Dr. Abdul Sathar AA
Dharmaspathri
Original price was: 10.00$.9.00$Current price is: 9.00$.
ധർമ്മാസ്പത്രി
ഡോ.അബ്ദുൽ സത്താർ എ.എ.
അബ്ദുൽ സത്താറിന്റെ ധർമ്മാസ്പത്രിയിൽ തന്നിൽതന്നെ സ്വയം മുങ്ങിത്തീരുന്ന ഞാനില്ല. പകരം നിറഞ്ഞുനിൽക്കുന്നത് പ്രാന്തവൽക്കരിക്കപ്പെട്ട സമൂഹമാണ്. അശരണരാണ്. ഓർമ്മകളിൽ തിങ്ങിനിറയുന്നത് ധനാഢ്യരായ മനുഷ്യരല്ല. ഊരും പേരുമില്ലാത്ത അരികുവൽക്കരിക്കപ്പെട്ട മനുഷ്യരാണ്. പച്ചപ്പാവങ്ങളും പിച്ചക്കാരുമാണ്. അവരുടെ കണ്ണീരും തേങ്ങലുകളുമാണ്. അവരുടെ ഇല്ലായ്മ കളും വല്ലായ്മകളുമാണ്. ഇവ്വിധം സാധാരണക്കാരായ കുറെ പാവം മനുഷ്യരുടെ ഹൃദയമാഥികളായ അനുഭവചിത്രങ്ങളാണ് ഈ ഓർമ്മപുസ്തകത്തിലുള്ളത്. നല്ല പാരായണക്ഷമതയോടെ ഹൃദയപരമാർത്ഥതയോടെ എഴുതപ്പെട്ട അധ്യായ ങ്ങൾ. ഒരു നോവലിലെ അധ്യായങ്ങൾ പോലെ, അല്ലെങ്കിൽ ഒരു ചെറുകഥാ സമാഹാരത്തിലെ കഥകൾ പോലെ, മടുപ്പില്ലാതെ വേഗത്തിൽ വായിച്ചു തീർക്കാൻ പ്രേരിപ്പിക്കുന്ന ആഖ്യാനമിടുക്ക് ഈ ഓർമ്മപ്പുസ്തകത്തിന്റെ മുഖ്യസവിശേഷതയാണ്. – അംബികാസുതൻ മാങ്ങാട്