Author: Keerthi Jyothi
NOOLPPALAM
Original price was: 10.40$.9.36$Current price is: 9.36$.
നൂല്‍പ്പാലം
കീര്‍ത്തി ജ്യോതി
ഒരു വസ്തു സ്‌നേഹിക്കപ്പെടുകയാണെങ്കില്‍ അത് അനശ്വരമായിത്തീരും എന്ന് വില്യം ബ്ലേക്ക് പറയുന്നുണ്ട്. സ്‌നേഹം നഷ്ടപ്പെട്ട ജീവിതങ്ങള്‍ ഇലയും ശിഖരവും നഷ്ടപ്പെട്ട മരങ്ങള്‍ മാത്രമാണ് എന്ന് മാധവിക്കുട്ടിയും. സാധാരണ ജീവിതങ്ങള്‍ അസാധാരണമാവാനും ആനന്ദത്തിന്റെ പച്ചയില്‍ പന്തലിക്കാനും പ്രണയംപോലെ ഒരു ഔഷധം വേറെയില്ല. കീര്‍ത്തി ജ്യോതി ഒരു കവിതയില്‍ ഇങ്ങനെ എഴുതുന്നു: വേദനിക്കുമ്പോളെനിക്ക് മരുന്നായി മാറിയ മനുഷ്യാ… ഇനിയുമൊരിക്കല്‍ ഒന്നിച്ചൊരു യാത്ര പോകാന്‍ കഴിഞ്ഞാല്‍ അന്നും ഞാന്‍ നിന്റെ കണ്ണുകളിലേക്കു തന്നെ നോക്കിയിരിക്കും. ഇപ്രകാരം മന്ത്രമധുരമായ മൊഴികള്‍ കൊണ്ട് സാന്ദ്രമായ ഭാഷയില്‍ പ്രണയബന്ധത്തിന്റെ സൂക്ഷ്മ കോശങ്ങളെ തൊട്ടറിഞ്ഞനുഭവിപ്പിക്കുകയാണ് നൂല്‍പ്പാലം. മൃതിയുടെയും സ്മൃതിയുടെയും ഹൃദയദ്രവീകരണ ശക്തിയുള്ള പ്രണയോന്മാദത്തിന്റെയും വിശുദ്ധ പുസ്തകമാണിത്.






