Sale!

THIRANJEDUTHA KAVITHAKAL – P.K. GOPI

Original price was: 21.00$.Current price is: 18.90$.

തീർത്തെടുത്ത
കവിതകൾ

പി.കെ ഗോപി

മലയാള കവിതയിൽ ചങ്ങമ്പുഴ എന്ന ഗന്ധർവ്വവാഴ്‌ചയുടെ അമ്പരപ്പിക്കുന്ന ഋതുപ്പകർച്ചയ്ക്ക് പിന്നാലെ ചുവന്ന ദശകം തീർത്ത കവികളെന്നും അരുണദശകത്തിന്റെ കവികളെന്നുമൊക്കെ അറിയപ്പെട്ട തിരുനല്ലൂർ കരുണാകരൻ, പുതുശ്ശേരി രാമചന്ദ്രൻ, വയലാർ രാമവർമ്മ, ഒ.എൻ.വി. കുറുപ്പ്, പി. ഭാസ്‌കരൻ തുടങ്ങിയ കവികളുടെ തുടർച്ചയിലാണ് പി.കെ. ഗോപി എന്ന കവിയും മലയാളത്തിൽ അടയാളപ്പെട്ടിട്ടുള്ളത്. എന്നാൽ കുറേക്കൂടി യാഥാർത്ഥ്യ നിഷ്ഠമായ ജീവിത കാമനകളിലേയ്ക്കും നവീനഭാവുകത്വങ്ങളിലേയ്ക്കും പി.കെ. ഗോപി തന്റെ കാവ്യദർശനങ്ങളെ വഴിതിരിച്ചുവിട്ടിട്ടുണ്ട്. കവിതയെ, ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും ചോദ്യങ്ങളിൽ നിന്നു മോചിപ്പിക്കാൻ സാദ്ധ്യമല്ലെന്ന് ഈ കവി വിശ്വസിക്കുന്നു. ഋതാനൃതങ്ങളുടെ നിരന്തര സംഘർഷങ്ങളുടെ നടുവിൽനിന്ന് സ്നേഹത്തിനും സമത്വത്തിനും വേണ്ടി നിലവിളിക്കുന്ന വരികളാണ് പി.കെ. ഗോപി ഇതുവരെ എഴുതിയിട്ടുള്ളത്. കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി ജീവിതത്തിലെയും സമൂഹത്തിലെയും ഋതുവ്യതിയാനങ്ങൾക്ക് തത്ത്വചിന്തയുടെ ഉൾക്കാഴ്ചയോടെ സർഗ്ഗവ്യാഖ്യാനങ്ങൾ ചമച്ചുകൊണ്ട് പി.കെ. ഗോപി എന്ന കവി നമ്മോടൊപ്പമുണ്ട്. സമാനതകളില്ലാത്ത സർഗ്ഗാനുഭവങ്ങളാണ് ഈ സമാഹാരത്തിലെ ഓരോ കവിതയും.
- +
Category:
Guaranteed Safe Checkout

Author: PK Gopi

Publishers

Writers

Shopping Cart
THIRANJEDUTHA KAVITHAKAL - P.K. GOPITHIRANJEDUTHA KAVITHAKAL – P.K. GOPI
Original price was: 21.00$.Current price is: 18.90$.
- +
Scroll to Top