Edotor: Abdurahman Mangadu
Foreword: Dr. Umar Tharamel
Appreciation: Dr. Bava K Palukkunuu
MARUBHOO VASANTHAM PRAVACHAKA KAVITHAKAL
Original price was: 32.00$.28.80$Current price is: 28.80$.
മരുഭൂവസന്തം
എഡിറ്റര്‍: അബ്ദുറഹ്മാന് മങ്ങാട്
അവതാരിക: ഡോ. ഉമര്‍ തറമേല്‍
പഠനം: ഡോ. ബാവ കെ. പാലുകുന്ന്
‘അഹര്മുഖപ്പൊന്കതിര്പോലെപ്പോന്നവന് !
മുഹമ്മദപ്പേരിനിതാനമശ്ശതം !’
തിരുനബിയുടെ ആയിരത്തിയഞ്ഞൂറാം ജന്മവാര്ഷികത്തില് മലയാളത്തിലെ 63 കവികള്‍ ആ ധന്യജീവിതം വായിക്കുന്നു. ദേശഭാഷകളുടെ അതിരുകള്‍ പൊളിച്ച് നിലാവുപോലെ, പ്രഭ ചൊരിഞ്ഞ തിരുനബിയുടെ അമൃതവചസ്സുകള്‍ അക്ഷരങ്ങളിലാവാഹിക്കാനുള്ള ശ്രമം. ഇളനീരിന്റെ കുളിര്‍മയും സംസമിന്റെവിശുദ്ധിയും ചേര്ന്നുറന്ന കാവ്യനിമ്നഗ. മലയാളത്തിന്റെ പ്രിയ കവികളായ വള്ളത്തോളും, ശങ്കരക്കുറുപ്പും, കുഞ്ഞിരാമന് നായരും, സച്ചിദാനന്ദനും, കമലാ സുരയ്യയും, കല്പറ്റ നാരായണനും വീരാന്‍ കുട്ടിയും ആലങ്കോടുമുള്പ്പെടെയുള്ള പ്രമുഖരുടെ രചനകളോടൊപ്പം, ഇ.കെ ശാന്താദേവി, കെ.എസ് നീലകണ്ഠന് ഉണ്ണി, വിദ്വാന് വൈ നാരായണയ്യര്‍ തുടങ്ങി, അധികം ശ്രദ്ധിക്കപ്പെടാതെ പോയ കവികളുടെ സൃഷ്ടികളുമുള്ക്കൊള്ളുന്ന
അപൂര്‍വ സമാഹാരം. കേരളം കാത്തു പോരുന്ന മതേതര പാരമ്പര്യവും, സഹവര്‍ത്തിത്വവും ഓര്‍മ്മപ്പെടുത്താനും സാംസ്കാരിക സമന്വയം ബലപ്പെടുത്താനും സഹായകമായ കാവ്യഗ്രന്ഥം.
| Publishers | |
|---|---|
| Writers |







