Editor: Rekharaj
THOLIKKARUPPU
Original price was: 13.60$.12.24$Current price is: 12.24$.
തൊലിക്കറുപ്പ്
വെറുപ്പിന്റെ ആഴങ്ങള്‍
എഡിറ്റര്‍: രേഖാരാജ്
കറുപ്പുനിറത്തോടുള്ള മുന്‍വിധികളെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അനുഭവങ്ങളുടെയും സാമൂഹികശാസ്ത്രസിദ്ധാന്തങ്ങളുടെയും വെളിച്ചത്തില്‍ വിലയിരുത്തുന്ന ലേഖനങ്ങളുടെ സമാഹാരം. തൊലിയുടെ നിറം കറുപ്പായതുകൊണ്ടുമാത്രം സാമൂഹിക വിവേചനങ്ങളിലൂടെ കടന്നുപോയ അനേകം മനുഷ്യര്‍ നമുക്കിടയിലുണ്ട്. അവരുടെ ഓര്‍മ്മകളിലൂടെ ‘പുരോഗമന സമൂഹ’ത്തിന്റെ പൊതുബോധത്തില്‍ ഒളിഞ്ഞുപ്രവര്ത്തിക്കുന്ന ജാതിബോധത്തെ തുറന്നുകാണിക്കുന്നു ഈ പുസ്തകം. സാമൂഹിക പ്രവര്‍ത്തകയായ രേഖാരാജ് ആണ് ഈ പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. അനുബന്ധമായി സച്ചിദാനന്ദന് മൊഴിമാറ്റം നിര്‍വ്വഹിച്ച കറുപ്പുനിറം പ്രമേയമായ ലോകകവിതകളും ചേര്‍ത്തിരിക്കുന്നു. സച്ചിദാനന്ദന്, ശാരദാ മുരളീധരന്, കെ.ഇ.എന്‍., മൃദുലാദേവി എസ്., ഡോ. കെ.എസ്. മാധവന്, ഡോ. ടി.എസ്. ശ്യാംകുമാര്‍, ഡോ. മാളവിക ബിന്നി, ഡോ. റ്റിസി മറിയം തോമസ്, ജി.പി. രാമചന്ദ്രന്, ലൗലി സ്റ്റീഫന്‍, ആദി, ദിനു വെയില്, റാഷിദ നസ്രിയ, അഡ്വ. കുക്കു ദേവകി എന്നിവരാണ് ഈ പുസ്തകത്തില്‍ എഴുതിയിട്ടുള്ളത്.






