Author: Krishnanunni Joji
VETHAALAPRASHNAM
14.40$ Original price was: 14.40$.12.96$Current price is: 12.96$.
വേതാളപ്രശ്‌നം
കൃഷ്ണനുണ്ണി ജോജി
മനുഷ്യമനസ്സിലെ പൊള്ളുന്ന വേദനകളെ ഭാവനയുടെ ജീവജലംകൊണ്ടു സമാശ്വസിപ്പിക്കുന്ന കഥകള്‍
പുറംപാഠവും അകംപാഠവും എന്നീ രണ്ടു ഭാവമേഖലകള്‍ കഥയുടെ അനുഭവഘടനയിലുണ്ട്. അത് ആശയസമീപനത്തെ ചരിത്രപരമാക്കുകയും കാലികമാക്കുകയും ചെയ്യുന്നു. അതേ, കഥ പുറംപാഠത്തിന്റെ
ഭാവനാപാഠമായി പരിണമിക്കുന്നിടത്താണ് കൃഷ്ണനുണ്ണിയുടെ രചന ദാര്‍ശനികമാകുന്നത്. – ബാലചന്ദ്രന്‍ വടക്കേടത്ത്
കഥ ഒരു പകര്‍പ്പെടുക്കല്‍ അല്ലെങ്കിലും പൂര്‍വികരുടെ കൈത്തലത്തിലെ എഴുതിത്തെളിഞ്ഞ ഹസ്തലിഖിതങ്ങളുടെ തെളിച്ചം കൃഷ്ണനുണ്ണിയുടെ കഥകളുടെ ആയുര്‍രേഖയെ വിഘ്നങ്ങളില്ലാതെ മുന്നോട്ടു നയിക്കുന്നുണ്ടെന്നു കാണാം. ഈ കൃതി ഭാവിയുടെ വാഗ്ദാനത്തിന്റെ സാക്ഷ്യമെഴുത്താണ്. ഇതാ, മലയാളകഥയുടെ ഭാവിയെ സമ്പന്നമാക്കാന്‍പോന്ന ഒരു ചെറുപ്പക്കാരന്‍ എന്ന് ഈ കൃതി നമ്മോടു പറയുന്നു. – എം.കെ. ശ്രീകുമാര്‍
മഹാകാരുണ്യത്തിന്റെ സൂക്ഷ്മജ്ഞാനാനുഭവങ്ങളാണ് കൃഷ്ണനുണ്ണി ജോജിയുടെ കഥാഭൂമിക. എല്ലുറപ്പുള്ള ഭാഷയും മോഹിപ്പിക്കുന്ന ശില്പഭദ്രതയും അതിന്റെ കരുത്തുള്ള ഊടും പാവുമാണ്. മലയാള കഥാസാഹിത്യത്തിലേക്ക് ഒരു ക്രിയേറ്റീവ് ജീനിയസ്സിന്റെ രംഗപ്രവേശം വീറോടെ വിളംബരപ്പെടുത്തുന്നു ഈ പുസ്തകം. – ഡോ. തോമസ് സ്‌കറിയ
Related products
-
Sale!
Out of stock
-
Stories
Ente Gramakathakal – K P Ramanunni
14.40$Original price was: 14.40$.12.96$Current price is: 12.96$. Add to cart






