Editor: Boby Thomas
Dalithapaathakal
Original price was: 14.50$.13.05$Current price is: 13.05$.
ദളിത
പാതകള്‍
എഡിറ്റര്‍: ബോബി തോമസ്
ദളിതകാഴ്ചയിൽ ലോകം വ്യത്യസ്തമാണ്. യാതനകളുടെ, പ്രതിഷേധത്തിന്റെ, പ്രതിരോധത്തിന്റെ, സ്വത്വസ്ഥാപനത്തിന്റെ വിവിധ തലങ്ങളതിനുണ്ട്. എന്നാൽ ദളിതവാദം സ്വയം ഒറ്റപ്പെടലിന്റെ, ഇതരലോകത്തെയാകെ ശത്രുസ്ഥാനത്തു പ്രതിഷ്ഠിക്കുന്ന വിഭാഗീയതയുടെ രാഷ്ട്രീയം കൂടിയായി മാറുന്നുണ്ടോ? ദളിതവാദവുമായി ബന്ധപ്പെട്ടു നടന്ന ശക്തവും വിവിധ വശങ്ങളെ സ്പർശിക്കുന്നതുമായ സംവാദമാണ് ഈ പുസ്തകത്തിൽ സമാഹരിക്കുന്നത്. മലയാളത്തിലെ ആദ്യ ദളിത് സംവാദ സമാഹാരങ്ങളിലൊന്നിന്റെ പുതിയപതിപ്പ്. പി.കെ. രാജശേഖരൻ, കെ.കെ.കൊച്ച്, ആനന്ദ്, പ്രദീപൻ പാമ്പിരിക്കുന്ന്, കെ.എം.സലിംകുമാർ, ജെ.രഘു, കെ.കെ ബാബുരാജ്, എം.മുകുന്ദൻ, വി.സി.ശ്രീജൻ, സി.അയ്യപ്പൻ, സോമശേഖരൻ, ഇ.പി. രാജഗോപാലൻ, വി.വി.സ്വാമി, വി.എം.ഉണ്ണി എന്നിവരാണ് ഈ സംവാദത്തിൽ പങ്കെടുക്കുന്നത്.