Author: Dr. TR Jayakumari & R Vinodkumar
KERALATHILE PRAKRUTHISASTHRAJNARUM GAVESHAKARUM
Original price was: 7.50$.6.75$Current price is: 6.75$.
കേരളത്തിലെ
പ്രകൃതി
ശാസ്ത്രജ്ഞരും
ഗവേഷകരും
ഡോ. ടി.ആര് ജയകുമാരി, ആര് വിനേദ്കുമാര്‍
‘കേരളത്തിലെ പക്ഷിമനുഷ്യന്’ ഇന്ദുചൂഡന്, ‘ഹരിതവിപ്ലവത്തിന്റെ പിതാവ് എം.എസ്. സ്വാമിനാഥന്, സസ്യശാസ്ത്രാന്വേഷണത്തിന്റെ ശൈശവകാലത്തിന് അഭിമാനമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഇ.കെ. ജാനകി അമ്മാള്‍. ഭാരതത്തിന്റെ പ്രഥമ ചിലന്തിഗവേഷകന്‍ ടി. പത്മനാഭപിള്ള, ‘വെതര്‍ വുമണ്‍’ അന്നാ മാണി, നട്ടെല്ലില്ലാജീവികളുടെ ജനിതകരേഖകള്‍ തേടിയ കെ.ജി. അടിയോടി, പുഴസംരക്ഷണത്തില്‍ പോരാളിയായ എ. ലത തുടങ്ങി, പ്രകൃതിശാസ്ത്ര മേഖലകളില്‍ മായാത്ത കൈയൊപ്പുപതിച്ച ചില കേരളീയരെക്കുറിച്ചാണ് ഈ പുസ്തകം. ഭൂമിയുടെ സൂക്ഷ്മസ്പന്ദനങ്ങള്‍ക്കു കാതോര്ത്തവര്; പാരിസ്ഥിതികബോധത്തിനു വിത്തുപാകിയവര്‍; വിജ്ഞാനലോകത്തിനു ഹരിത വര്‍ണമേകിയവര്‍ – അവരില്‍ ചിലരുടെ കര്‍മകാണ്ഡങ്ങളിലൂടെ ഒരു സഞ്ചാരം.