Author: Sandhya Mary
സന്ധ്യാമേരി 1973-ല്‍ എറണാകുളം ജില്ലയിലെ കാണിനാട്ടില്‍ ജനനം. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം. ഇന്ത്യാവി ഷന്‍ ന്യൂസ് ചാനലിന്റെ തുടക്കം മുതല്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍. ഇപ്പോള്‍ മാതൃഭൂമി ക്ലബ് എഫ് എമ്മില്‍ പ്രൊഡ്യൂസര്‍. ചിട്ടിക്കാരന്‍ യുദാസ് ഭൂതവര്‍ത്തമാനകാലങ്ങള്‍ ക്കിടയില്‍ ആദ്യപുസ്തകം (കഥാസമാഹാരം).
MARIYA VERUM MARIA
Original price was: 19.20$.17.28$Current price is: 17.28$.
മരിയ
വെറും
മരിയ
സന്ധ്യാമേരി
സാധാരണ നോവല്‍ഘടനാസങ്കല്പങ്ങളെ പൊളിച്ചെഴുതുന്ന നോവല്‍
മരിയയ്ക്ക് സ്‌കൂള്‍ ഇഷ്ടമേയല്ലായിരുന്നു. ഉത്തരം തെറ്റിയാല്‍ അപ്പോ കിട്ടും ദേവകി ടീച്ചറിന്റെ വക ചൂരല്‍ക്കഷായം. തന്നേമല്ല, ചാണ്ടിപ്പട്ടിയെ മരിയയുടെ കൂടെ ഇരിക്കാന്‍ ദേവകിടീച്ചര്‍ സമ്മതിക്കുകയുമില്ല. അതുകൊണ്ട് സ്‌കൂള്‍ വിടുന്നവരെ ചാണ്ടി, കാക്കയേയും പൂച്ചയേയും ഒക്കെ ഓടിച്ച് സ്‌കൂള്‍ മുറ്റത്ത് ഓടിനടന്നു. രത്‌നമ്മ ടീച്ചറിന്റെ മകളും മരിയയുടെ ക്ലാസിലെ ഒന്നാംസ്ഥാനക്കാരിയുമായ റാണി പത്മിനിയുടെ പാവാട കടിച്ചുപറിച്ചതോടെ ചാണ്ടിയെ ദേവകി ടീച്ചര്‍ സ്‌കൂളിനു വെളിയിലാക്കി. മരിയ ചാണ്ടിയോടു ചോദിച്ചു, ”എന്തിനാ ചാണ്ടീ, റാണി പത്മിനീടെ പാവാടേ കടിച്ചത്?” ചാണ്ടി തലകുത്തിമറിഞ്ഞുകൊണ്ടു പറഞ്ഞു, ”ഓ ആ പെണ്ണിനു ഭയങ്കര പവറാ!”
സംസാരിക്കുന്ന ചാണ്ടിപ്പട്ടിയും അമ്മിണിതത്തയും വേള്‍ഡ് ടൂര്‍ പോകുന്ന ഗീവര്‍ഗീസ് സഹദായും പാവപ്പെട്ടവര്‍ക്കായി വിപ്ലവമുണ്ടാക്കാന്‍ നടക്കുന്ന കര്‍ത്താവും പ്രവചനക്കാരി മാത്തിരിയും മരിയയും ഒക്കെ തലതിരിഞ്ഞു ജീവിക്കുന്ന ഒരിടം…
| Publishers | |
|---|---|
| Writers |






