Author: Karathu Unnikrishnamenon
Kayyoppu Adhava Signature
Original price was: 6.00$.5.40$Current price is: 5.40$.
കൈയൊപ്പ്
അഥവാ
സിഗ്‌നേച്ചര്‍
കാറാത്ത് ഉണ്ണികൃഷ്ണമേനോന്‍
നിങ്ങളുടെ കൈയൊപ്പില്‍ ഒളിഞ്ഞിരിക്കുന്ന നിങ്ങളുടെ വ്യക്തിത്വത്തെ തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഈ പുസ്തകം നിശ്ചയമായും അതിന് ഉപകരിക്കും.
ഇംഗ്ലീഷ് ഡിക്ഷ്ണറികളില്‍ ‘സിഗ്‌നേച്ചര്‍’ എന്ന വാക്കിന്റെ അര്‍ത്ഥം ഒരാള്‍ അയാളുടെ പേര്‍ അയാളുടെതന്നെ കൈപ്പടയില്‍ എഴുതുന്നത് എന്നാണ് കാണിച്ചിരിക്കുന്നത്. കൈയൊപ്പു മാത്രമാണ് വ്യക്തി സ്വയം രൂപപ്പെടുത്തിയെടുക്കുന്നത്. ഒപ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന ആദ്യനാളുകളില്‍, സ്വന്തമായി ഒന്നു ശരിയാക്കിയെടുക്കാനായി പലരും മണിക്കൂറുകള്‍ ചെലവാക്കിയേക്കും. ഒപ്പ് എല്ലാ തലത്തിലും അംഗീകരിക്കപ്പെടുകയും എല്ലാ ഇടപാടും സാധൂകരിക്കുകയും ചെയ്യുന്നതിനാല്‍ അത് ആ വ്യക്തിയുടെ മാനസികമായ തയ്യാറെടുപ്പില്‍നിന്നും ഉരുത്തിരിഞ്ഞിരിക്കുന്ന വ്യക്തിത്വ ത്തിന്റെ പ്രത്യേക അടയാളങ്ങളാകാം.