Author: Shoukath
Shipping: Free
KUNJUNGALKKU AVARUDETHAYA SWAPNANGALUNDU
Original price was: 12.50$.11.25$Current price is: 11.25$.
കുഞ്ഞുങ്ങള്‍ക്ക്
അവരുടേതായ
സ്വപ്നങ്ങളുണ്ട്
ഷൗക്കത്ത്
മുതിര്‍ന്നവര്‍ക്കായി ഒരു പുസ്തകം
കുട്ടികളിലേക്ക് പ്രവേശിക്കാനുള്ള ഒരേയൊരു പോംവഴി അവരെ വെറും കുട്ടികളായി കാണാതെ വ്യക്തികളായി കാണാനും തുല്യതയോടെ പെരുമാറാനും നാം മുതിര്‍ന്നവര്‍ തയ്യാറാവുകയെന്നതാണ്. പറയാന്‍ എളുപ്പമാണെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ ഏറെ പ്രയാസമുള്ള ഒരു കാര്യമാണത്. നമ്മെ അടിമുടി പുതുക്കിപ്പണിയാന്‍ തയ്യാറായാല്‍ മാത്രമേ ആ സൗഹൃദാന്തരീക്ഷത്തിലേക്ക് നമുക്ക് പ്രവേശിക്കാനാകൂ. മക്കളെ സുഹൃത്തുക്കളായി കാണാനുള്ള മനസ്സുണ്ടാകലാണ് ഒരേയൊരു വഴി. ആ ഒരു ലക്ഷ്യത്തെ മുന്നില്‍ വെച്ചുകൊണ്ടു നടത്തിയ വിചാരങ്ങളാണ് ഈ പുസ്തകം. കുഞ്ഞുങ്ങളെ മാനസികമായും ശാരീരികമായും ശരിയായ രീതിയില്‍ പരിപാലിക്കുവാന്‍ മാതാപിതാക്കളെ സജ്ജരാക്കുന്ന പ്രായോഗികരീതികള്‍. ഖലീല്‍ ജിബ്രാന്റെയും നിത്യചൈതന്യയതിയുടെയും ജീവിതദര്‍ശനങ്ങളിലൂടെ പുതിയ കാലത്തിന് അനുയോജ്യമായ പാരന്റിങ് പാഠങ്ങള്‍