Author: MSA Razak
HAJJ MARGADARSHI
Original price was: 6.25$.5.60$Current price is: 5.60$.
ഹജ്ജ്
മാര്‍ഗ്ഗദര്‍ശി
എം.എസ്.എ റസാഖ്
ഹജ്ജിന്റെ അനുഷ്ഠാനവും യാത്രാവിവരണവും പ്രാര്‍ത്ഥനകളും അവതരിപ്പിക്കുന്ന അപൂര്‍വ്വ കൃതി
ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില്‍ അവസാനത്തേതാകുന്നു ഹജ്ജ്. ഹജ്ജും ഉംറയും ഇസ്ലാമിക നിയമവിധികള്‍ക്കനുസൃതമായും സങ്കീര്‍ണത കളോ ക്ലിഷ്ടതകളോ കൂടാതെയും നിര്‍വ്വഹിക്കാന്‍ സഹായിക്കുന്നതും, തീര്‍ത്ഥാടകര്‍ അഭിമുഖീകരിക്കുന്ന അനുഷ്ഠാനശാസ്ത്ര (ഫിഖ്ഹ്) സംബ ന്ധിയായ വിവിധതരം പ്രശ്നങ്ങള്‍ക്ക് തൃപ്തികരമായ വിശദീകരണങ്ങള്‍ നല്‍കുന്നതുമായ കൃതികള്‍ പ്രസക്തമാണ്. ഹജ്ജിന്റെയും ഉംറയുടെയും കര്‍മശാസ്ത്രം, ചരിത്രപശ്ചാത്തലം, കര്‍മങ്ങളുടെ ആത്മാവ് എന്നീ മൂന്നു വശങ്ങള്‍ ഗ്രഹിച്ചാല്‍ മാത്രമേ പൂര്‍ണതയോടും ചൈതന്യത്തോടുംകൂടി അവ നിര്‍വഹിക്കാന്‍ കഴിയൂ. ഈ മൂന്നു ഘടകങ്ങളെയും സമഞ്ജസമായി കോര്‍ത്തിണക്കുന്ന കൃതിയാണ് ഹജ്ജ് മാര്‍ഗദര്‍ശി. പ്രത്യേകമായ ഏതെ ങ്കിലും ഒരു മദ്ഹിനെ മാത്രം അവലംിച്ചുകൊണ്ടുള്ളതല്ല ഈ കൃതിയെ ങ്കിലും ശാഫിഈ മദ്ഹബിലെ ഇമാം നവവിയുടെ അല്‍ ഈദാഹും, ഹനഫീമദ്ഹ ിലെ ഇമാം കാസാനിയുടെ ബദാഇഉസ്സ്വനാഇഉം ഇമാം ഇബ്നു തൈമിയ്യയുടെയും ശൈഖ് സാസ്വിറുദ്ദീന്‍ അല്‍ബാനിയുടെയും കൃതികളും അവലംിച്ചിട്ടുണ്ട്.