Author: CS Chandrika
PIRA
Original price was: 19.20$.17.28$Current price is: 17.28$.
പിറ
സി.എസ് ചന്ദ്രിക
എപ്പോള്‍ വേണമെങ്കിലും നിലച്ചുപോയേക്കാവുന്ന ഹൃദയംകൊണ്ട് ജീവിക്കുന്ന മനുഷ്യര്‍. ജീവനും മരണവും ഒന്നിച്ച്‌വഹിക്കുന്ന കുഞ്ഞുഹൃദയം കൊണ്ടാണ് മനുഷ്യര്‍ ഭൂമിയില്‍ ഇത്രയധികം സ്‌നേഹിച്ചുകൂട്ടുന്നത്, വേദനിപ്പിക്കുന്നത്, വഞ്ചിക്കുന്നത്, ഭയക്കുന്നത്, കൊല്ലുന്നതുപോലും… സ്ത്രീജീവിതത്തിന്റെ പോരാട്ടങ്ങളുടെ കഥ പറയുന്ന നോവലാണ് പിറ. നമ്മുടെ ചുറ്റുപാടില്‍ നിന്നും ഇറങ്ങിവരുന്ന കഥാപാത്രങ്ങളാണ് ലക്ഷ്മിയും ചിത്രയും. പ്രായഭേദമെന്യേ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ ലളിതമായ ഭാഷയില്‍ കുറിച്ചിട്ടിരിക്കുന്നു. മൂന്നുപതിറ്റാണ്ടായി മലയാളിയുടെ സര്‍ഗ്ഗജീവിതത്തില്‍ ഫലപ്രദമായി ഇടപെടുന്ന സി എസ് ചന്ദ്രിക ഗ്രാമാന്തരീക്ഷത്തിലെഴുതിയ നോവലാണിത്.






