Author: PS Shibu
PAPPEEM CHIRUTHEM
Original price was: 9.95$.8.95$Current price is: 8.95$.
പാപ്പീം
ചിരുതേം
പി.എസ് ഷിബു
വായനക്കാർ ഒറ്റനോട്ടത്തിൽ കണ്ടാലും ഇല്ലെങ്കിലും ഒരു ജീവിത ദർശനം ഈ കഥയിൽ തുടിക്കുന്നുണ്ട്. ജീവിവർഗ്ഗങ്ങളുടെ അനുഭവപ്പരപ്പിൽ വീണുടഞ്ഞ് ഇല്ലാതാവുന്നതിനപ്പുറം വിപുലപ്പെടുത്താൻ ഉറപ്പുള്ള അധികമൊന്നുമില്ലാത്ത ഈ ജീവിതത്തെക്കുറിച്ചുള്ള ഒരു ദർശനം തന്നെയാണത്. പരമ്പരാഗത നോട്ടങ്ങൾക്ക് വേഗം അതിനെ കാണാനാവില്ലെങ്കിലും സൂക്ഷ്മരാഷ്ട്രീയം അവിടെയുണ്ട്. ജനക്കൂട്ടത്തെയും പഞ്ചായത്ത് മെമ്പറെയും വരയുമ്പോളത് തിണർക്കുന്നുണ്ട്. ഈ സമാഹാരത്തിലെ മിക്ക കഥകളുടെയും മൊഴിയും പൊരുളും ഈ മാതിരിതന്നെയാണ് തെളിയുന്നത്. പുറമേകാണുന്ന ലാഘവത്തിനടിയിൽ ജീവിതാവബോധധവും സൂക്ഷ്മരാഷ്ട്രീയവും അടയാളപ്പെടുന്നുണ്ട്. ജനപ്രിയതയ്ക്കും ക്ലാസിക്കൽ തിഷ്ണതകൾക്കും ഇടയിലാണ് ഷിബു തന്റെ ആഖ്യാനകലയെ പണിയുന്നതും കണ്ടെത്തുന്നതും.