15.20$Original price was: 15.20$.13.68$Current price is: 13.68$.
ബി.ആർ.പി
പ്രതിരോധത്തിന്റെ
കാതൽ
വിജയരാഘവന്, സിവിക് ചന്ദ്രന്
കേരളത്തിന്റെ പ്രതിപക്ഷ സിവിൽ സമൂഹത്തെ ഏതാണ്ടൊറ്റക്കു നയിച്ച ബി.ആർ.പിയുടെ ഓർമക്ക്. മാധ്യമപ്രവർത്തനത്തെ ജനാധിപത്യപരമായ സാമൂഹിക ഇടപെടലായി പരിവർത്തിപ്പിച്ച മാധ്യമ പ്രവർത്തകൻ. ഓരങ്ങളിൽ കഴിയുന്നവരുടെ നോവുകൾക്കു കാതും നാവുമായി കൂടെ നടന്ന ആക്റ്റിവിസ്റ്റു സഹയാത്രികൻ. ആദിവാസികളുടെയും ദലിതുകളുടെയും കോളനികളെ അധികാരം വേട്ടയാടിയപ്പോൾ പ്രതിരോധത്തിനു കരുത്തും കാവലുമായി മുന്നിൽ നിന്ന ദൃഢാന്നിധ്യം. സ്വന്തം തെറ്റുകൾ പരിശോധിക്കുന്ന കോളം തുടങ്ങാൻ മുൻനിര പത്രങ്ങളിൽ ചിലതിനെയെങ്കിലും നിർബന്ധിതരാക്കിയ മാധ്യമവിമർശകൻ, ആത്യന്തികമായി അധികാര വിമർശകൻ ബി.ആർ. പിയുടെ ജീവിതത്തെയും പ്രവർത്തനങ്ങളെയും വിശകലന വിധേയമാക്കുന്ന ഓർമകളുടെയും കുറിപ്പുകളുടെയും സമാഹാരം.