ഒക്ടോബർ ഇതിഹാസം
യഹ്‌യാ സിൻവാറിനെയും ഫലസ്തീൻ വിമോചന പോരാട്ടത്തെയും കുറിച്ചുള്ള ആലോചനകളും ഭാവനകളും കോർത്തിണക്കിയ ചരിത്രസ്മരണയാണ് “ഒക്ടോബർ ഇതിഹാസം”.
സിൻവാറിന്റെ ജീവിതത്തിൽ ഒക്ടോബർ ഒരു മാസമല്ല; തൻ്റെ ജനനത്തിനും സമരത്തിനും രക്തസാക്ഷിത്വത്തിനും ഒരുപോലെ സാക്ഷ്യം വഹിച്ച വിധിയുടെ സമയരേഖയാണ്; ചരിത്രത്തിൻ്റെ വഴിയടളവും. തന്റെ നേതൃത്വത്തിൽ ഇസ്രയേലിനെ പിടിച്ചുലച്ച ത്വൂഫാനുൽ അഖ്സയിലൂടെ അധിനിവേശത്തിന്റെ അജയ്യത തകരുകയും ഫലസ്തീൻ ലോകത്തിന്റെ നൈതിക മനസ്സാക്ഷിയിൽ വീണ്ടും മുദ്രണം ചെയ്യപ്പെട്ടു ഒക്ടോബറിലൂടെ.
അങ്ങണ ഒരു മനുഷ്യന്റെ ജീവിതം ഇവിടെ ഒരു ജനതയുടെ ചരിത്രമായി മാറുന്നു.
പ്രതിരോധം ഒരു രാഷ്ട്രീയ നിലപാട് മാത്രമല്ല, സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനവും നാഗരീകതയുടെ വീണ്ടെടുപ്പിനുള്ള വഴിയുമാണെന്ന് സിൻവാർ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു.
അതിനാൽ സിൻവാറിന്റെ ജീവിതവും സമരവും രക്തസാക്ഷിത്വവും വീണ്ടും വീണ്ടും വായിക്കപ്പെടണം, തലമുറകളെ പഠിപ്പിക്കണം, ചരിത്രത്തിന്റെ അവസാനിക്കാത്ത പ്രയാണത്തിലെ ഉജ്ജ്വലമായ ഏടായി സിർവാറിൻ്റെ ഇതിഹാസ സമാനമായ ഓർമ്മങ്ങൾ നിലനിൽക്കണം. സിൻവാറിൻ്റെ സമര നിർഭരമായ ജീവിതത്തിലേക്കുള്ള തീർത്ഥാടനമാണ് ഈ പുസ്തകം; ഫലസ്തീൻ വിമോചന പോരാട്ടത്തിനുള്ള മലയാളത്തിൻ്റെ ഉപഹാരവും.






