11.00$Original price was: 11.00$.9.90$Current price is: 9.90$.
ചിതയിലെ
സംഗീതം
ഡോ. ഉമര്‍ തറമേല്‍
കലയുടെയും മറ്റു സാമൂഹ്യ വ്യവഹാരങ്ങളുടെയും സിദ്ധിസ്വരൂപങ്ങളിൽ ഉത്തേജിതരായ ഏതാനും മനുഷ്യരെയും അവരുടെ കർമപഥങ്ങളെയും കുറിച്ചുള്ള ഓർമയും വിമർശനവുമാണ് ചിതയിലെ സംഗീതം എന്ന കൃതി യുടെ ഉള്ളടക്കം. സാഹിത്യം, രാഷ്ട്രീയം, സംഗീതം, സിനിമ, തിയേറ്റർ, അധ്യാപനം, സാമൂഹിക പ്രവർത്തനം എന്നിങ്ങനെ പലതുറകളിൽ നിന്നുള്ളവർ. ഇപ്പോൾ നമ്മോടൊപ്പമില്ലെങ്കിലും സർഗാത്മക സമൂഹത്തോട് നിതരാം സംവദിക്കുകയും ഇടപെടുകയും ചെയ്തവരാണ് അവർ. മുഖ്യധാരാ നടപ്പുശീലങ്ങൾക്കു മുകളിൽ ഉപസംസ്കാര പാഠങ്ങൾ പ്രതിഷ്ഠിച്ചു കൊണ്ട് പൊതുസമൂഹത്തിൽ ഇടം നേടിയവർ.