Author: Prof. K Naseema
Charithram Thrasikkunna Yathra Smaranakal
Original price was: ₹ 290.00.₹ 261.00Current price is: ₹ 261.00.
ചരിത്രം
ത്രസിക്കുന്ന
യാത്രാസ്‌മരണകൾ
പ്രൊഫ. കെ. നസീമ
പുതിയ കാലത്താവട്ടേ യാത്രയുടെ സങ്കേതങ്ങളും സാമഗ്രികളുമപ്പാടെ മാറി. സാധ്യതകൾ അസാധാരണമാം വിധം വിപുലപ്പെടുകയും ചെയ്തു. അതോടെ ദേശസഞ്ചാരം സഹജവും സ്വാഭാവികവുമായി. ഇന്ന് മനുഷ്യരൊക്കെയും യാത്രയിലാണ്. അങ്ങനെ ഗൗരവപൂർണമായൊരു ദേശ യാത്ര പോയ സഞ്ചാരിയാണ് പ്രൊഫ. കെ. നസിമ. അവർ ചെന്നത്തിയത് പക്ഷേ വിശുദ്ധഭൂമിയിലേക്കും അതിൻ്റെ പ്രാന്ത ഗ്രാമങ്ങളിലേക്കുമാണ്.
വേദഗ്രന്ഥങ്ങളിൽ സൂചിതമായ ചരിത്രഭൂമികളിലൂടെയുള്ള വിപുലമായ സഞ്ചാരമായത് തെളിഞ്ഞു നിൽക്കുന്നു. അവിടെ അവർ കണ്ടതും കേട്ടതും അനുഭവിച്ചതും സ്വാന്തമാക്കിയ അറിവും അനുഭൂതികളും സൂക്ഷ്മത്തിൽ രേഖീയമാക്കിയതാണി പുസ്തകം. സ്രഷ്ടാവിൻ്റെ ദൃഷ്ടാന്തങ്ങളും തേടി ഒരാൾ നടത്തിയ ദീപ്തസുകൃത സഞ്ചാരം കൂടിയാണീ കൃതി.







