Author: Jomy Vadasseril Jose
ITHU AAGAMANAKAALAM
12.80$ Original price was: 12.80$.11.52$Current price is: 11.52$.
ഇത്
ആഗമനകാലം
ജോമി വടശ്ശേരില്‍ ജോസ്
അങ്ങനെയും ചില മരങ്ങളുണ്ടല്ലോ… പൂക്കാന്‍ മറന്നുപോയവ. ചുറ്റിലും വൃക്ഷങ്ങള്‍ പൂത്തുലഞ്ഞു ഫലമണിയുമ്പോഴും തീര്‍ത്തും ഏകയായി, അവനെയും പ്രതീക്ഷിച്ച് ഒരു ആയുഷ്കാലം മുഴുവന്‍ അങ്ങനെ… വെട്ടിയെറിയപ്പെടാന്‍ നിയോഗിക്കപ്പെട്ടുകഴിഞ്ഞിട്ടും അവള് കാത്തിരിക്കുകയാണ് അവന്റെ ആഗമനത്തിനായി. ഓരോ വസന്തം കടന്നുപോകുമ്പോഴും അവളുടെ ഉള്ളാഴങ്ങളില്‍ ഒരു പുസ്തകത്തിന്റെ താളുകള്‍ മറയുന്നതുപോലെ. ഏത് അദ്ധ്യായത്തിലായിരിക്കും അവന് വരിക. അറിയില്ല. പക്ഷേ, ഒന്നവള്‍ക്കറിയാം. അവന്റെ കരസ്പര്‍ശമൊന്നേറ്റാല്‍, അവനാല്‍ ആശ്ലേഷിക്കപ്പെട്ടാല്‍, അവളിലൂടെ ഒരായിരം ജീവന്റെ തുടിപ്പുകളുദിക്കും; പൂവായും ഇലയായും കനിയായും. ഇലകള്‍ക്ക് ഇതുവരെ കാണാത്ത പച്ചപ്പ്. പൂക്കള്‍ക്ക് ഇതുവരെ ഭൂമി അറിയാത്തത്ര ഭംഗിയും സുഗന്ധവും. അന്നവള്‍ തന്റെ ചില്ലകളില്‍നിന്ന് പച്ചിലച്ചാറ് പിഴിഞ്ഞൊഴിച്ച് സ്വന്തം കൈപ്പടയാല്‍ ആ പുസ്തകത്തിലൊരു അദ്ധ്യായം രചിക്കും. എന്നിട്ട് പൂക്കളിലെ നീലയും ചുവപ്പും കലര്‍ന്ന അത്തറുകൊണ്ട് അതിനൊരു തലക്കെട്ട് കൊടുക്കും- ഇത് ആഗമനകാലം.
Related products
-
Sale!
Out of stock
StoriesVISWOTHARAKADHAKAL
10.40$Original price was: 10.40$.9.36$Current price is: 9.36$. Read more -
Sale!
Out of stock
StoriesORAZHINJATTAKARANTAE ATHMAGHADANGAL
8.80$Original price was: 8.80$.7.92$Current price is: 7.92$. Read more -
Film Actor
Mazhakkannadi
13.60$Original price was: 13.60$.12.24$Current price is: 12.24$. Add to cart -
Stories
SAADAT HASAN MANTOYUDE THERANJEDUTHA KADHAKAL
31.20$Original price was: 31.20$.28.08$Current price is: 28.08$. Add to cart





