Author: M Mukundan
NINGAL
Original price was: 19.95$.17.95$Current price is: 17.95$.
നിങ്ങള്‍
എം.മുകുന്ദന്‍
നിങ്ങള്‍ എഴുപതുവയസ്സു കഴിഞ്ഞ ഒരാളാണ്. അച്ഛന്റെയും മാഷിന്റെയും അടുത്തുനിന്ന് പൃഷ്ടത്തില്‍ തല്ലുകൊണ്ടുവളര്‍ന്ന് ബി എ പാസായി സിനിമാകൊട്ടയില്‍ മാനേജരായി ജീവിതം തുടര്‍ന്നയാള്‍. നിങ്ങള്‍ക്ക് ഒരു എഴുത്തുകാരനാകാനാണ് മോഹം. ഒരു നോവല്‍ എഴുതുകയും ചെയ്തു. രണ്ടാം നോവല്‍ എഴുതിത്തുടങ്ങിയപ്പോഴാണ് നിങ്ങളുടെ ജീവിതമാകെ മാറിമറിഞ്ഞത്. അപ്പോള്‍ നിങ്ങള്‍ ജീവിതത്തില്‍നിന്ന് അവധിയെടുത്തു. നീണ്ട മുപ്പതുവര്‍ഷത്തെ അവധി. പിന്നെ നിങ്ങള്‍ തിരിച്ചെത്തി പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു; ”അടുത്ത മാസം പതിനാറാം തീയ്യതി ഞാന്‍ മരിക്കും’ അത് ആത്മഹത്യയാകില്ല. പിന്നെ എന്താകും? എം.മുകുന്ദന്റെ ഏറ്റവും പുതിയ നോവല്‍ ‘നിങ്ങള്‍’ വായിക്കൂ. ഏറെ പരിചിതമെന്നുതോന്നുന്ന നിങ്ങളുടെ ജീവിതത്തിന്റെ അപരിചിതത്വങ്ങളെ അറിയൂ.