കളിപ്പാനീസ്
എന്.പി മുഹമ്മദ്
ദേശം എങ്ങനെ ഭാഷയാകുന്നുവെന്നും, ഭാഷയ്ക്കുള്ളില് രൂപംകൊള്ളുന്ന ഭാഷ എങ്ങനെ ജീവിതത്തിന്റെ ഉള്ത്തുടിപ്പുകള് കാട്ടിത്തരുന്നുവെന്നും തെളിയിച്ചവരാണ് എന്.പിയുടെ ‘എണ്ണപ്പാട’ത്തെ മനുഷ്യര്. വര്ഷങ്ങള്ക്കുപിറകിലെ ആ എണ്ണപ്പാടത്തിന്, ഇന്ത്യ സ്വതന്ത്രയായതോടെ കൈവരുന്ന പുതുജീവനും നവതാളവുമാണ് ഈ ‘കളിപ്പാനീസി’ന് തിരിയും വെട്ടവുമാകുന്നത്. ഭാരതത്തിന്റെ ഒരു സൂക്ഷ്മപരിച്ഛേദം ഈ ചേരിക്കഥകളിലൂടെ ഉയിര്ത്തുയിര്ത്തുവരുന്നു; പ്രാദേശികത്തനിമയോടെ, നാട്ടുമൊഴിച്ചന്തത്തോടെ. സ്വാതന്ത്ര്യദിനത്തെ വരവേല്ക്കാന് ഒരു നാട് സാമോദമൊരുങ്ങുന്നതിന്റെ കിസ്സയും, ഒരു അനാഥബാലികയുടെ അന്തര്ധാനം നാട്ടാര്ക്കിടയിലുണ്ടാക്കുന്ന പുകിലും, ഖല്ബിലൊതുങ്ങാതെ തുളുമ്പിത്തൂവിയ ഒരു ഇഷ്കിനെ വിജയിപ്പിച്ചെടുക്കുന്നതിന്റെ പുക്കാറുമാണ് ഈ ശരറാന്തലിലെ മൂന്നു നാളങ്ങള്.
₹140.00 ₹126.00
ശോഭ
കൊലക്കേസ്
ആഷ് അഷിത
വന്യമായ ജീവിതസത്യങ്ങളെ അത്യന്തം ഉദ്വേഗഭരിതമായ വാക്കുകളിലൂടെ വരച്ചിടുന്ന കഥാസമാഹാരം. ജീവിതത്തിലെ ആകസ്മികതകളെ തീവ്രതയോടെ അവതരിപ്പിക്കുന്ന ആഷ് അഷിതയുടെ ഏറ്റവും പുതിയ കൃതി.
ആഷ് അഷിതയുടെ കഥകള്ക്ക് ഒരു ശല്ക്കമുണ്ട്, പുറന്തോട്. അത് പൊളിച്ച് ഉള്ളില്ക്കയറാന് വായിക്കുന്നവര്ക്ക് ഒരു മിനിമം ക്വാളിറ്റി വേണം. അത് വായനയോടുള്ള ആഭിമുഖ്യമോ ശ്രദ്ധയോ എന്തുപേരിട്ട് വിളിച്ചാലും, ആ പുറന്തോട് പൊളിക്കാന് നിങ്ങള്ക്കായാല് നിങ്ങളൊരു ഗൗരവവായന ഇഷ്ടപ്പെടുന്ന ആളായിരിക്കുമെന്നു തീര്ച്ച. – കെ.വി. മണികണ്ഠന്
₹170.00 ₹153.00
പൊഴിഞ്ഞു വീണ
പ്രണയദളങ്ങൾ
ദിൽഷ കുട്ടു അഹമ്മദ് കബീർ
ഒരു ചെമ്പകപൂവിൻ്റെ ഗന്ധംപോലെ പ്രണയം അനുഭവിപ്പിക്കുന്ന കഥ കൾ. പ്രണയത്തിൻ്റെ വിരഹം, വിഷാ ദം, നഷ്ടബോധം ഇങ്ങനെ നമ്മിൽ മുറിവേല്പിക്കുന്ന ചെറുവേദനകൾ ഓരോ കഥകളിലുമുണ്ട്. സ്നേഹമാ ണഖിലസാരമൂഴിയിൽ എന്ന കവിവാ ചകംപോലെ പ്രണയത്തിനുവേണ്ടി ജീവിക്കുന്നവരാണ് ഇതിലെ ഓരോ കഥാപാത്രങ്ങളും. നീയും ഞാനും എന്ന യാഥാർത്ഥ്യത്തെ ഏകമാത്ര ബിന്ദുവായി ലയിപ്പിക്കുന്ന അസാധാ രണ വൈഭവം ഇതിൻ്റെ രചനകളിൽ സംഗീതംപോലെ ഒഴുകുന്നു.
₹125.00 ₹112.00
ആണും
പെണ്ണും
എം.പ്രമോദ്
മനുഷ്യമനസ്സുകളെ കൂടി പഠിക്കുന്ന ഒരു ഡോ ക്ടര് എന്ന നിലയിലായിരുന്നു പ്രമോദിന്റെ കഥക ളിലെ കഥാപാത്രങ്ങളെ ഒന്നൊന്നായി ഞാന് സ മീപിച്ചു കൊണ്ടിരുന്നത്. ആ കഥാപാത്രങ്ങളൊ ന്നും അന്യരല്ല, അത് നമ്മള് ഓരോരുത്തരുമാ ണെന്ന് നിസ്സംശയം പറയാം. കഥകളിലെ ഓരോ കഥാപാത്രങ്ങളും ഒളിഞ്ഞും തെളിഞ്ഞും നമ്മളാ യിമാറുന്നു. ഓരോ മനുഷ്യരും അവനവന്റെ കാ ര്യത്തിലെത്തുമ്പോള് സ്വാര്ത്ഥരായിതീരുന്നത് കാണാം. മനുഷ്യമനസ്സിന്റെ സങ്കീര്ണ്ണതകള് അനായാസം കഥകളിലൂടെ പ്രതിഫലിപ്പിക്കാന് കഴിയുന്നുണ്ട്. – ഡോ: ശ്രീചിത്ര അനൂപ്
₹125.00 ₹112.00
കുന്താപുരത്തെ
കടല്
ഡോ. വള്ളിക്കാവ് മോഹന്ദാസ്
₹120.00 ₹108.00
പാര്ശ്വജീവിതം
ബി.ഉണ്ണികൃഷ്ണന്
മനുഷ്യബന്ധങ്ങളിലെ പൊരുത്തക്കേടുകളും അവി ചാരിതമായി വന്നുചേരുന്ന സംഘര്ഷങ്ങളുമൊക്കെ യാണ് ഇതിലെ കഥകളുടെ പ്രമേയം. സ്വന്തം ഭാഗ ധേയങ്ങള്ക്കു മുമ്പില് പകച്ചു നില്ക്കുന്ന വ്യക്തിക ളുടെ നിസ്സഹായതയ്ക്കൊപ്പം മറ്റുള്ളവരുടെ സ്വാര്ത്ഥ താല്പ്പര്യങ്ങളും അധികാരമോഹങ്ങളും കൂടി കഥ കളില് പ്രമേയമാവുന്നുണ്ട്.
പ്രണയം, ഓര്മ്മ എന്നീ പരിചിതമായ വികാരങ്ങള് മിക്ക കഥകളുടെയും അന്തര്ധാരയാണ്. വരികള്ക്കി ടയിലെ മൗനം കൂടി വാചാലമാവുന്ന തരത്തിലാണ് എല്ലാ കഥകളുടെയും രചന. അധികം സങ്കീര്ണ്ണത കളില്ലാത്ത ഈ കഥാഖ്യാനങ്ങള് വായനക്കാര് ഇഷ്ട പ്പെടുമെന്നാണ് ഞങ്ങളുടെ വിശ്വാസം.
₹150.00 ₹135.00
ലതാനിലയം
ഒറ്റപ്പാലം
പി. ഒ
₹300.00 ₹270.00
രതി പൂക്കുന്ന
താഴ്വരകളും
ക്രൈം ത്രില്ലർ
കഥകളും
₹180.00 ₹162.00
മഴപ്പക്ഷി
ഹിമ സാറ ജേക്കബ്
സ്നേഹത്തിന്റെ നനുത്ത നൂലില് കോര്ത്ത ജീവിതഗന്ധിയായ കഥകളാണ് മഴപ്പക്ഷി. പരിചിതമെന്ന് തോന്നിപ്പിക്കുന്ന കഥാവഴികളിലൂടെ തങ്ങളിടങ്ങളിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടു പോകുന്ന ആഖ്യാനരീതി. അമ്മയൊഴിഞ്ഞ കൂട്ടില് തനിച്ചായിപ്പോയ കുഞ്ഞിന് അന്ന് വേണ്ടതൊരു താരാട്ട് പാട്ടായിരുന്നു. ഒരേ പൊക്കിള്ക്കൊടിയില് പിറന്നവള്ക്കൊപ്പം അഴലുന്ന പല ജീവനുകളോടുമുള്ള അനുകമ്പ കാത്തു സൂക്ഷിക്കുന്ന മനസ്സുമായി ശ്യാം, കണ്ണാടിച്ചിത്രങ്ങളില് വേപഥു പൂണ്ട പ്രിയ, കുടുംബമെന്ന സ്നേഹക്കൂട്ടിലേക്ക് തിരിച്ചറിവിന്റെ കൈപിടിച്ച് തിരികെയെത്തുന്ന ഡോ: മൈഥിലി മേനോന്, പ്രകൃതിയെ ജീവനു തുല്യം സ്നേഹിച്ച മീരയും മാലിനിയും, ജന്മം നല്കിയവനില് നിന്നു പോലും പെണ്മക്കളെ പൊതിഞ്ഞ് പിടിക്കുന്ന അരക്ഷിതത്വബോധം പകര്ന്ന വിഭ്രാന്തചിന്തകളുമായി ശിവ. അനുഭവത്തിന്റെ ചൂടും ചൂരുമുള്ള കഥാപാത്രങ്ങളിലൂടെ വായനയുടെ ആകാശത്തേക്ക് മഴപ്പക്ഷി ചിറകടിച്ച് പറക്കുന്നു.
₹150.00 ₹135.00
ശ്വാസത്തിന്
നൂലറ്റത്ത്
എം.എ സുഹൈല്
ഈ ലോകം കഥകള് കൊണ്ട് കൂടിയാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് പറയാറുണ്ടല്ലോ. അതിമനോഹരമായി കഥ പറയാന് എം.എ സുഹൈലിന് കഴിയുന്നുണ്ട് എന്ന് ശ്വാസത്തിന് നൂലറ്റത്തിലെ കഥകള് സാക്ഷ്യപ്പെടുത്തുന്നു.കഥയുള്ള കഥകളാണ് ഇതിലെ ഏഴു കഥകളും. മനുഷ്യരുടെ ‘ശല്യമില്ലാത്തൊരിടത്ത് എന്ന കഥ മുതല് പലിശ എന്ന കഥ വരെയുള്ള ഇതിലെ രചനകള് വായനക്കാരെ ഒപ്പം കൊണ്ടുപോകുന്നു എന്ന് നമുക്ക് കാണാം. അടുത്ത ബെല്ലിന് നാടകം ആരംഭിക്കും എന്ന കഥ നന്മയുടെ പ്രകാശം പരത്തുന്നു. ഇത്തരം കഥകളാണ് നമ്മുടെ കാലം ആവശ്യപ്പെടുന്നത്. ഏഴ് കഥകളും വായനക്കാര് രസിച്ചു വായിക്കും. കഥയ്ക്കപ്പുറം ചില കാര്യങ്ങള് ഈ കഥക ളില് നിന്ന് നല്ല വായനക്കാര് കണ്ടെത്തുകയും ചെയ്യും. – പി.കെ. പാറക്കടവ്
₹100.00 ₹95.00
നടന്നു
പോകുന്ന
വഴികള്
ഡോ. അക്ബര് സാദിഖ്
നടന്നു പോകുന്ന വെറും നിഴല് രൂപം മാത്രമാണ് ജീവിതമെന്നത് ഷേക്ക്സ്പിയറുടെ കാഴ്ച്ചപ്പാടാണ്. ഈ ഷേക്സ്പീരിയന് നിരീക്ഷണത്തില് നിന്ന് മാറി മനുഷ്യജീവിതത്തെ ജൈവികം, ആത്മീയം, സാംസ്കാരികം നാഗരീകം, സാമൂഹ്യം എന്നിങ്ങനെ പല പ്രതലങ്ങളില് നിന്ന്കൂടി സമ്യക്കായി നോക്കി കാണേണ്ടത് നമുക്കനിവാര്യമാവും. കാരണം അത്രമേല് സങ്കീര്ണതയും ബഹുമുഖത്വവുമുണ്ട് നമ്മുടെ ജീവിതത്തിന്. സ്വയം തെരഞ്ഞെടുപ്പാലല്ലാതെ ലഭിക്കുന്ന നാനാതരം ജീനുകളുമായി തനിക്കറിയാത്ത ഭൂപാളിയിലേക്ക് പറന്നിറങ്ങുന്ന മനുഷ്യന് അവനു ലഭ്യമായ പരമമായ സ്വാതന്ത്ര്യവും ഇച്ഛയും പ്രയോഗിച്ച് ജീവിച്ചു തീര്ക്കാന് മാത്രം സ്വയം പ്രാപ്തനല്ല . ഇതൊരു തീക്ഷണതയുള്ള സംവാദമണ്ഡലം തന്നെയാണ്. എന്താണ് ജീവിതം എന്തായിരിക്കും മരണം . എവിടേക്കാണു നാം പോയ് മറയുന്നത്. മറ്റു ജീവിവംശങ്ങളില് നിന്നും മനുഷ്യരെ സവിശേഷമാക്കുന്ന ഭാവമണ്ഡലങ്ങളെന്തൊക്കെയാവും?.ഈ ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ എങ്ങിനെയാണ് ജീവിതത്തെ നേരിടുക. അപ്പോള് നമുക്ക് ആസ്തികവാദത്തെ ന്യായമായും ആശ്ലേഷിക്കേണ്ടിവരും . അപ്പോഴേ ജീവിതത്തിന് അര്ത്ഥവും സ്വയം സംപൂര്ത്തിയും ലഭ്യമാവൂ. മനുഷ്യ ജന്മത്തെ ആസ്തിക പരിസരത്തു നിന്നു നിഷ്കൃഷ്ടമായി നിരീക്ഷിക്കുകയും അത്തരം പരികല്പനകളെ വിശ്ലേഷണത്തിന് വിധേയമാക്കുകയുമാണ് ഈ പുസ്തകം ചെയ്യുന്നത്.
₹360.00 ₹324.00
സങ്കടമണമുള്ള
ബിരിയാണി
നജീബ് മൂടാടി
ഈ കഥകളിലൂടെയും കഥയല്ലായ്മകളിലൂടെയും കടന്നു പോകുമ്പോൾ ചിലപ്പോൾ അവനവനെ തന്നെ, അല്ലെങ്കിൽ തിരക്കുകൾക്കിടയിൽ ഉള്ളിൽ നിന്ന് മാഞ്ഞുപോയ ഏറെ പ്രിയപ്പെട്ടൊരാളെ, നിഷ്കളങ്കമായ കരുതലിനെ ആർദ്രമായ ഹൃദയത്തോടെയും കണ്ണീർ നനവോടെയും നിങ്ങളോർക്കും. നിലാത്തണുപ്പുപോലെ മനസ്സിൽ അരിച്ചിറങ്ങുന്നൊരു സ്നേഹത്തിൻ്റെ നോവനുഭവിക്കും.
₹200.00 ₹180.00
വടിയില്ലാത്ത
അടി
അധ്യാപക നര്മ്മകഥകള്
അസീസ് പാലയാട്ട്
ഈ ലോകം കഥകള് കൊണ്ടുകൂടി നിര്മ്മിക്കപ്പെട്ടതാണ് എന്ന് പറയാറുണ്ട്. തന്റെ ചുറ്റുപാടുമുള്ള മനുഷ്യരെ നിര്ദോഷമായ തമാശകളിലൂടെ ലളിതമായ ഭാഷയില് സൗന്ദര്യദീപ്തിയോടെ അവതരിപ്പിക്കുകയാണ് അസീസ് പാലയാട്ട്. വായനക്കാരെ തന്നോടൊപ്പം കൊണ്ടുപോകാനും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ശ്രമിക്കുന്നതിനോടൊപ്പം സാമൂഹ്യ യാഥാര്ത്ഥ്യങ്ങളിലേക്കും കഥാകൃത്ത് കണ്ണയക്കുന്നു. കഥയുടെ പൊതുസ്വഭാവം ഹാസ്യമാണെങ്കിലും കഥയുള്ള കഥകളാണ് അധ്യാപകന്കൂടിയായ കഥാകൃത്ത് നമുക്ക് സമ്മാനിക്കുന്നത്. ഇതുതന്നെയാണ് അധ്യാപക നര്മ്മകഥകളുടെ വിജയവും.
₹200.00 ₹180.00
വാന്ഗോഗിന്റെ
ചെവി
വി.എച്ച് നിഷാദ്
‘രാമാ… ‘രമേശ് വിളിച്ചപ്പോള് നിലീന പറഞ്ഞു. ‘എന്നോട് ചോദിച്ചില്ല. നിയ്യ് പിറന്നാള് സമ്മാനമായി എന്തുതരണമെന്ന്. ഇതാ കേള്ക്ക് ഇക്കുറി സമ്മാനമായി എനിക്കുവേണ്ടത് നിന്റെ ചെവിയാണ്. പപ്പടത്തിന് അരികവെട്ടിയതുപോലെ ക്രത്തില്ലാത്ത നിന്റെ മലബാര് ചെവി, -വാന്ഗോഗിന്റെ ചെവി വാന്ഗോഗിയന് ചിത്രപുസ്തകത്തിലെ ഒരു താളില് നിന്ന് മുറിഞ്ഞുവീഴുന്ന ചെവി. അതിന്റെ അരികില് പൊടിയുന്ന ചോരക്ക് ആസക്തിയുടെ ചൂടിനെക്കാള് ജീവിതകൗതുകത്തിന്റെ കുളിര്മയുള്ള പനിനീര് സ്പര്ശം അനുഭവിപ്പിക്കുന്ന കഥ. മുട്ടത്തുവര്ക്കി പുരസ്കാരം ലഭിച്ച ‘വ്യാകരണം’, മാതൃഭൂമി വിഷുപ്പതിപ്പ് കഥാപുരസ്കാരം ലഭിച്ച ‘വാന്ഗോഗിന്റെ ചെവി, എം.പി നാരായണപിള്ള ചെറുകഥാപുരസ്കാരം ലഭിച്ച ‘സീതാ… നീയേത് ഫ്ലാറ്റിലാണ് ?” തുടങ്ങി പതിനൊന്നു കഥകളുടെ സമാഹാരം. വി.എച്ച് നിഷാദിന്റെ ആദ്യ കഥാസമാഹാരത്തിന്റെ പരിഷ്കരിച്ച പതിപ്പ്.
₹140.00 ₹124.00
ഷോലെ
പിക്ചര്
ബിനുരാജ് ആർ.എസ്
ഭാഷയിലെ ലാളിത്യമാണ് ഈ കഥകളുടെ പ്രത്യേകത. തുടക്കം വായിച്ചാൽ ഒടുക്കമെത്തിയേ വായന നിർത്താനാവൂ. കൃതഹസ്തനായ ഒരു എഴുത്തുകാരന് മാത്രം കഴിയുന്ന ആ മിടുക്ക് ബിനുരാജിലുണ്ട്. ‘പൊക്കം കരുണനും, എണ്ണം സാംബനും’ എന്ന കഥയിൽ ഈ ആഖ്യാന മിടുക്ക് കാണാം. തലക്കെട്ടിൽ തെളിയുന്ന രണ്ട് വിരുതന്മാരെ അതിസമർത്ഥ മായി അവതരിപ്പിക്കുക മാത്രമല്ല, ഓരോ ഇഴയിലും ചരിത്ര സന്ദർഭങ്ങളെ തുന്നിച്ചേർക്കുകയും ചെയ്തിരിക്കുന്നു കഥാ കൃത്ത്. ‘വെറ്റിലക്കൊടി വിപ്ലവം: ഒരു ചരിത്രരേഖ’ എന്ന കഥയുടെ പേരിൽത്തന്നെയുണ്ട് എഴുത്തുകാരൻ്റെ ചരിത്രാഭിമുഖ്യം. സക്കറിയയും വി പി ശിവകുമാറുമെല്ലാം സഞ്ചരിച്ച വഴിയിലൂടെയാണ് ബിനുരാജിന്റെയും യാത്.- ഉണ്ണി ആർ
“സെക്കൻറ് ഷോയും കണ്ടിറ്റ് സാബൂൻ്റെ കുട ബൈക്കില് വന്ന് കടമ്പാട്ട് കാവിന്റെ കയറ്റം തീരണടത്തെറങ്ങിറ്റ് ഞാൻ നടന്ന് വാരയിര്ന്ന്. ഏകദേശം സായിപ്പിന്റെ എസ്റ്റേറ്റിന്നടുത്തെത്തിയപ്പം മോളിന്നൊരട്ടഹാസോം മനസ്സിലാവാത്ത ഭാഷേല് എന്തെരാ വർത്താനോം… ഞാൻ നിന്ന്… വീണ്ടും ചിരി… ഞാൻ അനങ്ങീല… അപ്പക്കാണാം. മരങ്ങളങ്ങനെ നിന്ന നിപ്പി ആടണ്, അടിന്നങ്ങ് മോളറ്റം വര… സുനി അനങ്ങാേ… അനങ്ങീല”
₹180.00 ₹162.00
തിരുവല്ല
@
2050
എബ്രഹാം മാത്യു
മദ്ധ്യതിരുവിതാംകൂറിന്റെ പരിച്ഛേദങ്ങളാണ് ഒരര്ത്ഥത്തില് എബ്രഹാം മാത്യുവിന്റെ കഥകള്. ഈ ഭൂപ്രദേശത്തിന്റെ സംസ്കാരവും ഭാഷയും വ്യക്തികളും നര്മ്മവും ഓര്മ്മകളും മാറ്റങ്ങളുമെല്ലാം ഒരു കണ്ണാടിയിലെന്നപോലെ ഇക്കഥകളില് പ്രതിഫലിക്കുന്നു.
പ്രവാസസംസ്കാരത്തിന്റെ കേന്ദ്രമായ നാടിന്റെ ഭാവികാലത്തെ മുന്കൂട്ടി പ്രവചിക്കുന്ന തിരുവല്ല@2050, ജീവിതത്തില് ആദ്യത്തെ വോട്ടു ചെയ്യാനെത്തുന്ന പ്രവാസിയുടെ സംഘര്ഷങ്ങളുടെ കഥപറയുന്ന കന്നിവോട്ട്, നാടിനെ ഞെട്ടിച്ച നരബലിയുടെ പശ്ചാത്തലത്തില് അവിടെ സംഭവിക്കുന്ന മാറ്റങ്ങളെ കാണിച്ചുതരുന്ന നരബലി തുടങ്ങി എബ്രഹാം മാത്യുവിന്റെ ഏറ്റവും പുതിയ പതിനാലു കഥകള്.
₹190.00 ₹171.00
നീലയും
ചുവപ്പും
നിറമുള്ള
തത്ത
സന്ധ്യ ഇ
ഞാന് ഒറ്റയ്ക്കു പണിയെടുക്കുന്ന അടുക്കളയോ? എനിക്കിഷ്ടമുള്ള ടിവി ചാനലുകള് വെക്കുമ്പോള് ബാക്കിയെല്ലാവരും അലോസരം കാണിക്കുന്ന സ്വീകരണമുറിയോ? മൗനത്തിന്റെ തണുപ്പില് ഉറഞ്ഞുപോയ കിടപ്പുമുറിയോ? ഏതാണ് എന്റെ മുറി? ഒറ്റപ്പെട്ടുപോകുന്ന മനുഷ്യജീവിതങ്ങളുടെ വിഹ്വലതകളെ അടയാളപ്പെടുത്തുന്ന കഥാസമാഹാരം. സ്വന്തം ഇടം തേടുന്ന കുറേയേറെ മനുഷ്യരെക്കുറിച്ചുള്ള പതിമൂന്നു കഥകള്.
₹210.00 ₹189.00
പ്രണയാഗ്നി
ധന്യാരാജ്
കഥപറച്ചിലിലെ അനായാസതയാണ് ധന്യാരാജിന്റെ കഥകളുടെ മുഖമുദ്ര. ചുറ്റുവട്ടത്തുനിന്നും ആളുകളില്നിന്നും ഓര്മ്മകളില്നിന്നും പത്രവാര്ത്തകളില്നിന്നുമൊക്കെ കഥകള് കണ്ടെടുക്കുമ്പോഴും ഈ അനായാസത
ഇവിടെ ദൃശ്യപ്പെടുന്നു. പൊതുവില് സ്ത്രീജീവിതങ്ങളുടെ സൂക്ഷ്മതകളെ ഒരു മൈക്രോസ്കോപ്പിലെന്നവണ്ണം വിടര്ത്തിക്കാണിക്കുകയാണ് ഈ കഥാകൃത്ത്.
മകള്, കാമുകി, ഭാര്യ, അമ്മ തുടങ്ങി സ്ത്രീയുടെ നിത്യാവസ്ഥകളെ ചിത്രീകരിക്കുന്ന അകത്തളം, പ്രണയാഗ്നി, നാനാര്ത്ഥം, ജീവനം, അപരന് തുടങ്ങി ധന്യാരാജിന്റെ
ഏറ്റവും പുതിയ കഥകളുടെ സമാഹാരം.
₹210.00 ₹189.00
ഹിന്ദുഛായയുള്ള
മുസ്ലീം പുരുഷന്
₹160.00 ₹144.00
തിരഞ്ഞെടുത്ത
കഥകള്
ദാമോദര് മൗസോ
ജ്ഞാനപീഠപുരസ്കാര ജേതാവായ ദാമോദര് മൗസോയുടെ മികച്ച കഥകളുടെ സമാഹാരം
ഗോവയുടെ വൈവിദ്ധ്യപൂര്ണ്ണവും സമ്പന്നവുമായ പൈതൃകത്തെ പുല്കുന്നതിനു വിമുഖത കാണിക്കാത്ത ദാമോദര് മഹാനായ എഴുത്തുകാരനും വ്യക്തിയുമാണ്. മതഭ്രാന്തിനും വര്ഗ്ഗീയതയ്ക്കുമെതിരേ നിലകൊള്ളാന് അദ്ദേഹം കാണിക്കുന്ന ധീരതയും മാതൃകാപരമാണ്. – അമിതാവ് ഘോഷ്
പുരോഗമനാത്മകമായ കാര്യങ്ങള്ക്കായി നിലകൊള്ളുമ്പോള്പ്പോലും, മറ്റ് ഇന്ത്യന് എഴുത്തുകാര് സമൂഹത്തില്നിന്ന് വേറിട്ടുനില്ക്കുന്നവരാണ്. അവര് വ്യത്യസ്തമായ ജീവിതശൈലി പുലര്ത്തുകയും തങ്ങള്ക്കു ചുറ്റുമുള്ളവരില്നിന്ന് അകന്ന് സമൂഹത്തിന്റെ ഉന്നതശ്രേണിയില് വര്ത്തിക്കുകയും ചെയ്യുന്നു… എന്നാല് മൗസോ വേര്തിരിവില്ലാത്തവിധം സ്വന്തം ഗ്രാമത്തോടും അയല്ക്കാരോടും സംസ്ഥാനത്തോടും ചേര്ന്നുനില്ക്കുന്നു. -രാമചന്ദ്ര ഗുഹ
₹230.00 ₹207.00
കൊള്ളിമീനാട്ടം
എസ്.ആര് ലാല്
അങ്ങേയറ്റം അയത്നലളിതമായാണ് എസ്.ആര്. ലാല് കഥകള് എഴുതുന്നത്. കഥകളില് വിഷയവൈവിദ്ധ്യവും ഭാവസാന്ദ്രതയും ഒരേസമയം കൊണ്ടുവരാന് അദ്ദേഹത്തിന് സാധിക്കുന്നു. കാലത്തിന്റെ മാറ്റങ്ങള് ഈ കഥകള് സമഗ്രമായി ഉള്ക്കൊണ്ട് അവതരിപ്പിക്കുന്നു. തന്റെയിടങ്ങളില്നിന്ന് കഥകള് കണ്ടെടുക്കുമ്പോഴും അതിന്റെ സംവേദനശേഷി സാര്വ്വലൗകികമാണ്. അടക്കമുള്ള ഒരു കലാശില്പ്പി ഈ കഥകളുടെ പിന്നില് വായനക്കാരെ കാത്തിരിപ്പുണ്ട്.
കൊള്ളിമീനാട്ടം, രണ്ടു സ്നേഹിതര്, ചിരി, അടക്കം, അപരാജിതോ തുടങ്ങി എസ്.ആര്. ലാലിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം
₹160.00 ₹144.00
കൂനമ്പാറയിലെ മേള
പി. വത്സല
മണ്ണിന്റെ ഗന്ധവും മനസ്സിന്റെ വിഹ്വലതകളും സ്ത്രൈണതയുടെ വ്യത്യസ്തഭാവങ്ങളും കോർത്തെടുത്ത കഥകൾ. ഗംഗയുടെ വിരിമാറിലെ സ്വാതന്ത്ര്യത്തിന്റെ ഓളപ്പരപ്പിലേക്ക് സ്വയമിറങ്ങിപ്പോയ ഗിരിജയും ശങ്കുവിന്റെ സ്വപ്നത്തിലെ പാച്ചു മുത്തപ്പനും ജനിച്ചു വളർന്ന വീട്ടിൽ അപരിചിതനെപ്പോലെ കയറിച്ചെല്ലേണ്ടിവന്ന ആനന്ദനും കൂനമ്പാറയിലെ ജൈവീക ചുറ്റുപാടുകളിൽ മനസ്സു ജീർണ്ണിച്ചുപോയ ഡോ. സദാനന്ദനുമൊക്കെ കഥാകാരിയുടെ അനുഭവസാക്ഷ്യങ്ങളായി വായനക്കാരിലേക്കെത്തുന്നു. തീക്ഷ്ണമായ അവതരണശൈലിയിലൂടെ പരുക്കൻ യാഥാർത്ഥ്യങ്ങളെ സൂക്ഷ്മമായി അനുവാചകരിലെത്തിക്കുന്ന പി. വത്സലയുടെ കഥാജീവിതത്തിലെ നിറമാർന്ന മറ്റൊരക്ഷരക്കൂട്ട്.
₹230.00 ₹207.00
രംഗമണ്ഡപം
എസ്.കെ പൊറ്റെക്കാട്ട്
മനുഷ്യമനസ്സിനുള്ളിലെ അജ്ഞാത ദേശങ്ങളുടെ ഭൂപടം വരയ്ക്കുകയും അതിനു നിറംചേര്ക്കുകയുമാണ് ഈ കഥകള്. അങ്ങനെ മാനുഷതയുടെ ‘സഞ്ചാരസാഹിത്യ’മായി ഇത് പരിണമിക്കുന്നു. നമുക്ക് അപരിചിതവും അഗമ്യവുമായി തോന്നുന്ന ഭൂഭാഗങ്ങളില്നിന്ന് വിചിത്രസ്വഭാവികളായ മനുഷ്യരുടെ കാലടിപ്പാടുകള് പൊറ്റെക്കാട്ട് ഇതില് കണ്ടെത്തുന്നു. വിഷാദഗാഥകളും വീരേതിഹാസങ്ങളും ഇവിടെ കരയും കടലുമായി അതിരുകള് തീര്ക്കുന്നു. സാമൂഹികയാഥാര്ഥ്യത്തിന്റെ ഒരു പരിച്ഛേദമാണ് ആഖ്യാനചാരുതയോടെ, കാല്പനികലാവണ്യത്തോടെ ഇവിടെ ചുരുള്നിവരുന്നത്.
₹100.00 ₹95.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us