Author: Seena Joseph
Utharippukadam
9.50$ Original price was: 9.50$.8.55$Current price is: 8.55$.
ഉത്തരിപ്പുകടം
സീന ജോസഫ്
ഒരു കുടിയേറ്റ നാട്ടിന്‍പുറത്തെ ചരല്‍ക്കല്ലിട്ട വീട്ടുമുറ്റത്തു തുടങ്ങി,
ഒരമേരിക്കന്‍ സ്ട്രീറ്റ് വരെ പടരുന്ന, കഥയുടെ ലോകഭൂപടം
സീന ജോസഫിന്റെ എഴുത്തിലുണ്ട്. കഥയെ കഥയായി
പറഞ്ഞുപോകുന്ന ടണല്‍ വിഷനല്ല, കഥാപാത്രങ്ങളുടെ ഉള്ളിലേക്കു കടന്നുകയറി, അനുഭവങ്ങളെ തന്തൂരിയില്‍ ചുട്ടെടുക്കുന്ന
ജാലവിദ്യയാണത്. നഷ്ടപ്പെടലുകളുടെ സങ്കീര്‍ത്തനം രചനകളിലാകെ
ഒളിഞ്ഞുകിടപ്പുണ്ട്. മെട്രോ സിറ്റിയിലെ വിന്‍ഡോയിലൂടെ
നോക്കുമ്പോഴും പരിയമ്പുറത്തെ കാന്താരിയും ചീനിത്തൈയും
കാണുന്നുണ്ട്. ലോകത്തെ വരച്ചുവെച്ചിരിക്കുന്ന ഗ്ലോബിന്റെ
പലയിടങ്ങളിലും പല മനുഷ്യരാണ്; പക്ഷേ, അവരുടെ
ആന്തരികലോകം ഒന്നാണ്. ആ മനുഷ്യാവസ്ഥകളിലൂടെയുള്ള ദേശാന്തരസഞ്ചാരമാണ്, ഈ പുസ്തകം. – അബിന്‍ ജോസഫ്
മദ്ധ്യതിരുവിതാംകൂറില്‍നിന്നു മലബാറിലേക്കുള്ള ഒന്നാം
കുടിയേറ്റത്തിന്റെ, പിന്നെ അതിസമ്പന്നരാജ്യത്തിലേക്കുള്ള
രണ്ടാം കുടിയേറ്റത്തിന്റെ വിയര്‍പ്പും ചൂരും പച്ചമണവുമുള്ള കഥകളാണ് ഇതില്‍. ഇതിനെല്ലാമിടയില്‍ ഞെരുങ്ങുന്ന ജീവിതങ്ങളുടെ
കുതിപ്പുകളുടെയും കിതപ്പുകളുടെയും തളിര്‍പ്പുകളുടെയും ആഴങ്ങള്‍
പകര്‍ത്തിയെടുക്കുമ്പോള്‍ ഇവളുടെ കഥകള്‍ ഒപ്പുകടലാസാവുന്നു. – സോണിയ ചെറിയാന്
Related products
-
Stories
Ente Gramakadhakal – Unnikrishnan Puthoor
7.50$Original price was: 7.50$.6.75$Current price is: 6.75$. Add to cart -
Sale!
Out of stock
StoriesORAZHINJATTAKARANTAE ATHMAGHADANGAL
5.50$Original price was: 5.50$.4.95$Current price is: 4.95$. Read more -
Sale!
Out of stock
StoriesRAJYADROHIKALUDE VARAVU
7.50$Original price was: 7.50$.6.75$Current price is: 6.75$. Read more -
Sale!
Out of stock