Studies: KEN, Dr. PK Pocker, M Divakaran, K Narayananpotti, K Ashraf,
Karl Marx : Joothaprashnathekurichu
Original price was: 24.00$.21.60$Current price is: 21.60$.
കാള്‍ മാര്‍ക്‌സ്
ജൂതപ്രശ്‌നത്തെക്കുറിച്ച്
പഠനങ്ങള്‍: കെ ഇ എന്‍ | ഡോ. പി കെ പോക്കര്‍ | എം ദിവാകരന്‍ |
കെ നാരായണന്‍ പോറ്റി | കെ അഷ്‌റഫ്
1843ലാണ് മാര്‍ക്സ് ‘ജൂതപ്രശ്നത്തെക്കുറിച്ച്’ എഴുതുന്നത്. അത് ഇന്നും വളരെ പ്രസക്തമാണ്. ഒരു മാര്‍ക്സിസ്റ്റ് ഏത് ചരിത്രഘട്ടത്തിലും മര്‍ദ്ദിതമതപക്ഷത്ത് നില്‍ക്കണം എന്നതാണ് അതിന്റെ പ്രധാന ഉള്ളടക്കം. മതത്തെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് സൈദ്ധാന്തിക കാഴ്ചപ്പാടും ഒരു മര്‍ദ്ദിതമതത്തോട് കൈക്കൊള്ളേണ്ട മാര്‍ക്സിസ്റ്റ് നിലപാടും കൂട്ടിക്കുഴയ്ക്കാന്‍ പാടില്ല. അതായത് മതവിമര്‍ശനമാണ് മറ്റെല്ലാ വിമര്‍ശനത്തിന്റെയും ഉപക്രമം എന്നത് മാര്‍ക്സിസത്തിന്റെ അടിസ്ഥാന സിദ്ധാന്തമാണ്. പക്ഷേ, മതത്തിന്റെ പേരില്‍ മനുഷ്യര്‍ മര്‍ദ്ദിക്കപ്പെടുമ്പോള്‍ മാര്‍ക്സിസത്തിന്റെ ഉപക്രമം മതവിമര്‍ശനമല്ല, മറിച്ച് മതത്തിന്റെ പേരില്‍, മര്‍ദ്ദിക്കപ്പെടുന്ന മനുഷ്യര്‍ക്കൊപ്പം നില്‍ക്കുക എന്നുള്ള താണ്. അത് ആഴത്തിലുള്ള മാനവികതയുടേതാണ്. അതായത് യാന്ത്രികഭൗതികവാദത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ശിരസ്സിലേല്‍ക്കുന്ന ഇടിവെട്ട് പോലുള്ള ഒരു വിശകലന രീതിയാണിത്. – കെ ഇ എന്‍
| Publishers | |
|---|---|
| Writers |







