Sale!
,

Pethrov Kudumbathinte Panikkeduthikal

Original price was: 23.00$.Current price is: 20.70$.

പെത്രോവ്
കുടുംബത്തിന്റെ
പനിക്കെടുതികള്‍   

അലക്‌സി സാല്‍നിക്കോവ്
വിവര്‍ത്തനം: സി.എസ് സുരേഷ്‌

അലക്‌സി സാല്‍നിക്കോവിന്റെ ഒരു ഭ്രമാത്മക നോവല്‍. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം റഷ്യയില്‍ സാമ്പത്തിക, സാമൂഹിക,സാംസ്‌കാരിക രംഗങ്ങളില്‍ പല പരിവര്‍ത്തനങ്ങളും സംഭവിച്ചു. ജനങ്ങളിലും അതിന്റെ പ്രതിഫലനങ്ങളുണ്ടായി. അത്തരമൊരു സാഹചര്യത്തില്‍ പെത്രോവ് കുടുംബത്തിന്റെ പനി റഷ്യയുടെ തന്നെ വിഭ്രാത്മകമനസ്സിന്റെ പ്രതീകമായി തീരുകയാണ്. ഒരു കലാകാരന്റെയും കുടുംബത്തിന്റെയും പനിക്കെടുതികളാണ് നോവലിന്റെ പ്രമേയം. പനി ബാധിച്ചു കിടക്കുമ്പോള്‍ സുഹൃത്തായ ഇഗോര്‍ അദ്ദേഹത്തെ ചുമന്നുകൊണ്ട് ദീര്‍ഘദൂരം യാത്ര പോകുന്നു. ആ സമയമത്രയും പെത്രോവ് കടന്നുപോകുന്നത് ഭ്രമാത്മകമായ ഒരു ലോകത്തിലൂടെയാണ്. ഫാന്റസിയുടെയും യാഥാര്‍ത്ഥ്യത്തിന്റെയും ഇടയിലൂടെയുള്ള ആ യാത്ര. അസാധാരണമായ മാസ്മരിക സഞ്ചാരമാണിത്. ഈ നോവലിനെ ആസ്പദമാക്കി 2021ല്‍ കിറില്‍ സെറെബ്രെന്നിക്കോവ് രചനയും സംവിധാനവും നിര്‍വഹിച്ച ‘പെട്രോവ്‌സ് ഫ്‌ളൂ’ എന്ന ചലച്ചിത്രം അന്താരാഷ്ട്ര ശ്രദ്ധ നേടി. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സിനിമറ്റോഗ്രാഫിക്ക്  Vulcan അവാര്‍ഡും ലഭിച്ചിട്ടുണ്ട്. റഷ്യൻ ഭാഷയിൽ നിന്ന്  നേരിട്ട്  വിവർത്തനം : C S സുരേഷ്

Categories: ,
Guaranteed Safe Checkout
Author: Alexei Salnikov
Translator: CS Suresh
Publishers

Writers

,

Shopping Cart
Pethrov Kudumbathinte Panikkeduthikal
Original price was: 23.00$.Current price is: 20.70$.
Scroll to Top