Author: Dr. T Jamal Mohammed
Original price was: 11.00$.9.90$Current price is: 9.90$.
വക്കം ഖാദര്‍
സ്വാതന്ത്ര്യത്തിനുവേണ്ടി ഒരു ജീവിതം
ഡോ. ടി. ജമാൽ മുഹമ്മദ്
ഇരുപത്താറാം വയസ്സിൽ തൂക്കിലേറ്റപ്പെട്ട ധീരരക്തസാക്ഷി വക്കം ഖാദറിനെക്കുറിച്ചുള്ള ആദ്യത്തെ ഗവേഷണപഠനം എന്നതാണ് ‘വക്കം ഖാദർ: സ്വാതന്ത്യത്തിനുവേണ്ടി ഒരു ജീവിതം’ എന്ന കൃതിയുടെ പ്രസക്തി. 1943 സെപ്റ്റംബർ 10ന് ബ്രിട്ടീഷ് ഗവൺമെന്റ് തൂക്കിലേറ്റിയ വക്കം ഖാദറിനെക്കുറിച്ച് കാര്യമായ ജീവചരിത്രഗ്രന്ഥങ്ങൾ ഇനിയുമുണ്ടായിട്ടില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെയും സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ഐ.എൻ.എയുടെ ബ്രിട്ടീഷ് വിരുദ്ധ സൈനിക സമരത്തിന്റെയും ചരിത്രപശ്ചാത്തലത്തിൽ, വക്കം ഖാദറിന്റെ രാഷ്ട്രീയപ്രവർത്തനത്തെയും സാഹസികമായ ജീവിതത്തെയും ഒടുവിൽ നിർഭയമായ രക്തസാക്ഷിത്വത്തെയും വിലയിരുത്തുന്ന ഈ കൃതി, വരുംനാളുകളിൽ വക്കം ഖാദർ പഠനങ്ങൾക്ക് ഒരു ദിശാസൂചകമായി മാറുമെന്നതിൽ സംശയമില്ല. – ജെ. രഘു
സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമിയിൽ അംഗമായിരുന്ന ‘കേരളത്തിന്റെ ഭഗത്സിങ്’ എന്നറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യസമരപ്പോരാളിയുടെ ജീവിതചരിത്രപഠനം.
Author: Dr. T Jamal Mohammed
Publishers | |
---|---|
Writers |