Sale!

CHILLUTHELICHAM

Original price was: 23.92$.Current price is: 21.60$.

രാജൻ സി.എച്ച്.- ന്റെ ‘ചില്ലുതെളിച്ചം’ കേവലമൊരു കവിതാസമാഹാരമല്ല, മറിച്ച് ഇത് മലയാളിയുടെ സാംസ്‌കാരിക ജീവിതത്തെ സ്വാധീനിച്ച നിരവധി പ്രതിഭകൾക്കുള്ള കാവ്യാത്മകമായ ആദരമാണെന്നു പറയാം. രാമകൃഷ്ണ‌ൻ കാരാരി പുസ്‌തകത്തിന്റെ ആമുഖത്തിൽ സൂചിപ്പിക്കുന്നത് പോലെ, കലയിലെയും സാഹിത്യത്തിലെയും സമകാല ജീവിതത്തിലെയും അനശ്വര പ്രതിഭകൾ കവിമനസ്സിൽ ഉണ്ടാക്കിയ പ്രതിസ്‌പന്ദങ്ങൾ അനുവാചകനും അനുഭവവേദ്യമാകുന്നു. സാഹിത്യരംഗത്തെ പ്രകാശഗോപുരങ്ങളായ കുമാരനാശാൻ, പി. കുഞ്ഞിരാമൻ നായർ, വൈലോപ്പിള്ളി, എം.എൻ. വിജയൻ, ബഷീർ, പി. ഭാസ്കരൻ, മാധവിക്കുട്ടി, ഓ.എൻ.വി, സുഗതകുമാരി, കക്കാട്, ഒ.വി. വിജയൻ, സച്ചിദാനന്ദൻ, ചുള്ളിക്കാട്, ഡി. വിനയചന്ദ്രൻ തുടങ്ങിയവരെ പരാമർശിക്കുന്ന കവിതകൾ ഈ സമാഹാരത്തിലുണ്ട്. തബല മാന്ത്രികൻ അല്ലാരാഖ, സാക്കിർ ഹുസൈൻ, ഗായകരായ യേശുദാസ്, ജാനകിയമ്മ, ജയചന്ദ്രൻ, ചിത്ര തുടങ്ങിയവരിലൂടെ സംഗീതത്തിന്റെ ലോകത്തെ കവി ആവാഹിക്കുന്നു. കൂടാതെ നമ്പൂതിരിയുടെ വരകൾ, എം.എഫ്. ഹുസൈൻ , ടി.കെ. പദ്മിനി തുടങ്ങിയവരുടെ ചിത്രങ്ങളും കവിതയ്ക്ക് വിഷയമാകുന്നു. കുമാരനാശാന്, മായാമാധവി, പഴയ സത്രത്തിൽ, വൈലാലിൽ, കക്കാടിന്, ജാനകിയമ്മ പാടുമ്പോൾ, ശ്രീവിദ്യയ്ക്ക്, കാവിറക്കത്തിൽ, പെൺപന്തം, ചുള്ളിക്കാടിന്, നമ്പൂതിരിച്ചിത്രങ്ങൾ, സാക്കിർ ഹുസൈന് , യേശുദാസിന് , ദയാശ്ലേഷം തുടങ്ങിയ കവിതകൾ.

- +
Category:
Guaranteed Safe Checkout

Author: RAJAN C H

Publishers

Writers

Shopping Cart
CHILLUTHELICHAMCHILLUTHELICHAM
Original price was: 23.92$.Current price is: 21.60$.
- +
Scroll to Top