Shopping cart

Sale!

Oru Dhalidhante Athma Kadha

ഒരു ദളിതന്റെ
ആത്മകഥ

ടി.പി ഭാസ്‌കരന്‍

ജീവിതാനുഭവങ്ങളുടെ തീവ്രതയല്ല, ആ ജീവിതാനുഭവങ്ങള്‍ വ്യക്തിയെ എന്താക്കി തീര്‍ത്തു എന്നതാണ് പ്രധാനപ്പെട്ട കാര്യം . പട്ടിണിയും കഷ്ടപ്പാടുകളും അസ്പൃശ്യതയും പലരേയും പോരാളികളാക്കാറുണ്ട്. അതോടൊപ്പം അവര്‍ വലിയ മനുഷ്യസ്‌നേഹികള്‍ കൂടിയായിത്തീരുന്നത് അപൂര്‍വമാണ്. ആ അപൂര്‍വ്വതയാണ് ടി .പി ഭാസ്‌കരന്റെ ആത്മകഥയെ അതിമനോഹരമാക്കി മാറ്റുന്നത് . ആത്മകതയിലെ ഭാസ്‌കരനെ എനിക്ക് ജീവിതത്തിലും നല്ലവണ്ണം അറിയാം. ഗോഡ് ഓഫ് സ്മോള്‍ തിങ്സിലെ വെളുത്തയ്ക്കും പിതൃതുല്യമായ വാത്സല്യം ബാല്യകാലത്ത് പകര്‍ന്ന്തന്ന താമിക്കൊപ്പമാണ് എന്റെ മനസ്സിലെ അദ്ദേഹത്തിന്റെ സ്ഥാനം. – കെ .പി രാമനുണ്ണി

കോളേജില്‍ പഠിക്കുമ്പോള്‍ ടി .പി ഭാസ്‌കരന്റെ നേതൃപാടവവും രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയും കൗതുകത്തോടെ താല്‍പ്പര്യത്തോട് നിരീക്ഷിച്ചിട്ടുണ്ട്. പ്രസരിപ്പുള്ള ആ യുവാവിന്റെ പില്‍കാലവും അതിനിണങ്ങിയതായിരുന്നു എന്നിപ്പോള്‍ മനസ്സിലാക്കുന്നു. ദളിതന്റെ സങ്കോചമല്ല , അവകാശബോധവും ഊര്‍ജസ്വലതയും ആണ് ഭാസ്‌കരനില്‍ ഞാന്‍ കണ്ടത് . ഈ ആത്മകഥയിതിനാല്‍ തന്നെ കൂടുതല്‍ പ്രസക്തവും. – കല്പറ്റ നാരായണന്‍

അങ്ങനെ ഒരു നേതാവ് പിറന്നു പ്രവര്‍ത്തനങ്ങളുടെയും പ്രതികരണങ്ങളുടെയും രേഖയാണ് പ്രധാനമായും ഈ കൃതി. ഇത് ഒരു വ്യക്തിയുടെ കഥ എന്നതിലധികം മലബാര്‍ കേന്ദ്രമാക്കി ആരംഭിച്ച ഒരു ദളിത് മുന്നേറ്റത്തിന്റെ വിസ്താരമാണ്. ആ നിലയ്ക്ക് കേരളത്തിന്റെ നവോത്ഥാന ചരിത്രം ശ്രദ്ധിക്കേണ്ട രചനകളിലൊന്നാണ്.. – എം .എന്‍ കാരശ്ശേരി

 

190.00

Buy Now

Author: T P Baskaran

Shipping: Free

 

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Oru Dhalidhante Athma Kadha”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.