Author: Suresh P Thomas
KOVARMANUSHYAN
Original price was: 12.00$.10.80$Current price is: 10.80$.
കോവര്‍മനുഷ്യന്‍
സുരേഷ് പി തോമസ്
പുറത്തുകടക്കാന്‍ അനുവദിക്കാത്ത ഒരു പേക്കിനാവിലോ യാഥാര്‍ത്ഥ്യത്തെക്കാള്‍ യഥാര്‍ത്ഥമായ ഒരു വിഭ്രാന്തിയിലോ’ നമ്മെ അകപ്പെടുത്തുകയാണ് സുരേഷ് പി. തോമസിന്റെ കോവര്‍മനുഷ്യന്‍. ചുറ്റുമുള്ള യാഥാര്‍ത്ഥ്യം തന്നെ അയുക്തികവും അപഹാസ്യവുമാകുന്ന സമകാലികജീവിതസാഹചര്യത്തെയും അതിനെ നിര്‍ണ്ണയിക്കുന്ന അധികാരത്തെയും സൂക്ഷ്മവും നിശിതവുമായി വിചാരണ ചെയ്യുന്നതിന് അതേ വിധത്തിലുള്ള ഒരപരലോകം ഈ നോവലില്‍ നിര്‍മ്മിക്കപ്പെടുന്നു. അധികാരം നിലനിര്‍ത്താനുള്ള ജുഗുപ്സാവഹമായ അനുഷ്ഠാനങ്ങളില്‍ നാം ഇരകളോ കാണികളോ ആക്കപ്പെടുന്നു. ശ്ലീലവും അശ്ലീലവും വേര്‍തിരിക്കാനാവാത്ത ഭാഷയുടെ ആഭിചാരത്തിലൂടെ, ദാരുണവും ഒപ്പം പരിഹാസ്യവുമായ ആചാരങ്ങളെയും അധികാരത്തിന്റെ ഗൂഢാലോചനകളെയും കൂസലില്ലാതെ വെളിപ്പെടുത്തുന്ന ഈ നോവല്‍ സംഭവിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാവാം; കോവര്‍കഴുതയെപ്പോലെ ശ്വസിക്കുമ്പോഴും മനുഷ്യരെപ്പോലെ ഓര്‍മ്മിക്കേണ്ടിവരുന്ന ഒരു ജനതയ്ക്ക് ജീവിച്ചതിന്റെ തെളിവായെങ്കിലും സ്വന്തം ദുരന്തകാലത്തെ ആവിഷ്‌കരിക്കേണ്ടതുണ്ടല്ലോ. – മനോജ് കുറൂര്‍






