Shopping cart

Sale!

Chekuthante Vedapusthakam

ചെകുത്താന്റെ
വേദപുസ്തകം

മുഹമ്മദ് ശമീം

മറ്റേതൊരു ഗൗരവപൂർണ്ണമായ കൃതിയേയുംപോലെ, പ്രശസ്ത സാംസ്കാരിക വിമർശകനായ മുഹമ്മദ് ശമീമിന്റെ ചെകുത്താന്റെ വേദപുസ്തകം’ എന്ന കൃതിയും ഒരപനിർമ്മിതി കൂടിയാണ് ആവശ്യപ്പെടുന്നത്. നിലവിൽ ചെകുത്താനും, വേദപുസ്തകത്തിനും വ്യക്തവും ദൃഢവുമായ അർത്ഥ വിവക്ഷകളുണ്ട്. അവ ഇനിയും ആ നിലയിൽത്തന്നെ നിലനിൽക്കുകയും ചെയ്യും. എന്നാൽ, ജനാവിഷ്കാര സമൃദ്ധിയുടെ കാലത്ത്, കുഴപ്പക്കാരനെന്ന നിലയിൽ, കുപ്രശസ്തനായ പഴയ ചെകുത്താനും, വിശുദ്ധിയുടെ പര്യായമായി മാറിയ വേദപുസ്തകവും, പുതിയ വായനക്കുള്ള പ്രകാപന പ്രചോദന സൂചകങ്ങളായി മാറാനും സാധ്യതയുണ്ട്. ‘ജനാധിപത്യക്കമ്മി യുടെ കാലത്തെ പൊതുഭാഷാപ്രയോഗങ്ങൾ, ‘ജനാധിപത്യസമൃദ്ധിയുടെ കാലത്ത് സൂക്ഷ്മമാവുകയും, അതോടൊപ്പം ‘പൊതുഭാഷാപ്രയോഗങ്ങളെ വിനിമയ സൗകര്യം പരിഗണിച്ച് നിലനിർത്താൻ നിർബ്ബന്ധിതമാവുകയും ചെയ്യും.ഉദാഹരണമായി ഈ കുറിപ്പിൽ “ജനാധിപത്യം’ എന്നും ‘ജനാവിഷ്കാരം’ എന്നും ഒരേയർത്ഥത്തിൽ ഒരേസമയം ഉപയോഗിച്ചതു തന്നെ ഇതിനുള്ള തെളിവാണ്. സത്യത്തിൽ ബുദ്ധൻ ജനഹിതം’ എന്നും; സാമാന്യ കാലാവിചാരം, ‘ജനനിശ്ചയം’ എന്നും തിരിച്ചറിഞ്ഞ ജനക്കൂട്ടായ്മ’ ഒരു പ്രത്യേക അധികാരവ്യവസ്ഥയിലേക്ക് ഉൾച്ചേർക്കപ്പെട്ടതോടെയാണ്, ഹിതവും നിശ്ചയവും കൂട്ടും പിൻഗണനയിലുൾപ്പെടുകയുംഅധികാര കമീകരണത്തിന് മുൻഗണന കിട്ടുകയും ചെയ്തത്. ജനം എന്നഅർത്ഥത്തിൽ, ‘ഡെമോസും’, അധികാരം എന്ന അർത്ഥത്തിൽ ‘കുറ്റിയ’ എന്ന വാക്കും ചേർന്നുണ്ടായ, ഡമോക്രറ്റിയ’ എന്ന ഗ്രീക് വാക്കാണ്, ഇംഗ്ലീഷിലെ ‘ഡമോക്രസി’യെങ്കിൽ, മലയാളത്തിൽ അതിനു നൽകാമായിരുന്ന നേർതർജമ ‘ജനാധികാരം’ എന്നായിരുന്നു. ‘ജനകീയാധികാരം’ എന്ന പ്രയോഗത്തിന്റെ പൊരുളുമായി, നിലവിലുള്ള ജനാധിപത്യം’ പൂർണ്ണാർത്ഥത്തിൽ പൊരുത്തപ്പെടുകയില്ല. ഔപചാരികമായ അർതലത്തിലെങ്കിലും ഫഡൽ വിരുദ്ധമായ ‘ജനാധികാരം’ ഫ്യോഡൽ മർദ്ദകാധികാരത്തിതിരെയുള്ള, മർദ്ദിതാധികാരത്തിന്റെ പ്രതിരോധമാണ്. മർദ്ദക മർദ്ദിതാധികാരങ്ങളെ അവ്യക്തമായെങ്കിലും വിഛേദിക്കുന്ന ഒരതിർത്തി ജനാധികാരത്തിലുണ്ടെങ്കിൽ, നിലവി ലെ ജനാധിപത്യത്തിൽ *മർദ്ദകാധികാരം’ മാത്രമാണുള്ളത്. നാടുവാഴിത്താധികാരം തന്നെയാണ്, അതിന്റെ നിരാകരണമായി കരുതുന്ന മുതലാളിത്തത്തികത്തേക്ക്, ഒരു പുതിയ രാഷ്ട്രസംജ്ഞയുടെ വിവർത്തനത്തിലേക്ക് പോലും ഇടിച്ചു കയറിയത്. ആധിപത്യത്തിന്റെയും വിധേ
യത്വത്തിന്റെയും അവസാന അവശിഷ്ടത്തോടുപോലും കണക്കു തീർക്കുമ്പോഴാണ്, മാർക്സിസം സ്വപ്നം കാണുന്ന, ഭരണകൂടം ഇലകൊഴിയുംപോലെ കൊഴിഞ്ഞുവീഴുന്ന, അധികാരത്തിന്റെ സമസ്ത ആടയാഭരണങ്ങളും മ്യൂസിയങ്ങളിൽ അന്ത്യവിശ്രമം കൊള്ളുന്ന ഒരു പുതിയ ‘ജനാവിഷ്കാര’ മുണ്ടാവുന്നത്. പറഞ്ഞുവരുന്നത് ‘ഡമോക്രസി ക്ക് പരിമിതമായ അർത്ഥത്തിൽ ജനാധികാര മെന്നും, അപരിമിതമായ അർത്ഥത്തിൽ ജനാവിഷ്കാരമെന്നും, അർത്ഥം നൽകാനാകായിമ, നാടുവാഴിത്തത്തിന്റെ വിജയമാണെന്ന് തന്നെയാണ്. — *നാം നാടുവാഴിത്തത്തെ മറിച്ചിട്ടിരിക്കുന്നു. പക്ഷേ നാമതിനെ ഇനിയും മറികടന്നിട്ടില്ലെന്ന ലെനിന്റെ മുറിയിപ്പ് തന്നെയാണ്, വെറൊരർത്ഥത്തിൽ, ഒരു രാഷ്ട്രീയ സംജ്ഞയുടെ വിവർത്തനത്തിലും നമ്മതുറിച്ചു നോക്കുന്നത്. സൂക്ഷാർത്ഥത്തിൽ, “ജനാവിഷ്കാരം’ അതിന്റെ അഗാധതയിൽ സമാനതകളില്ലാത്തൊരനുഭൂതിയുടെ സ്രോതസ്സും നാളിതുവരെയുള്ള രാഷ്ട്രീയശാസ്ത്രം നിർമിച്ച മഹാവിസ്മയവുമാണ്. – മത-മതരഹിത തത്വചിന്തകൾ അവയുടെ വ്യത്യസ്തവും സമാനവുമായ മൂല്യങ്ങളുടെ മാറ്റുരക്കാൻ പ്രാഥമികമായ മാനദണ്ഡമാക്കേണ്ടത്, ജനാവിഷ്കാരത്തെയാണ്. അതിനെക്കാൾ മികച്ചൊരു മാനദണ്ഡം ഇനിയും കണ്ടെത്തപ്പെട്ടിട്ടില്ല. പക്ഷേ അപ്പോഴും, ഒരപൂർണ്ണതാബോധം സമാശ്വാസങ്ങളില്ലാത്ത ഒരസ്വസ്ഥതയായി, മനുഷ്യർക്കൊപ്പമുണ്ടാവും. കാവ്യഭാഷയിൽ ‘അനന്തമജ്ഞാതമവർണ്ണനീയമായ പ്രപഞ്ചങ്ങളിലേക്ക്, അതിന്റെ അനന്തതയിലേക്ക്, സ്വയം വിമോചിതമാകാനാവുന്ന തോടെ അത് അപൂർണ്ണമായി പരിഹതമാവും. എന്നാൽ മതതത്വചിത പൊതുവിൽ അനശ്വരത്”, “പരമസത്ത് തുടങ്ങിയ പരികൽപനകളിലൂടെയാണ്, മനുഷ്യപൂർണ്ണത കണ്ടെത്തുന്നത്. ചിന്തിക്കുന്ന മനുഷ്യരെ കാത്തുനിൽക്കുന്ന മടുപ്പിനെ വിശ്വാസം വഴി മറികടക്കാനാവുമെനാണ് മത തത്വചിന്ത കരുതുന്നത്. സൈദ്ധാന്തികരംഗത്ത് വ്യത്യസ്ത രീതികളിൽ നിരന്തരം നടക്കുന്ന ഭൗതികവാദ ആശയവാദ സംവാദങ്ങളിൽ, ഭൗതികവാദ വിരുദ്ധ ചേരിയിലാണ് ഇസ്ലാം മതത്തിന്റെ അഗാധ തത്വങ്ങളിൽ അടിയുറച്ചുനിന്ന്, മുഹമ്മദ് ശമീം, മതത്തിലെ തന്നെ മത ബാഹ്യജനാധിപത്യവിരുദ്ധപ്രവണതകൾക്കെതിരെ സൂക്ഷ്മമായ പ്രതിരോധം സൃഷ്ടിക്കുന്നത്. ‘ചെകുത്താന്റെ വേദപുസ്തകം” ആ അർത്ഥത്തിൽ ആഴത്തിൽ മതാത്മകവും, അതേസമയം, മതത്തിലെ പൗരോഹിത്യ, പുനരുത്ഥാന, കമ്പോളപ്രവണതകൾക്കെതിരെയുള്ള നിശിത വിമർശനവുമാണ് അവതരിപ്പിക്കുന്നത്.
ഒരു പക്ഷേ എന്റെ വായനാപരിധിയിൽ നവീയ പ്രസ്ഥാനങ്ങളെ യും പ്രവണതകളെയും കുറിച്ചുള്ള മലയാളഭാഷയിലെ ഗൗരവമാർന്ന ആദ്യരചനയാണിത്. ആൾദൈവങ്ങളെക്കുറിച്ചുള്ള നിരവധി പഠനങ്ങൾ മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും, വ്യത്യസ്ത നവആത്മീയകൾട്ടുകളെക്കുറിച്ചും ഗുരുക്കന്മാരെക്കുറിച്ചുമുള്ള വിവർത്തനകൃതിക ളുണ്ടെങ്കിലും, മതപക്ഷത്ത് നിന്നുകൊണ്ടുള്ള മലയാളത്തിലെ ശ്രദ്ധേയമായ ഒരാദ്യസംരംഭം ഏതർത്ഥത്തിലും, “ചെകുത്താന്റെ വേദപുസ്ത
ക’മെന്ന മുഹമ്മദ് ശമീമിന്റെ കൃതിയാണ്. – നോവൽ, നാടകം, സിനിമ, ചിത്രകല, സംഗീതം, തത്വചിന്ത, മനഃശാസ്ത്രം വ്യത്യസ്ത മതചിന്തകൾ, യുക്തിവാദം തുടങ്ങിയ വൈവിധ്യമാ ർന്ന ജാന-അനുഭൂതി ലോകത്തിലൂടെയുള്ള ഒരു പ്രതിഭാശാലിയുടെ
നിരന്തരയാത്രയുടെ സാന്നിധ്യം; യോജിപ്പിനും വിയോജിപ്പിനുമപ്പുറം, മികച്ചൊരു വായനാനുഭവമായിത്തീരുന്നു എന്നതാണ്, മൂല്യകേന്ദ്രിതമായൊരു മുന്നണിക്കുവേണ്ടിയുള്ളാരു സാംസ്കാരികശ്രമമായി വളരുന്നു എന്നുള്ളതാണ്, ശമീമിന്റെ, മത-സാംസ്കാരിക വിമർശനകൃതിയെ വേറിട്ടതാക്കുന്നത്. തൊട്ടാൽ കൈപൊള്ളുന്ന, സാമ്പദായിക മതവിശ്വാസത്തെ മുറിപ്പെടുത്തുന്ന, മനുഷ്യമഹത്വത്തിൽ അചഞ്ചലമായി
ദൃഢപ്പെടുന്ന, കലയുടെയും അതുവഴി സ്വാതന്ത്ര്യത്തിന്റെയും കവാടം
തുറന്നുവെക്കുന്ന, സ്വന്തം ബോധ്യങ്ങളിൽ ഒത്തുതീർപ്പുകളില്ലാതെ തന്നെ, സർവ്വബോധ്യങ്ങളുടെയും സ്വാതന്ത്ര്യം അംഗീകരിക്കുന്ന ഒരു എഴുത്തു രീതി; അസഹിഷ്ണുതയുടെയും, ആകാശങ്ങളുടെയും പരപുഛത്തിന്റെയും കാലത്ത് ഒരെഴുത്തുകാരന് കാത്തുസക്ഷിക്കാൻ കഴിയുകയെന്നുള്ളത്, അഭിനന്ദനാർഹമായാരു കാര്യമാണ്. — “ആചാരക്കെട്ടുകളുടെയും ഉന്മാദങ്ങളുടെയും മതം മനുഷ്യരാശിക്ക് വലിയ മുറിവുകളുണ്ടാക്കിയിട്ടുണ്ട്. ചോരപ്പുഴകൾ ഒഴുക്കിയിട്ടുണ്ട്. ഇന്നുമവ മനുഷ്യസമൂഹത്തിനു മുമ്പിൽ, ഹൃദയങ്ങൾക്കിടയിൽ മതിലുകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. സിദ്ധന്മാരുടെ തുപ്പൽ പോലും വിശുദ്ധമായി കാണുന്നവർ മുതൽ, ജിന്നിലും റുഹാനിയിലും ജോത്സ്യന്മാരുടെ പ്രലപനങ്ങളിലും മാരണത്തിലും ആൾദൈവ അസംബന്ധങ്ങളിലും അഭിരമിക്കുന്നവർ മുതൽ ലഹരി മരുന്നിലും വ്യാജശാസ്ത്ര വ്യാഖ്യാനങ്ങളിലും പരിഹാസമതങ്ങളിലും പൂളയ്ക്കുന്നവർ മുതൽ പലമുഖങ്ങളിൽ പ്രത്യക്ഷപ്പെടുന്ന നിരവധി നവ-പുരാതന പ്രവണതകളാണിതിൽ വിവരിക്കപ്പെട്ടിരിക്കുന്നത്. അതിൽ മാരണം, ജ്യോത്സ്യം, ആൾദൈവത്തട്ടിപ്പുകൾ, സാത്താൻ സേവകൾ എന്നിവ മാറ്റിവെച്ചാൽ സൂഫിസം
മുതൽ, മതത്തിലെ അദ്വൈതചിന്തവരെയുള്ളവയെക്കുറിച്ചുള്ള ശമീമിന്റെ അഭിപ്രായങ്ങൾ തുടർന്നുള്ള നിശിത സംവാദങ്ങളെ അനിവാര്യമായും ആവശ്യപ്പെടുന്നുണ്ട്. മതത്തിലെ സ്ഥാപനവൽക്കണത്തിനും, പ്രമാണമാത്രവാദത്തിനും ആചാരക്കെട്ടിനും, അന്ധ അനുകരണ പ്രവണതകൾക്കും, പൗരോഹിത്യത്തിനുമെതിരായ, നിശിതമായ വിമർശനമാണ്, ശമീം മുന്നോട്ടു വെക്കുന്നത്. — “വേദപുസ്തകത്തിൽ പറയുന്ന സംഭവങ്ങൾ -അത് ചരിത്ര സംഭവങ്ങളായാലും ദൃഷ്ടാന്തകഥകളായാലും- അലിഗറിക്കൽ ആയി വായിക്കണം എന്നാണ് എന്റെ പക്ഷം” എന്ന് ശമീം. വേദഗ്രന്ഥമടക്കം സർവ്വ
ഗ്രന്ഥങ്ങളും എങ്ങനെയൊക്കെ വായിച്ചാലും, ‘ചരിതമാവണം’ വ്യത്യസ്ഥ വായനകളുടെ ആധാരം എന്നൊരു കാഴ്ചപ്പാടാണ് ശമീമിൽനിന്നും വ്യത്യസ്തമായി എനിക്ക് മുന്നോട്ടു വെക്കാനുള്ളത്. ചരിത്രമില്ലെങ്കിൽഎത്ര പൊരുളും ചന്തവുമുള്ള വായനയും ചിതല പിടിക്കും. ഭൗതികപശ്ചാത്തലവും, ആ പശ്ചാത്തലത്തിൽ നടന്നുകൊണ്ടേയിരിക്കുന്ന വിവിധതരം പ്രയോഗങ്ങളും, വൈജ്ഞാനിക പദ്ധതികളും, വ്യക്തി അഭിരുചികളും, പൊരുതൽ-പൊരുത്തപ്പെടലവസ്ഥകളും ‘കിഴിച്ചൊരു വായനക്ക്; വായനയുടെ നാനാവഴികളിൽ അവികസിതമായ ഒന്നാവാനലാതെ, വിവിധ വായനകളെ സ്വന്തം കാലത്തിലേക്ക് ഒന്നിച്ച് ചേർത്ത് നിർത്താനാവില്ല. – വ്യത്യസ്ത വായനകളും വിമർശനങ്ങളും നിലനിൽക്കെത്തന്നെ, സാംസ്കാരിക വിമർശകനും, മതചിന്തകനും, പ്രഭാഷകനും, കലാസ്വാദകനുമായ മുഹമ്മദ് ശമീമിന്റെ ‘ചെകുത്താന്റെ വേദപുസ്തകം’, ആഴത്തിലുള്ള വായന ആവശ്യപ്പെടുന്ന, വിമർശനം അർഹിക്കുന്ന നമ്മുടെ കാലത്തെ മികച്ച കൃതികളിലൊന്നാണെന്ന് നിസ്സംശയം പറയാവുതാണ്. – കെ ഇ എൻ

279.00

Buy Now

Author: Muhammed Shameem
Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Chekuthante Vedapusthakam”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.