Author: CV Joy
Pakshikkoodukalude Museum
Original price was: 17.25$.15.50$Current price is: 15.50$.
പക്ഷിക്കൂട്ടുകളുടെ
മ്യൂസിയം
സി.വി.ജോയി
ആഗോളവ്യാപകമായി പടർന്ന കൊറോണ വൈറസ് മനുഷ്യജീവിതങ്ങളെ ക്വാറന്റൈനിലേക്ക് മാറ്റിയിട്ടും മരണവും ആത്മഹത്യയും രോഗങ്ങളുമായി നിരവധി ജീവനുകളെ അനാഥമാക്കി. വയനാട്ടിലെ ദുരിതപൂർണ്ണമായ ജനജീവിതത്തിന്റെ സന്ദിഗ്ധത പ്രാദേശികമായ സവിശേഷതകളോടെ കഥകളും മിത്തുകളുമായി ഭാവനയിൽ വിടരുന്ന കൃതിയാണ് പക്ഷിക്കുടുകളുടെ മ്യൂസിയം എന്ന നോവൽ. ആഗോള പകർച്ചവ്യാധികളായ വസൂരിയും പ്ലേഗും ലോകപ്രകൃതിയെത്തന്നെ മാറ്റിയപ്പോൾ ദുരന്തപൂരിതമായ സർഗ്ഗാത്മകതയിൽനിന്ന് ലോകസാഹിത്യത്തിന് മികച്ച ക്ലാസിക്കുകൾ നമുക്ക് ലഭിച്ചു. രോഗവും സർഗ്ഗാത്മകതയും ജീവിതത്തിന്റെ രണ്ടു ലോകങ്ങളാണ്. ഈ രണ്ടിലും ഒരുപോലെ സഞ്ചരിക്കുകയെന്നത് വേദന യുടെ സർഗ്ഗസഞ്ചാരമാണ്. അവിടെ വിടരുന്നത് സുഗന്ധപൂരിതമായ പൂക്കളല്ല. രോഗത്തിന്റെ പൂക്കളാണ്. ഈ നോവലും വേദനയുടെ, രോഗത്തിന്റെ പൂക്കളും സുഗന്ധവുമാണ് അനുഭവിപ്പിക്കുന്നത്.