ഇസ്ലാം, മുസ്ലിം പരിസരവുമായുള്ള ഗാന്ധിജിയുടെ ഇടപഴകലുകള്‍ എങ്ങനെയായിരുന്നു? അറബ് പ്രശ്നങ്ങളെ അദ്ദേഹം സമീപിച്ച രീതികള്‍ എന്തായിരുന്നു? ഗാന്ധിജിയുടെ ജീവിതത്തിന്റെ അത്രയൊന്നും അറിയപ്പെടാത്ത അടരുകളിലേക്ക് ഒരു അറബ് നയതന്ത്ര വിദഗ്ധന്‍ ഇറങ്ങിച്ചെന്ന് നടത്തുന്ന കൗതുകകരമായ അന്വേഷണം. കലുഷമായ വര്‍ത്തമാന കാലത്ത് തികച്ചും പ്രസക്തമായ ഒരമൂല്യ രചന.