AUTHOR: NAVAS POONOOR
CHANDRIKAYUDE CHARITHRAM
Original price was: 60.00$.54.00$Current price is: 54.00$.
ചന്ദ്രികയുടെ
ചരിത്രം
നവാസ് പൂനൂര്
മലയാളത്തിന്റെ തിരുമുറ്റത്തേക്ക് അക്ഷരവെളിച്ചമായാണ് ചന്ദ്രിക കടന്നു വന്നത്. വാര്‍ത്തകളറിയിക്കുക എന്ന നിലയില്‍ മാത്രമായിരുന്നില്ല ചന്ദ്രിക പത്രം സീതി സാഹിബിന്റെ മസ്തിഷ്കത്തില്‍ നിലാവ് പകര്‍ന്നത്. വഴി നഷ്ടപ്പെട്ടുപോയ സ്വസമുദായത്തിന്റെ വീണ്ടെടുപ്പു കൂടി സാധ്യമാക്കുക എന്ന മഹനീയ ലക്ഷ്യം കൂടി ആ മഹാമനീഷിയുടെ സ്വപ്നമായിരുന്നു. ആ സ്വപ്നം സമുദായത്തിന്റെ പരിലാളനകളാല്‍ ഇന്നും ജ്ഞാനത്തിന്റെ നറുനിലാവ് പരത്തിക്കൊണ്ടിരിക്കുന്നു. അവശതയനുഭവിക്കുന്ന ജനലക്ഷങ്ങള്‍ക്ക് താങ്ങും തണുപ്പുമാവാന്‍ ചന്ദ്രികക്ക് കഴിഞ്ഞു. ഈ ജനവിഭാഗത്തിന്റെ നിലയ്ക്കാത്ത ശബ്ദമായി മാറാനായത് നിഷ്കാമകര്‍മികളായ ഒരു പറ്റം നേതാക്കളുടെ തീഷ്ണമായ ത്യാഗത്തിന്റെ ഫലമാണ്. ചന്ദ്രിക കേവലം ഒരു പത്രമല്ല, ഒരു വലിയ ജനസമൂഹത്തിന്റെ വികാരമാണ്. ഹൃദയത്തോട് ചേര്‍ത്ത് വച്ച നമ്മുടെ പത്രം നവതി പിന്നിട്ട് അഭിമാനപൂര്‍വ്വo മുന്നേറുമ്പോള്‍ ആ ചരിത്രത്തിലൂടെ ഒരു സഞ്ചാരം.





