Sale!
, , , ,

Prarthikkuvan Polum Arumillathavar

Original price was: 60.00$.Current price is: 54.00$.

പ്രാർത്ഥിക്കുവാൻ പോലും
ആരുമില്ലാത്തവർ

ഖാലിദ് ഖലീഫ
പരിഭാഷ : ഡോ. എൻ. ഷംനാദ്

ജീവിതത്തേയും മരണത്തേയും കുറിച്ച് ആഴത്തിൽ ചിന്തിപ്പിക്കുന്ന ഈ രചന ഖാലിദ് ഖലീഫയുടെ ആറാമത്തെ നോവലാണ്. സിറിയയിലെ അലെപ്പോ എന്ന പട്ടണത്തിലാണ് കഥ നടക്കുന്നത്. പട്ടണത്തിന് പുറത്ത് ഒരു രാത്രി ആസ്വദിക്കാനായി പോയ ധനാഢ്യനായ ഹന്നയും സുഹൃത്തും തിരിച്ചുവരുമ്പോൾ കാണുന്നത്, ആകസ്‌മികമായി സംഭവിച്ച വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ തൻ്റെ ഗ്രാമമാണ്. സ്വന്തം കുടുംബവും സുഹൃത്തുക്കളും വീടും ജോലിസ്ഥലങ്ങളും നാമാവശേഷമാക്കപ്പെട്ടിരുന്നു. ഈ അപകടത്തിനു മുമ്പും പിമ്പും ഉണ്ടായിരുന്ന  സുഹൃദ്ബന്ധങ്ങളുടെ, സ്നേഹകാമനകളുടെ, വ്യാപാരബന്ധങ്ങളുടെ അടിവേരുകൾ തേടിയുള്ള യാത്രയിലൂടെ ഉരുത്തിരിയുന്ന നോവൽ, മതങ്ങൾക്കതീതമായ അലെപ്പോ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായുള്ള പരിശ്രമങ്ങൾക്കിടയിലൂടെ പുരോഗമിക്കുന്നു.

- +
Guaranteed Safe Checkout
Author: Khaled Khalifa
Translation: Dr. N Shamnad

ഖാലിദ് ഖലീഫ

സിറിയന്‍ നോവലിസ്റ്റ്, കവി, തിരക്കഥാകൃത്ത്. 1964ല്‍ അലെപ്പോയില്‍ ജനനം. സിറിയയിലെ അസദ് ഭരണകൂടത്തോടുള്ള ചെറുത്തുനില്‍പ്പായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍.

പ്രധാന കൃതികള്‍: Rainbow (Screen Play), Al-Jalali (Memoirs), Haris al-Khadi’a, In Praise of Hatred (International prize forArabic Fiction 2008)., No Knives in the Kitchens of this Ctiy, Death is Hard Work, No One Prayed over their Graves.

അന്താരാഷ്ട്ര അറബ് ബുക്കര്‍ സമ്മാനത്തിന് പലതവണ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. 2023 സെപ്തംബറില്‍ ദമാസ്‌കസില്‍ നിര്യാതനായി.

Publishers

Writers

,

Shopping Cart
Prarthikkuvan Polum ArumillathavarPrarthikkuvan Polum Arumillathavar
Original price was: 60.00$.Current price is: 54.00$.
- +
Scroll to Top