Author: Varghese Alengaden
Translation: Rajith Sebastian
RAKSHAKARTHRUTWATHILE NURUNGUVIDHYAKAL
Original price was: 5.50$.4.95$Current price is: 4.95$.
രക്ഷകര്‍തൃത്വത്തിലെ
നുറുങ്ങുവിദ്യകള്‍
വര്‍ഗീസ് ആലങ്ങാടന്‍
പരിഭാഷ: രജിത് സെബാസ്റ്റ്യന്‍
വിദ്യാഭ്യാസത്തില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം
യുവാക്കളാണ് ഇന്ത്യയെ മാറ്റാന്‍ പോന്നവര്‍ എന്ന് വിശ്വസിച്ച് കുട്ടികളായിരിക്കെ തന്നെ അതിനായിട്ടവരെ ഒരുക്കുവാനായി അഹോരാത്രം അധ്വാനിച്ച വര്‍ഗീസച്ചന്റെ പുസ്തകം.
അത്തരം ചേഞ്ച് മേക്കേഴ്സ് – ന്റെ സൃഷ്ടികര്‍മ്മത്തില്‍ ചുക്കാന്‍ പിടിക്കുന്ന മാതാപിതാക്കള്‍ അനുവര്‍ത്തിക്കേണ്ട ലളിതമായ ശീലുകള്‍ ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. രാഷ്ട്രനിര്‍മ്മാണത്തില്‍ സജീവമായി ഇടപെടണമെന്ന ആഹ്വാനവുമായി ഓരോ രക്ഷിതാക്കളെയും അദ്ദേഹം വാക്കുകളിലൂടെ ആലിംഗനം ചെയ്യുന്നു.
നമ്മുടെ കുട്ടികള്‍ക്കിടയില്‍ സംഭവിച്ച ദുരന്തങ്ങള്‍ പലതും ഈ പുസ്തകത്തില്‍ പ്രവചിച്ചിരിക്കുന്നു. സ്മാര്‍ട്ട് ഫോണിന്റെ പ്രചാരത്തിന് മുമ്പേ വര്‍ഗീസ് അച്ചന് എഴുതിയ ഈ പുസ്തകത്തില്‍ രക്ഷിതാക്കള്‍ ഉണര്‍ന്നു ചെയ്യേണ്ട പ്രധാന കാര്യങ്ങള്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ദുര്‍ബലമായ നമ്മുടെ രക്ഷകര്തൃസമൂഹത്തിന് സ്മാര്‍ട്ട് ഫോണ്‍ എന്ന ഉത്പന്നം കൂടി കൊണ്ടുവരുന്ന ആഘാതങ്ങള്‍ക്ക് തടയിടാന്‍ ഇതില്‍ എണ്ണിപ്പറഞ്ഞ കാര്യങ്ങള്‍ നിര്‍വഹിച്ചേ മതിയാവൂ എന്ന് തോന്നി. അതുതന്നെയാണ് പരിഭാഷ എന്ന ഈ ഉദ്യമത്തിന്റെ പ്രേരകശക്തി. – രജിത് സെബാസ്റ്റ്യന്‍
Publishers | |
---|---|
Writers |