- Author: Dr. M Gangadharan Nair
Veetumuttathe Mrugaparipalanam
Original price was: 21.50$.19.35$Current price is: 19.35$.
വീട്ടുമുറ്റത്തെ
മൃഗപരിപാലനം
ഡോ. എം ഗംഗാധരന്‍നായര്‍
നമ്മുടെ വീട്ടുമുറ്റത്ത് വളര്‍ത്താന്‍ പറ്റുന്ന പശു, ആട്, കോഴി, താറാവ്, മുയല്‍, അലങ്കാരപ്പക്ഷികള്‍. നായകള്‍ എന്നിവയുടെ ഇനങ്ങളെയും പരിപാലനമുറകളെയും കുറിച്ച് വിശദമായി പ്രതിപാദിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ പുസ്തകം ഒരു വഴികാട്ടിയാണ്.
നമ്മുടെ നാട്ടില്‍ കൃഷിയിടങ്ങള്‍ കുറഞ്ഞുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ മൃഗസംരക്ഷണത്തിലേക്കും അനുബന്ധമേഖലയിലേക്കും കടന്നുവരുന്ന സാധാരണക്കാര്‍ ഏറെയാണ്. നിരവധി കര്‍ഷകര്‍ തങ്ങളുടെ ഉപജീവനത്തിനായി മൃഗസംരക്ഷണത്തെ ആശ്രയിക്കുന്നുണ്ട്. പാല്‍, മാംസം, മുട്ട, കമ്പിളി, ചാണകം, തോല്‍ എന്നിവയുടെ വിപണനത്തിലൂടെ ഇത് സാദ്ധ്യമാക്കുന്നു. അതുകൊണ്ടുതന്നെ. ഗ്രാമീണസമ്പദ്വ്യവസ്ഥയില്‍ മൃഗസംരക്ഷണം ഒരു പ്രധാനപങ്ക് വഹിച്ചുവരുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ മൃഗങ്ങളെ വളര്‍ത്തി മൃഗസംരക്ഷണമേഖലയ്ക്ക് സമഗ്രമായ സംഭാവനകള്‍ നല്‍കിവരുന്നവര്‍ക്കു മാത്രമല്ല ചുരുങ്ങിയ സ്ഥലസൗകര്യമുള്ള ഗ്രാമീണകര്‍ഷകര്‍ക്കും വിജയകരമായി വീട്ടുമുറ്റത്ത് മൃഗങ്ങളെ പരിപാലിക്കുവാനും ഇതിലൂടെ ആദായം കൈവരിക്കുവാനും സാധിക്കും.
| Publishers | |
|---|---|
| Writers |






