JANTHUJANYAROGANGAL
കൃഷിയും അനുബന്ധ വ്യവസായങ്ങളും ഇന്ത്യന്‍ സമൂഹത്തില്‍ പുനരാനയിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. പ്രത്യേകിച്ച് കേരളത്തിലെ കാര്‍ഷികമേഖലയില്‍ പ്രധാന സാമ്പത്തിക സ്രോതസ്സായി കൃഷിയുടെ വ്യത്യസ്ത തൊഴിലിടങ്ങള്‍ ഇന്ന് പ്രാബല്യത്തിലുണ്ട്. കാര്ഷികമേഖലയില്തന്നെ മൃഗസംരക്ഷണവും മൃഗപരിപാലനവും ഗണ്യമായി അഭിവൃദ്ധിപ്പെടുമ്പോള്തന്നെ അതിനനുസരിച്ച് മൃഗങ്ങളില്‍നിന്നും പക്ഷികളില്‍നിന്നും മനുഷ്യരിലേക്കും തിരിച്ചും പകരുന്ന ജന്തുജന്യരോഗങ്ങളുടെ ഭീഷണിയും നിലനില്ക്കുന്നു. ആന്ത്രാക്സ്, പക്ഷിപ്പനി, എലിപ്പനി, എച്ച്1 എന്‍1, ജപ്പാന്‍ജ്വരം, ഡങ്കിപ്പനി, പേവിഷബാധ, പ്ലേഗ്, ബാംഗ്സ് രോഗം, മലേറിയ, ന്യൂമോണിയ, കുറു രോഗം, വീല്‍സ് രോഗം, സാര്‍സ് രോഗം… തുടങ്ങിയ മാരകങ്ങളായ ജന്തുജന്യ രോഗങ്ങളെക്കുറിച്ചും അവയുടെ പ്രതിവിധികളെക്കുറിച്ചുമുള്ള പുസ്തകമാണ് ‘ജന്തുജന്യരോഗങ്ങള്‍’.
₹120.00 ₹105.00