Author: Madhavikutty
BALYAKALASMARANAKAL
Original price was: 10.50$.9.45$Current price is: 9.45$.
ബാല്യകാലസ്മരണകള്‍
മാധവിക്കുട്ടി
പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ടും കല്‍ക്കത്തയില്‍ ലാന്‍സ്ഡൗണ്‍ റോഡിലെ വസതിയും വരുംകാലത്തെ അപൂര്‍വ്വ പ്രതിഭയുടെ തുടുത്ത കാലടിപ്പാടുകളും കിളിക്കൊഞ്ചലുകളും ഏറ്റുവാങ്ങി പുളകംകൊണ്ടിരുന്നു. വളര്‍ച്ചയുടെ പാതയിലെങ്ങോ നഷ്ടപ്പെട്ട ബാല്യത്തിന്റെ സ്മൃതിച്ചെപ്പുകള്‍ ഒന്നൊന്നായി തുറക്കുന്ന മാധവിക്കുട്ടി സ്നേഹത്തിന്റെയും നൈര്‍മ്മല്യത്തിന്റേതുമായ ഒരു ലോകത്തിലേക്ക് നമ്മെ കൈപിടിച്ചാനയിക്കുമ്പോള്‍ നാം നമ്മുടെ തന്നെ ബാല്യകാലം ഒരിക്കല്‍ക്കൂടി അനുഭവിക്കുക എന്ന അനുഭൂതിക്ക് വിധേയരാവുകയാണ്. ഓര്‍മ്മയില്‍ എന്നും ഹരിതഭംഗിയോടെ പീലിവിടര്‍ത്തി നില്ക്കുന്ന ബാല്യത്തിന്റെ ചെറിയ ചെറിയ കുസൃതികളും വികൃതികളും ആരെയാണ് മോഹിപ്പിക്കാതിരിക്കുക! ബാല്യത്തിന്റെ നിരപേക്ഷമായ സൗന്ദര്യം മുഴുവന്‍ വിടര്‍ത്തി നില്ക്കുന്ന ഒരു പൂങ്കുലയാണ് ഈ സ്മരണകള്‍.





