Shopping cart

Sale!

JAATHI UNMOOLANAM : VYAKHYANA VIMARSANAKKURIPPUKAL SAHITHAM

ജാതി ഉന്മൂലനം
വ്യാഖ്യാന വിമര്‍ശനക്കുറിപ്പുകള്‍ സഹിതം

ബി.ആര്‍ അംബേദ്കര്‍

ഹിന്ദുയിസത്തെയും അതിലെ ജാതിവ്യവസ്ഥയെയും ആധികാരികമായി അപലപിക്കുകയാണ് ബി.ആര്‍. അംബേദ്കറിന്റെ ജാതി ഉന്മൂലനം. 1936-ല്‍, ലാഹോറിലെ ഒരു ഹിന്ദു പരിഷ്‌കരണ സംഘടന അംബേദ്കറെ തങ്ങളുടെ വാര്‍ഷിക പ്രസംഗത്തിനായി ക്ഷണിച്ചു. എന്നാല്‍ അദ്ദേഹം നടത്താന്‍ പോകുന്ന പ്രഭാഷണത്തിന്റെ പകര്‍പ്പ് മുന്‍കൂട്ടികാണാനിടയായ സംഘടന അതിലെ ‘അസഹനീയമായ’ ഉള്ളടക്കം. കാരണം തങ്ങളുടെ ക്ഷണംതന്നെ റദ്ദാക്കി. ആ പ്രഭാഷണത്തിന്റെ ലിഖിതരൂപം അംബേദ്കര്‍ സ്വയം പ്രസിദ്ധീകരിച്ചു. ലോകത്തിലെ ഏറ്റവും അധികാരശ്രേണീപരമായതും അസമത്വങ്ങള്‍ നിറഞ്ഞതുമായ ഒരു സമൂഹത്തെ സൃഷ്ടിച്ച ഹിന്ദുമതത്തിലെ വേദങ്ങളുടെയും ശാസ്ത്രഗ്രന്ഥങ്ങളുടെയും പണ്ഡിതോചിതമായ വിമര്‍ശനമാണ് ജാതി ഉന്മൂലനം. ഈ പ്രകോപനത്തോട് പ്രതികരിച്ചതാകട്ടെ ലോകത്ത് ഏറ്റവും അറിയപ്പെടുന്ന ഹിന്ദു, മഹാത്മാഗാന്ധിയും. ജാതി ഉന്മൂലനത്തിനും മഹാത്മാഗാന്ധിയുടെ പ്രതികരണത്തിനും വ്യാഖ്യാന-വിമര്‍ശനക്കുറിപ്പുകളോടെയുള്ള പ്രത്യേക പതിപ്പ്. ആധുനിക ഇന്ത്യയില്‍ ജാതി അതിന്റെ വേഷം പലതരത്തില്‍ എടുത്തണിയുമ്പോള്‍, അംബേദ്കര്‍-ഗാന്ധി സംഘര്‍ഷം ഇന്നത്തെ സമൂഹത്തില്‍ തുടര്‍ സ്പന്ദനങ്ങള്‍ സൃഷ്ടിക്കുന്ന വഴികള്‍ വിശദമാക്കിക്കൊണ്ട് അരുന്ധതി റോയിയുടെ അവതാരിക ‘ഡോക്ടറും വിശുദ്ധനും.’

 

380.00

Buy Now

Author: BR Ambedkar

Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “JAATHI UNMOOLANAM : VYAKHYANA VIMARSANAKKURIPPUKAL SAHITHAM”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.