Author: Jwalamukhi
VETTANAYKKAL
Original price was: 23.92$.21.52$Current price is: 21.52$.
വേട്ടനായ്ക്കള്‍
ജ്വാലാമുഖി
ഇവിടെ ഒരേയൊരു നീതിയേയുള്ളൂ; കാടിന്റെ നീതി..! കൈയൂക്ക് കൊണ്ട് കാര്യം നേടുന്നവനെ ഇരുട്ടില്‍ വളഞ്ഞുപിടിച്ച് കഴുവേറ്റുന്ന കാട്ടുനീതി… അതുതന്നെയാണ് ഡേവിഡ് ജോണിന്റെയും നീതി… ഇതയാളുടെ കഥയാണ്. ഒപ്പം, ആ ഹൃദയത്തിലിടം നേടിയ വെള്ളിച്ചി എന്ന കാട്ടുപെണ്ണിന്റെയും കഥ. ആ കഥയുമായി ഇഴചേര്‍ന്നുനില്‍ക്കുന്ന ഏകനെയും ഇഷയെയും താമരയെയുംപോലെ ഒട്ടനവധി മനുഷ്യരുണ്ട്… ഈ ജീവിതങ്ങളാണ് വേട്ടയാടപ്പെടുന്നത്…ഇവിടെ വെല്ലുവിളികള്‍ നിറഞ്ഞ പ്രണയമുണ്ട്… പകയുണ്ട്… രാഷ്ട്രീയമുണ്ട്… കൊല്ലും കൊലയുമുണ്ട്…കാലചക്രം തിരിയുമ്പോള്‍ ഇരയും വേട്ടക്കാരനും ആരെന്നും എന്തെന്നും ആര്‍ക്കറിയാം… ഒന്നുറപ്പാണ്, വേട്ട അവസാനിക്കുന്നില്ല…







