Author: Vipin Das
Shipping: Free
Original price was: 11.50$.9.80$Current price is: 9.80$.
ജയ ജയ ജയ
ജയ ഹേ
വിപിന്‍ ദാസ്
കേരളത്തിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടി തന്റെ ജീവിതത്തില്‍ അനുഭവിച്ചു കടന്നുപോകുന്ന കാര്യങ്ങളെ പെറുക്കിയടുക്കി ഭംഗിയായി തമാശയുടെ മേന്പൊടി വിതറി അവതരിപ്പിച്ചിരിക്കുന്ന ചിത്രം. വിദ്യാഭ്യാസം, തൊഴില്‍, വിവാഹം എന്നിവയില്‍ തുടങ്ങി ജീവിതത്തിലെ ഓരോ ദിവസവും പെണ്‍കുട്ടികളുടെ ചോയ്സ് എന്നത് എത്രമാത്രം വയലന്‍സോടെയാണ് അട്ടിമറിക്കപ്പെടുന്നത് എന്ന് വിപിന്‍ ദാസ് എന്ന സംവിധായകന് മനോഹരമായി തിരശ്ശീലയില്‍ എത്തിച്ചിരിക്കുന്നു. ടോക്സിക് വിവാഹബന്ധത്തിന്റെ കഥ പറയുന്ന ജയ ജയ ജയ ജയ ഹേ മലയാള സിനിമയുടെ പുതിയ കാലത്തെ അടയാളപ്പെടുത്തുകയാണ്. സമൂഹത്തിലെ ഏറ്റവും ഗൗരവമേറിയ വിഷയം ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയില്‍ അവതരി പ്പിക്കാന് വിപിന്‍ ദാസിന്റെ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്.