Author: VKT Vinu
Shipping: Free
Sale!
Novel, VKT Vinu
Gulberga
Original price was: 12.50$.11.25$Current price is: 11.25$.
ഗുല്‍ബര്‍ഗ്ഗ
വി.കെ.ടി വിനു
പ്രണയസാന്ദ്രമായ ഒരു നോവലാണ് ഗുല്‍ബര്‍ഗ്ഗ. പട്ടാളത്തിലെ തപാല്‍ സേവനവിഭാഗത്തില്‍ പണിയെടുക്കുന്ന യുവാവ് തൂലികാസൗഹൃദത്തിനിടയില്‍ തിരഞ്ഞത് സൗഹൃദവും കാമവുമായിരുന്നു. കാര്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെയല്ല നീങ്ങിയത്. തൂലികാസൗഹൃദം ആളിപ്പടര്‍ന്ന് പ്രണയവഴികളിലേക്കു കടക്കുമ്പോള്‍ യാഥാര്‍ത്ഥ്യത്തിന്റെ കൂറ്റന്‍ പാറക്കെട്ടുകള്‍ വഴിയില്‍ത്തടഞ്ഞു. ഗോകുല്‍ദാസും ശിവാനിയും തമ്മിലുള്ള സൗഹൃദം നീറിപ്പിടിച്ച വഴികള്‍ തേടി, കാലങ്ങള്‍ക്കുശേഷം ഗുല്‍ബര്‍ഗ്ഗയില്‍ എത്തുമ്പോള്‍ കാലം അയാള്‍ക്കായി എന്തായിരിക്കാം കാത്തുവച്ചത്? പ്രണയത്തിന്റെ തുഷാരസ്പര്‍ശമുള്ള നോവലിലേക്ക് നമുക്ക് കടക്കാം.







