Author: Shibu Muhammed
Shipping: Free
Udalukal Padumbol
Original price was: 11.00$.9.90$Current price is: 9.90$.
ഉടലുകള്‍
പാടുമ്പോള്‍
സംഗീതം, ശരീരം, സംസ്കാരം
ഷിബു മുഹമ്മദ്
സംഗീതം അതില്‍തന്നെ ഒതുങ്ങിനില്കുന്ന ശബ്ദകലയുടെ അമൂര്‍ത്തലോകമല്ല. അത് ചരിത്രത്തിലേക്കും സാമൂഹിക ജീവിതത്തിന്റ്റെ വിവിധ അടരുകളിലേക്കും വേരാഴ്ത്തിനില്‍കുന്ന ശക്തമായ ഒരു സാംസ്കാരിക യാഥാര്‍ഥ്യമാണ്. പാടുന്നവന്റ്റെ തൊണ്ടയിലും മീട്ടുന്നവന്റ്റെ വിരലുകളിലും മുഴങ്ങുന്നത് ജീവിതത്തിന്റ്റെ സംഘര്‍ഷങ്ങളും അതിജീവനത്തിന്റ്റെ സ്വപ്നങ്ങളുമാണ്. ഈ പുസ്തകത്തില്‍ സമാഹരിക്കപ്പെട്ടിട്ടുള്ള പഠനങ്ങള്‍ ശബ്ദകലയുടെ കേള്ക്കപ്പുറങ്ങളിലേക്കുള്ള അന്വേഷണങ്ങളാണ്. സംഗീതത്തിനും സംസ്കാരത്തിനുമിടയില്‍ അടഞ്ഞുകിടക്കുന്ന വാതിലുകളെ അവ തള്ളിത്തുറക്കുന്നു. സംഗീതത്തെ അചരിത്രപരമായ ആഘോഷിക്കുന്ന ആസ്വാദനശീലങ്ങളോടും വിശകലനരീതികളോടും ഈ പുസ്തകം വിട്ടുവീഴ്ചയില്ലാതെ കലഹിക്കുന്നു.