Author: Moulana Muhammed Aslam Sahib
Translation: KC Komukutty Moulavi
Bannu Umayya Khalifamar
Original price was: 19.50$.17.55$Current price is: 17.55$.
ബനൂ ഉമയ്യ
ഖലീഫമാർ
മൗലാന മുഹമ്മദ് അസ്‌ലം സാഹിബ്
മൊഴിമാറ്റം: കെ.സി കോമുക്കുട്ടി മൗലവി
സച്ചരിതരായ നാല് ഖലീഫമാർക്ക് ശേഷം ഇസ്‌ലാമിക ഖിലാഫത്ത് ഏറ്റെടുത്തത് ബനൂ ഉമയ്യാ കുടുംബമാണ്. എ ഡി 661 മുതൽ 750 വരെയുള്ള അമവിയ്യാ ഭരണകാലം കലുഷിതമായ രാഷ്ട്രീയ അനിശ്ചിതാവസ്ഥകളുടേത് കൂടിയായിരുന്നു. മുസ്‌ലിം മനഃസാക്ഷിയെ അഗാധത്തിൽ മുറിവേൽപ്പിച്ച കർബല ഉൾപ്പടെ ശിയാ-ഖവാരിജ് സംഘർഷങ്ങളുടെയും സ്പെയിൻ, ഇന്ത്യ, നോർത്ത് ആഫ്രിക്ക, ട്രാൻസോക്സിയാന തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ഇസ്‌ലാമിൻ്റെ കടന്നുവരവുകളുടെയും ചരിത്രമാണ് അമവിയ്യാ ഭരണകാലം. മൗലാനാ മുഹമ്മദ് അസ്‌ലം സാഹിബിൻ്റെ താരീഖെ ഉമ്മ എന്ന വിഖ്യാത ഗ്രന്ഥപരമ്പരയുടെ മൂന്നാം വാല്യത്തിൻ്റെ പരിഭാഷയാണിത്.
ചരിത്രവിദ്യാർത്ഥികൾക്കും അന്വേഷകർക്കും ഒരുപോലെ ഉപകാരപ്രദമായ ഈ കൃതി കെ.സി കോമുക്കുട്ടി മൗലവി 1961ൽ പരിഭാഷപ്പെടുത്തിയതാണ്.
Publishers | |
---|---|
Writers |