Sale!

ANTHAKAVALLIKAL

Original price was: 22.40$.Current price is: 20.16$.

അന്തകവള്ളികൾ

സേതു

സേതുവിന്റെ ഏറ്റവും പുതിയ നോവല്‍

ചിത്രത്തിലെ ആ കുഴി. ഉറുമ്പുകള്‍ കാവല്‍ നില്‍ക്കണ കുഴി… ആദ്യം ചോന്ന ഉറുമ്പുകളായിരുന്നില്ലേ? പിന്നപ്പിന്നെ താഴോട്ടിറങ്ങി ചോരകുടിച്ചു മത്തുപിടിച്ച പാവം പിപീലിക… അതും ഒരു ദുരഭിമാനക്കൊലയായിരുന്നോ? ആരാ ആ കുഴിയില്‍ വീണത്? അല്ലെങ്കില്‍ ഇരുളിന്റെ മറവില്‍ ആരെയാണ് കൊണ്ടുവന്നിട്ടത്? ദുരഭിമാനച്ചോരയില്‍ കുതിര്‍ന്ന ഉറുമ്പുകള്‍ക്ക് ഇനിയും കരകയറാനായിട്ടില്ലല്ലോ… അന്തമില്ലാതെ പരന്നുകിടക്കുന്ന വരണ്ടുണങ്ങിക്കീറിയ ഭൂമിയും നീരൊഴുക്കു മറന്ന തോടുകളും ഭയപ്പെടുത്തുന്ന മുള്‍ച്ചെടികളും അടിത്തട്ടിനും വക്കുകള്‍ക്കും ചോരച്ചുവപ്പുനിറമുള്ള ആഴം തെളിയാത്ത ഒരു കുഴിയും… ഈ പേടിസ്വപ്‌നം പകര്‍ത്തിവരച്ച ചിത്രത്തില്‍ ചെവിചേര്‍ത്തുവെച്ചാല്‍ കേള്‍ക്കുന്ന നിലവിളിശബ്ദം…

ഒരു വിസ്മയചിത്രത്തില്‍ തുടങ്ങി, പ്രണയവും പകയും മരണവും ഉന്മാദവും സ്വപ്‌നങ്ങളുമെല്ലാമെല്ലാം സൃഷ്ടിക്കുന്ന  പലപല വഴികളിലൂടെ ഒഴുകിപ്പരന്ന്,  മനുഷ്യരാശിയുടെയും പ്രകൃതിയുടെയും നിര്‍മ്മിതദുരന്തത്തിനു നേരേയുള്ള മുന്നറിയിപ്പായിത്തീരുന്ന രചന.

- +
Category:
Guaranteed Safe Checkout
Shopping Cart
ANTHAKAVALLIKALANTHAKAVALLIKAL
Original price was: 22.40$.Current price is: 20.16$.
- +
Scroll to Top