചയിതാക്കളും സംഭാവനകളും
ബാലപ്രസിദ്ധീകരണങ്ങള്
ബാലസാഹിത്യ പുരസ്കാരങ്ങള്
വിവാദങ്ങള്
സ്ഥാപനങ്ങള്
സംഘടനകള്
പഠന-ലക്ഷണ ഗ്രന്ഥങ്ങള്
ബഹുവര്ണ്ണ ചിത്രപ്പുറങ്ങള്
ഗ്രന്ഥസൂചി
₹1,500.00 ₹1,300.00
പ്രകാശത്തിനുമേല്
പ്രകാശം
ശൈഖ് മുഹമ്മദ് കാരക്കുന്ന്
മനസ്സ് മരിക്കുകയും മനുഷ്യര് മരവിക്കുകയും ചെയ്യുന്ന യന്ത്രയുഗത്തില് ശാന്തമായ മനസ്സ്, വിശുദ്ധമായ വ്യക്തി ജീവിതം, ഭദ്രമായ കുടുംബ ജീവിതം, സുരക്ഷിതമായ സമൂഹം, സാമൂഹിക നീതി പുലരുന്ന നാട് തുടങ്ങിയവയൊക്കെയും എങ്ങനെ സാധ്യമാകും എന്ന അന്വേഷണം. മനുഷ്യ മനസ്സില് സ്നേഹം, വിനയം, വിട്ടുവീഴ്ച്ച, സാഹോദര്യം, സഹിഷ്ണുത, ഉദാരത, ഉല്കൃഷ്ട മാനവികത, ഉന്നത മൂല്യങ്ങള് എങ്ങനെ വളര്ത്തിയെടുക്കാമെന്ന ചിന്തകളുടെ സമാഹാരം.
₹310.00 ₹270.00
ഇന്ത്യ
എന്റെ പ്രണയ
വിസ്മയം
ഗോപിനാഥ് മുതുകാട്
രണ്ടായിരത്തൊന്ന് നവംബറില് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ പ്രൊപ്പല്ലര് എസ്കേപ് എന്ന ഇന്ദ്രജാലപരിപാടി പരാജയപ്പെട്ടതിനെ തുടര്ന്ന്, മാധ്യമങ്ങളില് നിന്നും ആളുകളില് നിന്നും തത്കാലം രക്ഷപ്പെടാന്വേണ്ടിയാണ് ശ്രീ.ഗോപിനാഥ് മുതുകാട് ആദ്യമായി രാജ്യതലസ്ഥാനമായ ഡല്ഹിക്ക് ട്രെയിന് കയറുന്നത്. ഗോപിനാഥ് മുതുകാട് എന്ന കലാകാരന്റെ ജീവിതത്തിലെ വലിയ യാത്രയുടെ തുടക്കമായിരുന്നു അത്. ആ യാത്ര നല്കിയ അനുഭങ്ങളുടെയും സൗഹൃദങ്ങളുടെയും തുടര്ച്ചയായി ദേശീയോദ്ഗ്രഥന സന്ദേശങ്ങളുമായി നാലുഭാരത യാത്രകള് ശ്രീ. മുതുകാട് നടത്തി. വിസ്മയഭാരത യാത്ര, ഗാന്ധിമന്ത്ര, വിസ്മയസ്വരാജ്, മിഷന് ഇന്ത്യ എന്നിവയായിരുന്നു ആ യാത്രകള്. ഒരോ യാത്രയിലൂടെയും ശ്രീ.മുതുകാട് അറിഞ്ഞ ഇന്ത്യ എന്ന വിസ്മയരാജ്യത്തെക്കുറിച്ചുള്ള ഓര്മ്മകളാണ് ഈ പുസ്തകം. ഈ പുസ്തകത്തില് ഗാന്ധിയും ടാഗോറും എ പി ജെ അബ്ദുല് കലാമും ഉള്പ്പെടെ ഇന്ത്യയെ അറിഞ്ഞ മഹത്ജീവിതങ്ങളുണ്ട്. വെള്ളത്തിനും വിദ്യാഭ്യാസത്തിനും ബുദ്ധിമുട്ടുന്ന ഗ്രാമീണ ഇന്ത്യയുണ്ട്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് തളരാതെ സഞ്ചരിച്ച മുതുകാട് എന്ന കലാകാരന്റെ പ്രചോദനാത്മക ജീവിതമുണ്ട്.
₹360.00 ₹310.00
മാനിഷാദ!
മനസ്സ് കരയുന്നു
കണിയാപുരം രാമചന്ദ്രന്
കണിയാപുരം രാമചന്ദ്രന്റെ
ഗാനങ്ങള്, കവിതകള്
സാംസ്കാരിക കേരളത്തിന് അമൂല്യമായ സംഭാവനകള് നല്കിയ കവിയും ഗാനരചയിതാവും വാഗ്മിയുമായിരുന്ന കണിയാപുരത്തിന്റെ രചനകള്.
‘എനിക്കു മരണമില്ല, എനിക്കു മരണമില്ല. എന്റെ പാട്ടിനും എന്റെ കൊടിക്കും എന്നിലെ മനുഷ്യനും മരണമില്ല.’
₹180.00 ₹155.00
A Dalit Leader of Organic Protest
M Nizar, Meena Kandasamy
Pulayars, one of the many Dalit communities in Kerala, were ordered to keep at a distance of ninety-six steps away from a Brahmin, not allowed to cover themselves above the waist or below the knees, denied admission to public roads and subjected to endless oppression. Besides, they were bought and sold as slaves even up to the middle of the nineteenth century. Ayyankali (1863-1941), one of the foremost Dalit leaders, challenged these brutal caste codes. This book chronicles his organic protest in Travancore and provides a critical analysis of the social reform movements in Kerala under the colonial rule.
₹150.00 ₹130.00
ഇസ്ലാമിക
ഫെമിനിസം
വൈവിധ്യം സങ്കീര്ണത ഭാവി
ഉമ്മുല് ഫായിസ
ഡികോളോണിയല്ഘട്ടത്തെ കേന്ദ്രീക രിച്ചുകൊണ്ട് ഇസ്ലാമിക ഫെമിനിസ ത്തെക്കുറിച്ചുള്ള പ്രാരംഭവായനയെ ഈ ഗ്രന്ഥം സഹായിക്കുന്നു. ഇസ്ലാമും ഫെമിനിസവും തമ്മിലെ ബന്ധങ്ങളും അതിന്റെ സാധ്യതകളും പ്രതിസന്ധിക ളും ഈ കൃതിയിലൂടെ വായിക്കാനാവും.
₹250.00 ₹215.00
മാര്ക്സ്
മാവോ
മലബാര്
ഓര്മക്കുറിപ്പുകള്
അമീര് അലി (ബാവക്ക)
കേരളത്തിലെ നക്സലൈറ്റ്പ്രസ്ഥാന ത്തിന്റെ ചരിത്രത്തില് ആദ്യാവസാനം തന്നെ നേതൃതലത്തില് ശ്രദ്ധേയമായ പങ്കുവഹിച്ച ആളാണ്, പ്രസ്ഥാനത്തിനു ള്ളില് സഖാവ് ബാവ എന്നും നാട്ടുകാര് ക്കിടയില് ബാവാക്ക എന്നും അറിയപ്പെ ട്ടിരുന്ന അമീര് അലി. മരിക്കുന്നതിനു മുമ്പ് ബാവ എഴുതിയ ഈ ഓര്മക്കുറി പ്പുകള് പലതുകൊണ്ടും സവിശേഷത കള് നിറഞ്ഞതാണ്
₹310.00 ₹265.00
തകര്ന്ന
റിപ്പബ്ലിക്ക്
അരുന്ധതി റോയി
നിങ്ങളുടെ രക്തമാരായിരുന്നു, സമ്പന്നരും നിയമവും ഇഴേചര്ന്നിരിക്കുന്നതെങ്ങനെ? ഏതു തരം ഗന്ധക ഇരുമ്പിന്തന്തുക്കളാല്? എങ്ങനെ സാധുക്കള് ന്യായാസനത്തിന് മുന്നില് വീണകൊണ്ടേയിരിക്കുന്നു? – പാബ്ലോനെരൂദ, ദി ജഡ്ജസ്
₹260.00 ₹225.00
വാക്കിന്റെ രാഷ്ട്രീയം
സ്മിത നെരവത്ത്
ഓരോവാക്കിനും ഒരു ചരിത്രമുണ്ട്. മനുഷ്യ ചരിത്രത്തിന്റെ കയറ്റിറക്കങ്ങളില് ചിലവാക്കുകള് മുനയൊടിയുകയും ചിലത് മൂര്ച്ച കൂടുകയും ചെയ്യുന്നുമുണ്ട്. മുനയൊടിഞ്ഞെന്ന് കരുതിയ ചില വാക്കുകള് കൊമ്പും തേറ്റയും കാട്ടി മുളച്ചുയരുന്നത് ഇന്ത്യന് സാഹചര്യത്തില് തന്നെ നാം കാണുന്നു. വാക്കിന്റെ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞു കൊണ്ടേ നമുക്കിനി ഭാവിയിലേക്ക് കാലെടുത്ത് വെക്കാനാവൂ.
₹100.00 ₹85.00
സംഘര്ഷങ്ങളുടെ
രാഷ്ട്രീയം
ഫാസിസത്തന്റെ
ആസുരവഴികള്
പി ജയരാജന്
ഫാസിസ്റ്റുകളും മൂലധനവൈതാളികരായ മാധ്യമങ്ങളും ഒരുപോലെ വേട്ടയാടുമ്പോഴും ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന കമ്യൂണിസ്റ്റുധീരതയുടെയും ആത്മാര്പ്പണത്തിന്റെയും നേര്ചിത്രം
₹200.00 ₹170.00
കോടിയേരി എ്ന്ന
രാഷ്ട്രീയ മനുഷ്യന്
ഡോ. പി.എസ് ശ്രീകല
കണ്ണൂരിലെ എണ്ണമറ്റ ഉജ്ജ്വല രാഷ്ട്രീയ വ്യക്തിത്വങ്ങള്ക്ക് ഇവിടം ജന്മമേകിയ മഹാരഥന്മാരുടെ നിരയിലെ സമകാലിക കണ്ണിയായി വേണം സഖാവ് കോടിയേരി ബാലകൃഷ്ണനെയും നാം അടയാളപ്പെടുത്താന്. കേരളീയ രാഷ്ട്രീയത്തിലെ ഏറ്റവും സൗമ്യവും ദീപ്തവുമായ ആ വ്യക്തിത്വത്തിന്റെ ജീവിത പരിസരങ്ങളെയും അത് രൂപപ്പെടുത്തിയ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെയും ലളിതമായി അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം.
₹220.00 ₹190.00
അനുഭവങ്ങള്
അടയാളങ്ങള്
ദലിത് ആഖ്യാന രാഷ്ട്രീയം
ഒ.കെ സന്തോഷ്
ഇടുക്കി ജില്ലയിലെ വാഴവരയില് ജനിച്ചു. പിതാവ് പരേതനായ കുഞ്ഞുമോന്. മാതാവ് പെണ്ണമ്മ. സ്വത്വരാഷ്ട്രീയം: പാഠവും പ്രശ്നവല്ക്കരണവും ദലിത് ആത്മകഥകള് മുന്നിര്ത്തി ഒരു പഠനം എന്ന വിഷയത്തില് മഹാത്മാഗാന്ധി സര്വകലാശാലയില് നിന്നും
പി.എച്ച്.ഡി. ബിരുദം നേടി. ഇപ്പോള് മദ്രാസ് സര്വകലാശാല മലയാളവിഭാഗത്തില് അസിസ്റ്റന്റ് പ്രൊഫസര്. പ്രസിദ്ധീകരിച്ച കൃതികള്: തിരസ്കൃതരുടെ രചനാഭൂപടം (2010), പൊയ്കയില് ശ്രീകുമാരഗുരു നവോഥാന ചരിത്രപാഠങ്ങള് (2012), കാതല്:
മലയാളത്തിലെ ദലിത് കവിതകള് (എഡിറ്റര്, 2012), ചെങ്ങറ സമരവും എന്റെ ജീവിതവും സെലീന പ്രക്കാനം (എഴുത്ത്, എം.ബി. മനോജിനൊപ്പം), സഹോദരന് അയ്യപ്പന് (2015), ഭാവനയുടെ പരിണാമ ദൂരങ്ങള് (2017), മലയിറങ്ങിയ ഓര്മകള് (2018), അസാന്നിധ്യങ്ങളുടെ പുസ്തകം (2021).
₹290.00 ₹245.00
ആദര്ശ ഹിന്ദു ഹോട്ടല്
ബിഭൂതിഭൂഷണ് ബന്ദ്യോപാദ്ധ്യായ
വിവര്ത്തനം: ലീലാ സര്ക്കാര്
രണ്ടാംലോക മഹായുദ്ധകാലത്ത് ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും
പശ്ചാത്തലത്തില് എഴുതിയ നോവല്. ബംഗാളിലെ ഹാജാരി എന്ന
പാചകക്കാരന്റെ അസാമാന്യമായ മനക്കരുത്തിന്റെ കഥ. എങ്ങനെയാണ് ഒരു
പ്രസ്ഥാനം വിജയത്തിലേക്കെത്തിക്കുക എന്ന പാഠം ഓര്മ്മപ്പെടുത്തുന്ന കൃതി.
അപ്പോഴും വ്യക്തിബന്ധങ്ങളുടെയും കുടുംബബന്ധങ്ങളുടെയും മൂല്യം ഹാജാരി മറക്കുന്നില്ല. ഹാജാരിയുടെ സ്വപ്നം സഫലമായതെങ്ങനെയെന്നും അവയ്ക്ക് കാലാതീതമായ മാനുഷിക ബലം കൈവരുന്നത് എങ്ങനെയെന്നും ഈ നോവല് സാക്ഷ്യപ്പെടുത്തുന്നു. നിലാവിന്റെ സൗന്ദര്യം ഉടനീളം പൊഴിയുന്ന എഴുത്ത്. ഹൃദ്യവും സരളവുമായ ആഖ്യാനശൈലിയില് വാര്ത്തെടുത്ത ബിഭൂതിഭൂഷന്റെ രചനാശില്പം.
നാടകം, സിനിമ, ടി.വി. സീരിയല് എന്നീ ദൃശ്യമാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധമായ
നോവല്.
₹300.00 ₹255.00
ആരാച്ചാര്
കെ.ആര് മീശ
ഭരണകൂടത്തിന്റെ ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി നിരവധി തൂക്കിക്കൊലകള് നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്റെ പിന്തലമുറ വധശിക്ഷകള് കുറഞ്ഞപ്പോഴാണ് ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയത്. വര്ഷങ്ങള്ക്കു ശേഷം വൃദ്ധനായ ഫണിഭൂഷന് കിട്ടിയ ‘സൗഭാഗ്യ’മാണ് യതീന്ദ്രനാഥ് ബാനര്ജിയെ തൂക്കിലേറ്റാനുള്ള കോടതി ഉത്തരവ്. അവസരം പാഴാക്കാതെ അയാള് ഗവണ്മെന്റിനോട് വിലപേശി തന്റെ ഇരുപത്തിരണ്ടുകാരിയായ മകള് ചേതനയ്ക്ക് ആരാച്ചാരായി നിയമനോത്തരവ് കരസ്ഥമാക്കുന്നു. വധശിക്ഷ നടപ്പാകുന്നതുവരെ ആരാച്ചാര്ക്ക് മാധ്യമങ്ങളില് വിലയുണ്ടെന്ന് മനസ്സിലാക്കുന്ന അയാള് തന്റെയും മകളുടെയും സമയം അവര്ക്ക് വീതിച്ചു നല്കി കച്ചവടം നടത്തുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കെ ആര് മീരയുടെ ആരാച്ചാര് എന്ന നോവല് പറയുന്നത് ഒരു ആരാച്ചാര് കുടുംബത്തിന്റെ കഥയാണ്. അല്ലെങ്കില് ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാരുടെ കഥ. ദരിദ്ര കുടുംബത്തിലെ പെണ്കുട്ടിയെന്ന നിലയില് അവളനുഭവിക്കുന്ന പീഢനങ്ങളും പിതാമഹന്മാരില് നിന്ന് പകര്ന്നു കിട്ടിയ മനസ്ഥൈര്യവും ഇവിടെ വിഷയമാവുന്നു. ഒപ്പം എന്തും ഏതും ബ്രേക്കിംഗ് ന്യൂസാവുന്ന പുതിയ കാലത്തിന്റെ കലയായ ടെലിവിഷന് റിപ്പോര്ട്ടിംഗിനു വേണ്ടി മാധ്യമങ്ങള് കളിക്കുന്ന കളികളുടെ മറുപുറവും കെ ആര് മീര ആരാച്ചാരിലൂടെ കാട്ടിത്തരുന്നു.
₹550.00 ₹470.00
ആയിരത്തൊന്ന്
രാവുകള്
സല്മാന് റുഷ്ദി
വിവര്ത്തനം: കബനി സി
മന്ത്രശക്തിക്കടിമപ്പെട്ട് വ്യാജദൈവങ്ങള്ക്കു മുമ്പില് മുട്ടുകുത്തുകയും അവര് ആജ്ഞാപിക്കുന്നതുപോലെ മറ്റ് വ്യാജദൈവങ്ങളുടെ ഭക്തരെ കൊന്നൊടുക്കുകയും ചെയ്യുന്നവര്. ആ ദൈവങ്ങളുടെ പ്രതിമകള് മറുദൈവങ്ങളുടെ ആരാധകരാല്
നശിപ്പിക്കപ്പെടുന്നു. ആ ദൈവങ്ങളുടെ ആരാധകരാകട്ടെ അവരെ വരിയുടയ്ക്കുകയും കല്ലെറിഞ്ഞു കൊല്ലുകയും രണ്ടു കഷണമായി മുറിച്ച് കെട്ടിത്തൂക്കുകയും ചെയ്യുന്നു. മനുഷ്യന്റെ സുബോധമെന്നാല് വളരെ നേര്ത്ത, ദുര്ബലമായ ഒരു വസ്തുവാണ്. വെറുപ്പും മൂഢത്വവും കപടഭക്തിയും അത്യാഗ്രഹവുമാണ് പുതിയ സമ്പൂര്ണനാശത്തിന്റെ നാല് കുതിരപ്പടയാളികള്, മാജിക് റിയലിസവും കല്പിതകഥകളും ചേര്ത്തൊരുക്കിയ സല്മന് റുഷ്ദിയുടെ മികച്ച നോവല്.
₹399.00 ₹340.00
ആളണ്ടാപ്പക്ഷി
പെരുമാള് മുരുകന്
സ്വന്തബന്ധങ്ങളോടപ്പം ചേര്ന്നു ജീവിക്കുക എന്നത് ഒരു വെല്ലുവിളിയായി മാറിയിരിക്കുന്ന കാലമാണിത്. മനുഷ്യബന്ധങ്ങള് എപ്പോള് വേണമെങ്കിലും അറുത്തുമാറ്റപ്പെട്ടേക്കാം; കൂട്ടിച്ചേര്ക്കുകയും ചെയ്യാം. അതിനു നിസ്സാര കാരണങ്ങള് മതിയാകും. കൂട്ടുകുടുംബത്തിന്റ്റെ ബന്ധനത്തില്നിന്നും ബന്ധുക്കളുടെ നിര്ബന്ധത്തിനു വിധേയനായി നാടുവിട്ടുപോകേണ്ടിവരുന്ന ഒരു കര്ഷകകുടുംബത്തിന്റ്റെ പോരാട്ടങ്ങളാണ് ഈ നോവലിന്റ്റെ ഇതിവൃത്തം. മനുഷ്യരെ തന്നിലേക്ക് അടുപ്പിക്കാത്ത അതേസമയം നല്ല മനുഷ്യരെ സഹായിക്കുന്നു, ബ്രഹ്മാണ്ഡ രൂപമുള്ള പക്ഷിയായി കൊങ്കുനാട്ടുമ്പുറപാട്ടുകളില് കാണുന്ന അളണ്ടാപ്പക്ഷിയുടെ സ്വഭാവസവിശേഷതകള് പല മനുഷ്യര്ക്കും അനുയോജ്യമായതാണ്.
പെരുമാള് മുരുകന്റ്റെ ആറാമത്തെ നോവലാണിത്
₹310.00 ₹265.00
ആനന്ദ
ഭാരം
ജിസ ജോസ്
ചപലവും അസ്ഥിരവുമെങ്കിലും ഭ്രദമെന്നു കരുതപ്പെടുന്ന ജീവിതങ്ങളിലേക്ക് തികച്ചും അപ്രതീക്ഷിതമായ സംഭവങ്ങള് സൃഷ്ടിക്കുന്ന അസ്വസ്ഥതകളും നൈരാശ്യങ്ങളും ഒപ്പം ഇത്തിരി സന്തോഷങ്ങളും അനാവരണം ചെയ്യുന്ന നോവല്. ചെറിയ ആനന്ദങ്ങളും നീരസങ്ങളുമൊക്കെയായി സ്വച്ഛമായൊഴുകുന്ന ഓളപ്പരപ്പുകളില്നിന്ന് ആകസ്മികമായി നിലയില്ലാത്ത ആഴങ്ങളിലേക്ക് ആണ്ടുപോകുന്ന ജീവിതങ്ങള്. പത്തു വര്ഷമായി കിടപ്പുരോഗിയായ വിനോദിനിയുടെയും അവരെ ശുശ്രൂഷിക്കുന്ന രത്നമേഖലയുടെയും അവളുമായടുക്കുന്നവരുടെയും അനുഭവങ്ങളില് പ്രണയവും, അധികാരവും മരണവും കവിതയും കാമവും വേര്തിരിച്ചെടുക്കാനാവാത്തവിധം കൂടിക്കലരുന്നു. ജീവിതത്തിലെ അല്പമാത്രമായ ആനന്ദമൂര്ച്ഛകളുടെ ഭാരം ചിലപ്പോഴൊക്കെ അവര്ക്ക് താങ്ങാനാവാത്തതാവുന്നു. എല്ലാം അസ്ഥിരമാണെന്നറിഞ്ഞിട്ടും ആസക്തിയോടെ ലോകത്തില് അള്ളിപ്പിടിക്കാന് വെമ്പുന്ന മനുഷ്യരുടെ വേവലാതികളെ ദാര്ശനികമായി നോക്കിക്കാണാനുള്ള ശ്രമവും ഈ കൃതിയില് കാണാം.
₹330.00 ₹285.00
AND THEN THERE WERE NONE
Author: Agatha Christie
OVER 100 MILLION COPIES SOLD
Ten strangers are invited to Soldier Island, an isolated rock off the Devon coast. Cut off from the mainland, with their generous host mysteriously
absent, they are each accused of a terrible crime.
Then one of the party dies suddenly, and they realise there may be a murderer in their midst – a murderer
who might strike again… and again…
And all the time, copies of a macabre nursery rhyme hang in each room, a nursery rhyme with an omen
of death for all ten of them.
And Then There Were None came first in a global vote to find the world’s favourite Agatha Christie books for her 125th birthday.
See the whole list at www.worldsfavouritechristie.com
₹299.00 ₹270.00
അജ്ഞാത
ജീവിതത്തില്നിന്ന്
ഒരേട്
ആന്റണ് ചെഖോവ്
പരിഭാഷ: വേണു പി ദേശം
വേദനയോ, സംഘര്ഷമോ, സന്താപമോ പോലെ ചിലത് ജീവിതത്തിലൊരിക്കലും നമ്മെ വിട്ടു പോകില്ല. ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ അഭിസന്ധിയില് പെട്ട് ഉലഞ്ഞു തീരുമ്പോഴും ജീവിതത്തില് തന്നെ തുടരാനാഗ്രഹിക്കുന്നു മനുഷ്യന്. ജീവിതത്തിന്റെ മിച്ചമൂല്യമായി സംഘര്ഷങ്ങള് മാത്രമുള്ള ചില ജീവിതങ്ങള്ക്കു നേരെ പിടിച്ച കണ്ണാടിയാണ് അജ്ഞാത ജീവിതത്തില് നിന്ന് ഒരേട് എന്ന നോവല്.
സ്നേഹം വേദനയായി തീരുന്ന ഒരനുഭവത്തെക്കുറിച്ച് എഴുതുമ്പോള് എഴുത്തുകാരന്റെ വാക്കുകള് നേര്ത്തു പോകുകയും വായനക്കാരന് എഴുത്തുകാരനില് നിന്നകന്ന് എഴുത്തില് തനിച്ചായി മാറുകയും ചെയ്യും. എഴുത്തിലെ മാന്ത്രികതയാണത്.
സാഹിത്യവും ജീവിതവും തമ്മിലുള്ള പരമ്പരാഗത നിരീക്ഷണങ്ങളെ കീഴ്മേല് മറിച്ച റഷ്യന് സാഹിത്യത്തിലെ അതികായനായ ആന്റണ് ചെഖോവിന്റെ ഈ നോവല് മലയാളത്തിലാദ്യമായാണ് വിവര്ത്തനം ചെയ്യപ്പെടുന്നത്.
അജ്ഞാതജീവിതങ്ങളുടെ ആഴങ്ങള് തൊട്ട് ശംഭു പ്രസാദ് തീര്ത്ത മുഖപടം.
₹180.00 ₹155.00
ചെമ്മീന്
തകഴി
”പരീക്കുട്ടി : കറുത്തമ്മ ഇവിടംവിട്ടു പോയാലും ഞാനീ കടപ്പുറം വിടില്ല. കറുത്തമ്മ : കൊച്ചുമുതലാളീ നമ്മളെന്തിനു കണ്ടുമുട്ടി? പരീക്കുട്ടി : ദൈവം വിധിച്ചിട്ട്, ഞാനീ കടപ്പുറത്തിരുന്ന് കറുത്തമ്മയെയോര്ത്ത് പാടിപ്പാടി നടക്കും. കറുത്തമ്മ : ഞാന് തൃക്കുന്നപ്പുഴയിലിരുന്ന് ആ പാട്ടുകേട്ട് ചങ്കുപൊട്ടി കരയും.” കടലോരം പാടിനടന്ന ഒരു ദുരന്തപ്രണയകഥ കേരളക്കരയാകെ അലയൊലികൊള്ളിച്ചു. ഈരേഴുകടലും കടന്ന് അതൊരു വിശ്വമഹാകാവ്യമായി.
₹260.00 ₹225.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us